വിമലാഹൃദയ എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം

കേരളത്തിലെ വിദ്യാലയം

കൊല്ലം ജില്ലയിലെ കൊല്ലം നിയോജക മണ്ഡലത്തിലെ ഒരു എയിഡഡ് വിദ്യാലയമാണ് വിമലാഹൃദയ എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം. അഞ്ചാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. ഇംഗ്ലീഷും മലയാളവും മാധ്യമമായുള്ള ക്ലാസുകളുണ്ട്. കൊല്ലം രൂപതയുടെ കോർപറേറ്റ് മനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണിത്[1]മൂന്നേക്കറോളം വിസ്തൃതിയുള്ള സ്കൂൾ കാമ്പസിൽ നാലായിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്നു. നൂറ്റി അമ്പതോളം അധ്യാപക അനധ്യാപക ജീവനക്കാരുമുണ്ട്.

വിമലാഹൃദയ എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
വിമലാഹൃദയ എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
വിലാസം
പട്ടത്താനം, കൊല്ലം

ഇന്ത്യ
വിവരങ്ങൾ
മതപരമായ ബന്ധം(കൾ)കൊല്ലം രൂപത
ആരംഭം1962
സ്കൂൾ ജില്ലകൊല്ലം
പ്രിൻസിപ്പൽറോയ് സെബാസ്റ്റ്യൻ

ചരിത്രം തിരുത്തുക

1962 ലാണ് ഈ വിദ്യാലയം സ്ഥാപിതമാകുന്നത്. [2]പട്ടണത്തിൽ പെൺകുട്ടികൾക്ക് മാത്രമായുള്ള ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. സിസ്റ്റർ ഇമ്മാക്കുലേറ്റ് മേരിയായിരുന്നു ആദ്യ പ്രഥമാധ്യാപിക. 1984 വരെ അവർ പ്രഥമാധ്യാപികയായിരുന്നു. 1980-ൽ അവർക്ക് ദേശീയ അധ്യാപക അവാർഡ് ലഭിച്ചു. 1984-1996 കാലഘട്ടത്തിൽ പ്രഥമാധ്യാപികയായിരുന്ന സിസ്റ്റർ. സ്റ്റൻസിലാവുസ് മേരിക്ക് 1995 -ൽ ദേശീയ അധ്യാപക അവാർഡ് ലഭിച്ചു. 2000ൽ പ്ലസ് ടു കോഴ്സിന് ​​​​​അംഗീകാരം ലഭിച്ചു. ജമീല പ്രകാശം, ചിന്താ ജെറോം, വിധുവിൻസന്റ് തുടങ്ങിയവർ പൂർവ വിദ്യാർത്ഥികളാണ്. [3]

ഭൗതിക സാഹചര്യങ്ങൾ തിരുത്തുക

 
സ്കൂളിലെ മദർ തെരേസയുടെ ചുവർ ചിത്രം. ആർട്ടിസ്റ്റ് സോളമൻ കടവൂരിന്റെ രചന
 
ഹൈടെക് ക്ലാസ് മുറികളുടെ സ്ഥാനം സൂചിപ്പിക്കുന്ന ബോ‍ർഡ്

അമ്പത് ഹൈടെക് ഡിജിറ്റൽ ക്ലാസ് മുറികളുൾപ്പെടെ, 115 ക്ലാസ് മുറികളും 5000 ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയും രണ്ടു ഐടി.ലാബും സയൻസ് ലാബ്. ഗണിതലാബ്. സെമിനാർ ഹാൾ എന്നിവയുമുണ്ട്. രണ്ട്`ലാബി‍ലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അമ്പതു ക്ലാസ് മുറികളിൽ ഹൈടെക് സൗകര്യമുണ്ട്.

അവലംബം തിരുത്തുക

  1. "The Corporate Educational Agency". Archived from the original on 2020-04-15.
  2. https://sametham.kite.kerala.gov.in/41068
  3. "വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം".