തുട്മസ് ഒന്നാമൻ
(Thutmose I എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ക്രിസ്തുവിന് മുൻപ് പതിനാറാം നൂറ്റാണ്ടിൽ ഈജിപ്ത് ഭരിച്ച (ബി.സി 1504 - 1484) ഫറവോയാണ് തുട്മസ് ഒന്നാമൻ. ന്യൂബിയയും സിറിയയും ഇദ്ദേഹം ആക്രമിച്ച് കീഴടക്കി. ഈജിപ്റ്റിൽ അനേകം നിർമ്മാണ പദ്ധതികൾ ഇദ്ദേഹം നടപ്പിലാക്കി. കർണക് ക്ഷേത്രം ഇദ്ദേഹം നിർമ്മിച്ചതാണ്. രാജാക്കന്മാരുടെ താഴ്വരയിൽ സംസ്കരിക്കപ്പെട്ട ആദ്യത്തെ ഫറവോ കൂടിയാണ് തുട്മസ് ഒന്നാമൻ. ഇദ്ദേഹത്തിന് ശേഷം ഈജിപ്ത് ഭരിച്ച തുട്മസ് രണ്ടാമൻ, ഹാഷെപ്സുറ്റ് എന്നിവർ തുട്മസ് ഒന്നാമന്റെ മക്കളായിരുന്നു.
തുട്മസ് ഒന്നാമൻ | |
---|---|
ഫറവോ | |
ഭരണം | 1506–1493 BC (disputed) (18th Dynasty) |
മുൻഗാമി | ഓമൻഹോട്ടപ്പ് ഒന്നാമൻ |
പിൻഗാമി | തുട്മസ് രണ്ടാമൻ |
സഹധർമ്മിണി | അഹ്മോസ് രാജ്ഞി, മുട്നോഫ്രേട്ട് രാജ്ഞി |
കുട്ടികൾ | തുട്മസ് രണ്ടാമൻ, ഹാഷെപ്സുറ്റ്, Amenmose, Wadjmose, Nefrubity |
അച്ഛൻ | Unknown (believed to be Amenhotep I) |
അമ്മ | Senseneb |
മരണം | 1493 ബി.സി. |
സംസ്കാരം | KV38, later KV20 |
സ്മാരകങ്ങൾ | Pylons IV and V, two obelisks, and a hypostyle hall at Karnak |
അവലംബം
തിരുത്തുക- ↑ Clayton, Peter. Chronicle of the Pharaohs, Thames and Hudson Ltd, paperback 2006, p.100