ടൂക്കാന

(Tucana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണാകാശഗോളത്തിൽ ദക്ഷിണധ്രുവത്തിനടുത്തു കാണപ്പെടുന്ന ഒരു നക്ഷത്രരാശി. ആരോഹണ നിർദ്ദേശാങ്കം (right ascension-RA) 22 മണിക്കൂർ 5 മിനിറ്റു മുതൽ ഒരു മണിക്കൂർ 22 മിനിറ്റു വരെയും ഗോളീയ അക്ഷാംശം (declination) -56.7° മുതൽ -75.7° വരെയും വിന്യസിക്കപ്പെട്ടിട്ടുള്ള ഈ നക്ഷത്രരാശി ആകാശത്തിൽ ഉദ്ദേശം 295 ചതുരശ്ര ഡിഗ്രി വ്യാപിച്ചു കിടക്കുന്നു. നീണ്ട കൊക്കുള്ള ടൂക്കൻ എന്ന പക്ഷിയുടെ കൊക്കിനോട് ആകാരസാദൃശ്യമുള്ളതിനാലാണ് ഈ രാശിക്ക് ഈ പേരു ലഭിച്ചത്. ഇൻഡസ്, ഫോണിക്സ്, ഹോറോലോളിയം, പ്രൈഡ്രസ്, ഗ്രസ് എന്നിവ ടൂക്കാന രാശിക്കു ചുറ്റുമുള്ള നക്ഷത്രരാശികളാണ്. ടൂക്കാനയുടെ വാൽഭാഗം ഫോണിക്സ് രാശിക്ക് തൊട്ടു തെക്കുവശത്തായി കാണപ്പെടുന്നു. പ്രകാശമാനം കൂടിയ അച്ചർനാർ നക്ഷത്രം ഇതിനടുത്തായാണ് സ്ഥിതിചെയ്യുന്നത്. ഈ രാശിയിലെ ഉദ്ദേശം 81 നക്ഷത്രങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ടു നിരീക്ഷിക്കാവുന്നതാണ്. ഇവയുടെ പ്രകാശമാനം 2.8 മുതൽ 7 വരെ വ്യാപിച്ചുകിടക്കുന്നു. ഏറ്റവും പ്രകാശമേറിയ നക്ഷത്രം ആൽഫാ ടൂക്കാനെയാണ്; പ്രകാശമാനത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ബീറ്റാ ടൂക്കാനയും. ബീറ്റാ-1, ബീറ്റാ-2, ബീറ്റാ-3 എന്നീ നക്ഷത്രങ്ങൾ ചേർന്നതാണിത്. വളരെ പ്രസിദ്ധമായ ചെറിയ മഗലൻ മേഘം (Small Magallen) ഈ രാശിയിലാണ് കാണപ്പെടുന്നത്. മഗലൻ മേഘങ്ങൾ എന്ന് അറിയപ്പെടുന്ന നക്ഷത്രസമൂഹങ്ങൾ ആകാശഗംഗയ്ക്കു ചുറ്റും ഭ്രമണം ചെയ്യുന്ന രണ്ട് ഉപഗാലക്സികളാണ്. ഇവയ്ക്കു പുറമേ 47-ടൂക്കാനെ (NGC 104), NGC 362 എന്നിവ ടൂക്കാന നക്ഷത്രരാശിയിൽ കാണപ്പെടുന്ന ഗോളീയ നക്ഷത്രവ്യൂഹങ്ങളാണ്.

'ടൂക്കാന' ({{{englishname}}})
[[Image:{{{ചിത്രം}}}|300px|ടൂക്കാന]]
വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക
'''ടൂക്കാന''' രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക
ചുരുക്കെഴുത്ത്: Tuc[1]
Genitive: Tucanae
ഖഗോളരേഖാംശം: 0 h
അവനമനം: −65°
വിസ്തീർണ്ണം: 295 ചതുരശ്ര ഡിഗ്രി.
 (48th)
പ്രധാന
നക്ഷത്രങ്ങൾ:
3
ബേയർ/ഫ്ലാംസ്റ്റീഡ്
നാമങ്ങളുള്ള നക്ഷത്രങ്ങൾ:
17
അറിയപ്പെടുന്ന
ഗ്രഹങ്ങളുള്ള
നക്ഷത്രങ്ങൾ:
4[2]
പ്രകാശമാനം കൂടിയ
നക്ഷത്രങ്ങൾ:
1
സമീപ നക്ഷത്രങ്ങൾ: 2[3]
ഏറ്റവും പ്രകാശമുള്ള
നക്ഷത്രം:
α Tuc
 (2.87m)
ഏറ്റവും സമീപസ്ഥമായ
നക്ഷത്രം:
LHS 1208
 ( പ്രകാശവർഷം)
മെസ്സിയർ വസ്തുക്കൾ: None
ഉൽക്കവൃഷ്ടികൾ :
സമീപമുള്ള
നക്ഷത്രരാശികൾ:
Grus
Indus
Octans
Hydrus
Eridanus (corner)
Phoenix
അക്ഷാംശം +25° നും −90° നും ഇടയിൽ ദൃശ്യമാണ്‌
November മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; pa30_469 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; planet_stars എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; nearest എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

അധിക വായനക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക

ml:സാരംഗം (നക്ഷത്രരാശി)

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടൂക്കാന എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടൂക്കാന&oldid=2282855" എന്ന താളിൽനിന്ന് ശേഖരിച്ചത്