വിധു വിൻസന്റ്

(Vidhu Vincent എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള ചലച്ചിത്ര സംവിധായികയും മാധ്യമ പ്രവർത്തകയുമാണ് വിധു വിൻസന്റ്. 2016 ൽ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളം സിനിമക്കുള്ള ഫിപ്രസി അവാർഡും മികച്ച നവാഗതസംവിധായികക്കുള്ള രജത ചകോരവും നേടി. മലയാളചലച്ചിത്ര സംവിധാനത്തിന് സംസ്ഥാന പുരസ്‌കാരം നേടുന്ന ആദ്യ വനിതയാണ് വിധു.[1]യാത്രാവിവരണ ഗ്രന്ഥത്തിനു നൽകുന്ന 2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, ദൈവം ഒളിവിൽ പോയ നാളുകൾ എന്ന ഗ്രന്ഥത്തിനു ലഭിച്ചു.[2]

വിധു വിൻസന്റ്
വിധു വിൻസന്റ്
ജനനം1975/09/23
കൊല്ലം
ദേശീയതഇൻഡ്യൻ
തൊഴിൽചലച്ചിത്ര സംവിധായിക, മാധ്യമ പ്രവർത്തക
സജീവ കാലം2008-
അറിയപ്പെടുന്ന കൃതി
മാൻഹോൾ

ജീവിതരേഖ

തിരുത്തുക

കൊല്ലം ജില്ലയിൽ ജനിച്ചു. വിമലഹൃദയം ഗേൾസ് ഹൈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തിരുവനന്തപുരത്ത് നിന്ന് ബിരുദം കരസ്ഥമാക്കിയതിനൊപ്പം ഐ.എ.എസ്. നും പരിശീലിച്ചിരുന്നു. സി. ഡിറ്റിൽ നിന്ന് പൊസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ സയൻസസ് ആൻഡ് ഡവലപ്മെന്റ് കമ്മ്യൂണിക്കേഷൻ ചെയ്തു. അക്കാലത്ത് ഡോക്കുമെന്ററികളോട് ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു. [3]ഏഷ്യാനെറ്റ് ന്യൂസിലും മീഡിയവൺ ടിവിയിലും മാധ്യമ പ്രവർത്തകയായിരുന്നു. 'ദ കാസ്റ്റ് ഓഫ് ക്ലീൻലിനെസ്' എന്ന പേരിൽ 2014 ൽ അവതരിപ്പിച്ച ഡോക്യുമെന്ററിയുടെ തുടർച്ചയായി സംവിധാന ചെയ്ത മാൻഹോൾ നിരവധി പുരസ്കാരങ്ങൾക്കർഹമായി.

ചലച്ചിത്രങ്ങൾ

തിരുത്തുക
Year Film Notes Ref.
2014 വൃത്തിയുടെ ജാതി ഡോക്യുമെന്ററി
2015 നാടകാന്ത്യം ഹൃസ്വ ചിത്രം
മികച്ച സംവിധായികയ്ക്കും മികച്ച തിരക്കഥാകൃത്തിനിമുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ ആൻഡ് ജേർണലിസം അവാർഡ് കരസ്ഥമാക്കി
2016 മാൻഹോൾ മികച്ച ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം
മികച്ച നവാഗത സംവിധായിക, ഐഎഫ്എഫ്കെ
മികച്ച മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം, ഐഎഫ്എഫ്കെ
2019 സ്റ്റാൻഡ് അപ് ചലച്ചിത്രം
2020 വിമോചനത്തിന്റെ പാട്ടുകാർ ഹൃസ്വ ചിത്രം
ഒരു നദിയുടെ പുനർജനി ഡോക്യുമെന്ററി
2021 വൈറൽ സെബി ചലച്ചിത്രം
  • ദൈവം ഒളിവിൽ പോയ നാളുകൾ (യാത്രാവിവരണം)

പുരസ്കാരങ്ങൾ

തിരുത്തുക

2016 ൽ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ, മലയാളം സിനിമക്കുള്ള ഫിപ്രസി അവാർഡും മികച്ച നവാഗതസംവിധായികക്കുള്ള രജത ചകോരവും നേടി. 2016ലെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരവും മികച്ച സംവിധായുകയ്ക്കുള്ള പുരസ്കാരവും നേടി.

  • 2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം
  1. "ശുചീകരണത്തൊഴിലാളികളുടെ ദുരന്ത ജീവിതം തുറന്നുകാട്ടി വിധു വിൻസെന്റ്; സംസ്ഥാനത്ത് സംവിധാനത്തിന് വനിത പുരസ്‌കാരം നേടുന്നത് ഇതാദ്യം; രാജ്യാന്തര പുരസ്‌കാരത്തിനു പിന്നാലെ സംസ്ഥാന സർക്കാരിന്റെ അവാർഡും ലഭിച്ചതോടെ രാഷ്ട്രീയവും സാമൂഹികവുമായ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനൊരുങ്ങി വിധു വിൻസെന്റ്". മറുനാടൻ മലയാളി. Archived from the original on 2017-03-08. Retrieved 7 മാർച്ച് 2017.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "സാഹിത്യഅക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; പിഎഫ് മാത്യൂസിനും ഉണ്ണി ആറിനും പുരസ്‌കാരം". Archived from the original on 2021-08-17. Retrieved 17 ഓഗസ്റ്റ് 2021.{{cite news}}: CS1 maint: bot: original URL status unknown (link)
  3. ശ്യാമ (2017 ജനുവരി). "ഇത് ഞാൻ പറയേണ്ട കഥ. മാൻ ഹോൾ സംവിധായകയെക്കൊറിച്ച്" – via വനിത മാർച്ച് 15-31 2017. {{cite news}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിധു_വിൻസന്റ്&oldid=3791652" എന്ന താളിൽനിന്ന് ശേഖരിച്ചത്