വെട്ടിക്കവല ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Vettikkavala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കരയിൽ നിന്നും 4 കിലോമീറ്റർ അകലത്തായാണ് വെട്ടിക്കവല ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വെട്ടിക്കവലയെന്ന പേരിൽ തന്നെയുള്ള ബ്ളോക്കു പരിധിയിലാണ് സമതലങ്ങളും കുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂപ്രദേശമുള്ള ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കല്ലടയാറിന്റെയും ഇത്തിക്കരയാറിന്റെയും പോഷക നദികൾ ഈ പഞ്ചായത്തിൽ നിന്നും ഉത്ഭവിക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി വെട്ടിക്കവല പഞ്ചായത്തിന്റെ സ്ഥാനം ഇടനാട്ടിലാണെങ്കിലും പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ ഉന്നതി അനുസരിച്ച് മലനാട് മേഖലയിൽ സ്ഥിതി ചെയ്യുന്നു.

വെട്ടിക്കവല ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°59′9″N 76°50′38″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾഉളിയനാട്, ഉളിയനാട് ഈസ്റ്റ്, കണ്ണംങ്കോട്, വെട്ടിക്കവല, ചിരട്ടക്കോണം, പച്ചൂർ, തലച്ചിറ ഈസ്റ്റ്, തലച്ചിറ, ഗാന്ധിഗ്രാം, ചക്കുവരയ്ക്കൽ, കോട്ടവട്ടം, കോട്ടവട്ടം നോർത്ത്, കോക്കാട് നോർത്ത്, കോക്കാട്, കമുകിൻകോട്, കടുവാപ്പാറ, നിരപ്പിൽ, പനവേലി, മടത്തിയറ, സദാനന്ദപുരം, ഇരണൂർ
ജനസംഖ്യ
ജനസംഖ്യ34,178 (2001) Edit this on Wikidata
പുരുഷന്മാർ• 16,712 (2001) Edit this on Wikidata
സ്ത്രീകൾ• 17,466 (2001) Edit this on Wikidata
സാക്ഷരത നിരക്ക്91.01 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221362
LSG• G020302
SEC• G02015
Map

അതിരുകൾ

തിരുത്തുക

വടക്കുഭാഗത്ത് മേലില പഞ്ചായത്ത്, വടക്കുകിഴക്കുഭാഗത്ത് വിളക്കുടി പഞ്ചായത്ത്, കിഴക്കുഭാഗത്ത് കരവാളൂർ പഞ്ചായത്ത്, തെക്കുഭാഗത്ത് ഉമ്മന്നൂർ പഞ്ചായത്ത്, തെക്കുകിഴക്കുഭാഗത്ത് ഇടമുളയ്ക്കൽ പഞ്ചായത്ത്, പടിഞ്ഞാറുഭാഗത്ത് കൊട്ടാരക്കര പഞ്ചായത്ത് എന്നിനയാണ് വെട്ടിക്കവലയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങൾ.

പ്രദാനമായും നാണ്യ വിളകളായ റബ്ബർ, നാളികേരം എന്നിവയാണു ഈ പ്രദേശത്തു കൃഷി ചെയ്യുന്നതു.60%കൃഷി ഭൂമിയും ജലസേചന സൌകര്യം ഉള്ളതാണ്.ഉയർന്ന പ്രദേശങ്ങളിൽ റബ്ബറും താഴ്‌ന്ന പ്രദേശങ്ങളിൽ പച്ചക്കറികളും കൃഷി ചെയ്യുന്നു.വ്യാപകമായി നെൽകൃഷി നടന്നു വന്നിരുന്ന പ്രദേശമാണ് ഇവിടം.ഇന്നു നെൽ വയലുകൾ വളരെ കുറവാണു.

വ്യവസായങ്ങൾ

തിരുത്തുക

കശുവണ്ടി,ഖനന വ്യവസായങ്ങളാണ് ഇവിടെ പ്രധാനമായും നടന്നുവരുന്നത്‌.. .കിഴക്കൻ മേഖലയിൽ ധാരാളം ക്രഷർ യുണിറ്റ്കൾ പ്രവർത്തിക്കുന്നു.

മികച്ച റോഡ്‌ സൌകര്യം ലഭ്യമാണ്. കെ.എസ്‌.ആർ.ടി.സി എല്ലാ പ്രധാന റോഡുകളിലും സർവിസ് നടത്തുന്നു. റയിൽവേ സ്റ്റേഷൻ കൊട്ടാരക്കരയും, പുനലൂരും ഉണ്ട്.

പ്രധാന സ്ഥലങ്ങൾ

തിരുത്തുക

വെട്ടിക്കവല മഹാദേവ ക്ഷേത്രം പ്രശസ്ത ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്. ശിവനും വിഷ്ണുവുമാണ് ഇവിടുത്തെ മൂർത്തികൾ. ഏറെ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ ക്ഷേത്രങ്ങൾ ദാരാളം സന്ദർശകരെ അകര്ഷികുന്നുണ്ട്.മേലില ഭദ്രകാളി-ശാസ്ത ക്ഷേത്രങ്ങൾ, ചക്കുവരയ്ക്കൽ ഇണ്ടിളയപ്പൻ ക്ഷേത്രം,പുരാതനമായ കോട്ടവട്ടം,മാക്കന്നുർ ക്ഷേത്രങ്ങൾ,ചിരട്ടക്കോണം പള്ളി എന്നിവ മറ്റു പ്രധാന തീർത്ഥാടന കേന്ദ്രങ്ങളാണ്.പ്രശസ്ത കഥാകാരിയായിരുന്ന ലളിതാംബിക അന്തര്ജനതിന്റെ തറവാടു കോട്ടവട്ടതാണ്. വെട്ടിക്കവല കോവിലകത്തിന്റെ ശേഷിപ്പുകൾ ക്ഷേത്രത്തിനു സമീപം ഇപ്പോഴും നില നിന് പോരുന്നു.

വാർഡുകൾ

തിരുത്തുക
  1. ഉളിയനാട്
  2. ഉളിയനാട് കിഴക്ക്
  3. വെട്ടിക്കവല
  4. കണ്ണംകോട്
  5. പച്ചൂർ
  6. ചിരട്ടക്കോണം
  7. തലച്ചിറ
  8. തലച്ചിറ കിഴക്ക്
  9. ചക്കുവരയ്ക്കൽ
  10. ഗാന്ധിഗ്രാം
  11. കോട്ടവട്ടം വടക്ക്
  12. കോട്ടവട്ടം
  13. കോക്കാട് വടക്ക്
  14. കോക്കാട്
  15. കടുവാപ്പാറ
  16. കമുകിന്കോറട്
  17. നിരപ്പിൽ
  18. പനവേലി
  19. മടത്തിയറ
  20. ഇരണൂർ
  21. സദാനന്ദപുരം

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കൊല്ലം
ബ്ലോക്ക് വെട്ടിക്കവല
വിസ്തീര്ണ്ണം 36.23 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 34178
പുരുഷന്മാർ 16712
സ്ത്രീകൾ 17466
ജനസാന്ദ്രത 943
സ്ത്രീ : പുരുഷ അനുപാതം 1045
സാക്ഷരത 91.01%

http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
http://lsgkerala.in/vettikavalapanchayat Archived 2016-03-12 at the Wayback Machine.
Census data 2001