കൃഷ്ണപ്പൂ

ചെടിയുടെ ഇനം
(Utricularia cecilii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ഏകവർഷ ഇരപിടിയൻ ചെടിയാണ് പാറപ്പൂ എന്നും അറിയപ്പെടുന്ന കൃഷ്ണപ്പൂ. (ശാസ്ത്രീയനാമം: Utricularia cecilii). ഉത്തരകേരളത്തിലും ദക്ഷിണകർണ്ണാടകത്തിലും ഒരു ചെറിയ പ്രദേശത്ത് മാത്രമേ ഈ ചെടിയെ കാണാറുള്ളൂ. കാസറഗോഡ് ജില്ലയിലെ ഭീമനടി, പെരിയ, മുള്ളേരിയ എന്നിവിടങ്ങളിൽ ഈ ചെടിയെ ധാരാളമായി കാണുന്നുണ്ട്. പക്ഷേ ഈ സ്ഥലങ്ങൾ അതിവേഗം നഗരവൽക്കരിക്കപ്പെടുന്നതിനാൽ ഈ ചെടിക്ക് അത് ഭീഷണിയാണ്. അതിവേഗമുള്ള ആവാസവ്യവസ്ഥയുടെ നാശത്താൽ വംശനാശ ഭീഷണി നേരിടുന്ന ഒരു ചെടിയാണ് കൃഷ്ണപ്പൂ. ചെങ്കൽപ്പാറകളിൽ നനവുള്ള ഇടങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന ഇടങ്ങളിലുമാണ് കൃഷ്ണപ്പൂ ഉണ്ടാകാറുള്ളത്. ആഗസ്ത്, സെപ്തംബർ മാസങ്ങളിൽ പൂക്കളുണ്ടാവുന്ന സമയത്ത് വയലറ്റ് പരവതാനി വിരിച്ചതുപോലെയാവും ഉണ്ടാവുക. കൃഷ്ണപ്പൂവിന്റെ സംരക്ഷണത്തിന് ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.[1]

കൃഷ്ണപ്പൂ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Subgenus:
Section:
Species:
U. cecilii
Binomial name
Utricularia cecilii

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൃഷ്ണപ്പൂ&oldid=3546052" എന്ന താളിൽനിന്ന് ശേഖരിച്ചത്