കർണ്ണാക്

(Karnak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രാചീന ഈജിപ്ഷ്യൻ നിർമ്മിതികളുടെ ശേഷിപ്പുകൾ ഇന്നും സ്ഥിതിചെയ്യുന്ന ഒരു പൈതൃക കേന്ദ്രമാണ് കർണ്ണാക് അഥവാ കർണ്ണാക് ക്ഷേത്ര സമുച്ചയം. കർണ്ണാക് ക്ഷേത്രം പുരാതന ഈജിപ്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു. ക്ഷേത്രങ്ങൾ, പൈലോണുകൾ, ഒബിലിസ്കുകൾ, മറ്റ് അനുബന്ധ കെട്ടിടങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന നിരവധി പ്രാചീന ഈജിപ്ഷ്യൻ നിർമ്മിതികൾ ഇവിടെ കാണപ്പെടുന്നു. മദ്ധ്യസാമ്രാജ്യത്തിലെ സെനുസ്രെസ് ഒന്നാമൻ ഫറവോയുടെ കാലത്താണ് കർണ്ണാക് ക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. പിന്നീടത് ടോളമൈക് കാലഘട്ടം വരെ തുടർന്നുകൊണ്ടിരുന്നു.

കർണ്ണാക്
കർണാക് ക്ഷേത്രത്തിലേകുള്ള പ്രധാന പ്രവേശനം
കർണ്ണാക് is located in Egypt
കർണ്ണാക്
{{{map_name}}}
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
സ്ഥാനംകർണാക്, ലക്സൊർ ഗവർണറേറ്റ്, ഈജിപ്ത്
മേഖലഅപ്പർ ഈജിപ്ത്
Coordinates25°43′7″N 32°39′31″E / 25.71861°N 32.65861°E / 25.71861; 32.65861
തരംSanctuary
ഭാഗംതീബ്സ്
History
നിർമ്മാതാവ്സെനുസ്രെത് ഒന്നാമൻ
കാലഘട്ടങ്ങൾമധ്യസാമ്രാജ്യം മുതൽ ടോളമൈക് സാമ്രാജ്യം
Official nameAncient Thebes with its Necropolis
TypeCultural
Criteriai, iii, vi
Designated1979 (3rd session)
Reference no.87
RegionArab States

പുരാതന ഈജിപ്ഷ്യൻ വിശ്വാസത്തിലെ തീബിയൻ ത്രിമൂർത്തികൾ ആയിരുന്ന അമുൻ, മുട്ട്, ഖോൻസു എന്നീ മൂന്ന് ദേവന്മാർക്കു വേണ്ടിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്.[1]

പ്രധാനമായും നാല് ഭാഗങ്ങളാണ് കർണാക് ക്ഷേത്രത്തിനുള്ളത്. ഇതിലെ ഏറ്റവും വലിയ ഭാഗം അമുൻ റായുടെ ക്ഷേത്രമാണ്. മുട്ട് ക്ഷേത്രം, മോണ്ടു ക്ഷേത്രം, അമെൻഹൊട്ടെപ് ക്ഷേത്രം എന്നിവയാണ് ബാക്കി മൂന്ന് ഭാഗങ്ങൾ. അതിലെ ഏറ്റവും വലിയ ഭാഗം മാത്രമാണ് (റാ ക്ഷേത്രം) പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടുള്ളത്. 

ഇതിൽ മുട്ട് ക്ഷേത്രം വളരെ പുരാതനമാണ്. ഭൂമിയുടെയും സൃഷ്ടിയുടെയും ദേവതയ്ക്കാണ് ഇത് സമർപ്പിച്ചിരിക്കുന്നത്. യഥാർത്ഥ ക്ഷേത്രം പൗരാണിക കാലത്ത് നശിപ്പിക്കപ്പെടുകയും പിന്നീട് ഹാഷെപ്സുറ്റ് ഭാഗികമായി പുനർനിർമ്മിക്കുകയും ഉണ്ടായി 

ഈജിപ്റ്റിലെ മറ്റ് ക്ഷേത്രങ്ങളെ അപേക്ഷിച്ച് നിർമ്മാണത്തിനും വികസനങ്ങൾക്കും എടുത്ത സമയമാണ് കർണ്ണാക് ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. ഏകദേശം മുപ്പതോളം ഫറവോമാർ ഈ ക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ പങ്ക് വഹിച്ചിട്ടുണ്ട്. തന്മൂലം ഈജിപ്തിൽ മറ്റെങ്ങും കാണാത്തവിധം അതിബൃഹത്തും, സങ്കീർണ്ണവും വൈവിധ്യമേറിയതുമായി കർണാക് ക്ഷേത്രം വികസിച്ചുവന്നു.

അമുൻ റാ ക്ഷേത്രത്തിലെ ഹൈപ്പൗസ്റ്റൈൽ ഹാൾ ആണ് കർണാക്ക്ഷേത്രത്തിലെ സവിശേഷ ആകർഷണം. 50,000 ചതുരശ്ര അടിയാണ് (5,000 m2) ഇതിന്റെ വിസ്തീർണ്ണം. 16 നിരകളിലായി ക്രമീകരിച്ച 134 മഹാ ബൃഹത് സത്ംഭങ്ങൾ ഈ മണ്ഡപത്തിലുണ്ട്. ഇവയിൽ 122 തൂണുകൾക്ക് 10മീറ്ററും, ബാക്കി 12 തൂണുകൾക്ക് 21 മീറ്ററുമാണ് ഉയരം. ഈ തുണുകൾക്കെല്ലാം 3 മീറ്ററോളമുണ്ട് വ്യാസം.

  1. "Technology Through Time; Issue #4 - El-Karnak". National Aeronautics and Space Administration. Retrieved 2016-02-28, from http://sunearthday.nasa.gov/2005/locations/elkarnak.htm
"https://ml.wikipedia.org/w/index.php?title=കർണ്ണാക്&oldid=3240340" എന്ന താളിൽനിന്ന് ശേഖരിച്ചത്