ഉദാഹരണം സുജാത
ഉദാഹരണം സുജാത 2017 ൽ പുറത്തിറങ്ങിയതും മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതുമായ ഒരു മലയാളസിനിമയാണ്. നവാഗത സംവിധായകനായ ഫാൻറം പ്രവീൺ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് മാർട്ടിൻ പ്രാക്കാട്, ജോജു ജോർജ്ജ് എന്നിവരാണ്. 2016-ൽ പുറത്തിറങ്ങിയ ഹിന്ദി ഭാഷാ ചിത്രമായ നിൽ ബത്തേ സന്നതയുടെ റീമേക്കാണിത്. ചിത്രത്തിൻറെ വിജയത്തിൽ സംഗീതം ഒരു പ്രധാന പങ്കു വഹിച്ചിരിക്കുന്നു. വി. സുരേഷ് തമ്പാനൂർ പാടിയ ഒരു പ്രൊമോ ഗാനം ഉൾപ്പെടെ ആകെ 7 ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കഥയുടെ മുന്നോട്ടുള്ള ഗതിയെ സ്വാധീനിക്കുന്നതിൽ ചിത്രത്തിലെ ഗാനങ്ങൾ പ്രധാന പങ്കുവഹിക്കുന്നു.
Udaharanam Sujata | |
---|---|
പ്രമാണം:Udaharanam Sujatha film poster.jpg | |
സംവിധാനം | Phantom Praveen |
നിർമ്മാണം | Martin Prakkat Joju George |
തിരക്കഥ | Naveen Bhaskar |
അഭിനേതാക്കൾ | Manju Warrier Anaswara Rajan മംമ്ത മോഹൻദാസ് Nedumudi Venu Joju George Swaraj Gramika |
സംഗീതം | Gopi Sunder |
ഛായാഗ്രഹണം | Madhu Neelakandan |
ചിത്രസംയോജനം | Mahesh Narayan |
സ്റ്റുഡിയോ | The Scene Studios |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ബജറ്റ് | 3 crores |
ആകെ | 10 crores [1] |
ഒരു കോളനിയിൽ താമസിച്ചു വിവിധ ജോലികൾ ചെയ്യുന്ന സുജാത എന്ന സ്ത്രീയുടെ വേഷമാണ് മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, മംമ്ത മോഹൻദാസ്, ജോജു ജോർജ് ,ബേബി അനശ്വര, സ്വരാജ് ഗ്രാമിക എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2017 മെയ് 4 ന് ആരംഭിച്ച ഈ സിനിമയുടെ ഷൂട്ടിങ് അവസാനിച്ചത് ജൂൺ മദ്ധ്യത്തോടെയായിരുന്നു.[2][3][4] ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മധു നീലകണ്ഠനാണ്.
കഥാസാരം
തിരുത്തുകമകൾ ആതിര പഠനം ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഏകാകിയായ അമ്മ സുജാത നിരാശയിലാണ്. അതിനാൽ അവളെ പഠിക്കാൻ പ്രേരിപ്പിക്കാൻ സുജാത ഒരു പദ്ധതി ആവിഷ്കരിക്കുന്നു.
നടീനടന്മാർ
തിരുത്തുക- മഞ്ജു വാര്യർ - സുജാത കൃഷ്ണൻ
- അനശ്വര രാജൻ - ആതിരാ കൃഷ്ണൻ (സുജാതയുടെ മകൾ)
- നെടുമുടി വേണു - ജോർജ്ജ് പോൾ (സിനിയുടെ കഥാകൃത്ത്)
- മംമ്ത മോഹൻദാസ് - ജില്ലാ കളക്റ്റർ
- ജോജു ജോർജ്ജ് - ഹെഡ്മാസ്റ്റർ
- സ്വരാജ് ഗ്രാമിക - രാജീവ് (ആതിരയുടെ സഹപാഠി)
- വി. സുരേഷ് തമ്പാന്നൂർ
- അലെൻസിയർ ലേ ലോപ്പസ് - പി.സി. ജോർജ്ജ്
- അതിതി രവി - ആതിര കൃഷ്ണൻ IAS
- അഭിജ ശിവകല
അവലംബം
തിരുത്തുക- ↑ https://www.filmibeat.com/malayalam/news/2017/udaharanam-sujatha-box-office-73-days-kerala-collections-270293.html
- ↑ "Manju Warrier - Martin Prakkat - Joju George movie titled Udaharanam Sujatha". Filmelon. Archived from the original on 2017-10-06. Retrieved 2017-10-04.
- ↑ "Manju Warrier has high hopes from 'Udaharanam Sujatha'". 29 May 2017.
- ↑ "Manju Warrier's 'Udaharanam Sujatha' location clicks go viral - Times of India".