ദ ഡാർക്ക് നൈറ്റ്

(The Dark Knight എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രിസ്റ്റഫർ നൊളൻ സം‌വിധാനം ചെയ്ത ഒരു ഇംഗ്ലീഷ് ചലച്ചിത്രമാണ് ദ ഡാർക്ക് നൈറ്റ്. ഡിസി കോമിക്സിന്റെ ബാറ്റ്മാൻ കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം നൊളന്റെ ബാറ്റ്മാൻ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണ്. 2005-ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ ബിഗിൻസ് ആണ് പരമ്പരയിലെ ആദ്യ ചിത്രം. ക്രിസ്റ്റ്യൻ ബെയ്ൽ ആണ് പ്രധാന കഥാപാത്രമായ ബാറ്റ്മാനെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയൊരു വില്ലനായ ജോക്കറിനെതിരെയുള്ള (ഹീത്ത് ലെഡ്ജർ) ബാറ്റ്മാന്റെ പോരാട്ടത്തിലാണ് കഥ കേന്ദ്രീകരിച്ചിരിക്കുന്നത്. ഡിസ്ട്രിക്റ്റ് അറ്റോർണി ഹാർവി ഡെന്റ് (ആരൊൺ എക്കർട്ട്), ബാറ്റ്മാന്റെ പഴയ സുഹൃത്തും കാമുകിയുമായ അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോർണി റേച്ചൽ ഡോസ് (മാഗി ഗ്ലൈലെൻഹാൽ) എന്നിവരുമായുള്ള ബാറ്റ്മാന്റെ ബന്ധത്തെക്കുറിച്ചും സിനിമയിൽ പ്രതിപാദിച്ചിരിക്കുന്നു.

ദ ഡാർക്ക് നൈറ്റ്
ദ ഡാർക്ക് നൈറ്റിൻറെ പോസ്റ്റർ
സംവിധാനംക്രിസ്റ്റഫർ നോളൻ
നിർമ്മാണംക്രിസ്റ്റഫർ നോളൻ
ചാൾസ് റോവൻ
എമ്മ തോമസ്
രചനതിരക്കഥ:
ക്രിസ്റ്റഫർ നോളൻ
ജൊനാഥൻ നോളൻ
കഥ:
ഡേവിഡ് എസ്. ഗോയർ
ക്രിസ്റ്റഫർ നോളൻ
കോമിക് പുസ്തകം:
ബോബ് കെയ്ൻ
ബിൽ ഫിംഗർ
അഭിനേതാക്കൾക്രിസ്റ്റ്യൻ ബെയ്ൽ
മൈക്കൽ കെയ്ൻ
ഹീത്ത് ലെഡ്ജർ
ഗാരി ഓൾഡ്മാൻ
ആരോൺ എക്കാർട്ട്
മാഗി ഗില്ലൻഹാൾ
മോർഗൻ ഫ്രീമാൻ
സംഗീതംഹാൻസ് സിമ്മർ
ജെയിംസ് ന്യൂട്ടൻ ഹൊവാർഡ്
ഛായാഗ്രഹണംവോളി ഫിസ്റ്റർ
ചിത്രസംയോജനംലീ സ്മിത്ത്
വിതരണംവാർണർ ബ്രദേഴ്സ്
റിലീസിങ് തീയതിഓസ്ട്രേലിയ:
ജൂലൈ 16, 2008
വടക്കേ അമേരിക്ക:
ജൂലൈ 18, 2008
യു.കെ.:
ജൂലൈ 24, 2008
രാജ്യം അമേരിക്കൻ ഐക്യനാടുകൾ  യുണൈറ്റഡ് കിങ്ഡം
ഭാഷഇംഗ്ലീഷ്
ബജറ്റ്$185 million[1]
സമയദൈർഘ്യം152 മിനിറ്റ്
ആകെ$1.004 Billion [1]

2008 ജനുവരി 22-ന് ചിത്രം പൂർത്തിയായതിനുശേഷം ജോക്കറായി വേഷമിട്ട ഹീത്ത് ലെഡ്ജർ ഒരു മരുന്നിന്റെ അമിതോപയോഗത്താൽ അന്തരിച്ചു. ഇതിനു ശേഷം ഹീത്ത് ലെഡ്ജറിന് മികച്ച് സഹനടനുള്ള ഓസ്കാർ അവാർഡും ലഭിച്ചു.[2] ഇതുകൊണ്ട് തന്നെ വാർണർ ബ്രോസ്. ലെഡ്ജറിനെ കേന്ദ്രീകരിച്ച് ചിത്രത്തിന്റെ പ്രചാരണം ശക്തമാക്കി. ജൂലൈ 16, 2008-ൽ ഓസ്ട്രേലിയയിലും, ജൂലൈ 18, 2008-ൽ വടക്കേ അമേരിക്കയിലും, ജൂലൈ 24, 2008-ൽ യുണൈറ്റഡ് കിങ്ഡത്തിലും ചിത്രം പുറത്തിറങ്ങി. നിരൂപകരിൽ നിന്നും സാധാരണക്കാരിൽ നിന്നും മികച്ച പ്രതികരണമാണുണ്ടായത്. ലോകമൊട്ടാകെ 1,004 ദശലക്ഷം ഡോളർ നേടാൻ ഈ ചിത്രത്തിന് സാധിച്ചു. വടക്കേ അമേരിക്കൻ ബോക്സ് ഓഫീസിൽ 50 കോടി ഡോളറിലധികം നേടുന്ന രണ്ടാമത്തെ ചിത്രമായി ദ ഡാർക്ക് നൈറ്റ്. ഹീത്ത് ലെഡ്ജർ അവതരിപ്പിച്ച ജോക്കർ എന്ന വില്ലൻ കഥാപാത്രം സിനിമയിലെ എക്കാലത്തെയും മികച്ച വില്ലനായി വാഴ്ത്തപ്പെട്ടു.

ഇതിവൃത്തം

തിരുത്തുക

ഗോതം നഗരത്തിൽ ജോക്കറും കൂട്ടാളികളും ഒരു ബാങ്ക് ആക്രമിക്കുന്നു. ജോക്കർ ബുദ്ധിപൂർവം തന്റെ കൂട്ടാളികളെ പരസ്പരം കൊല്ലിക്കുകയും പണവുമായി രക്ഷപെടുകയും ചെയ്യുന്നു.

ബാറ്റ്മാനും ജിം ഗോർഡനും അധോലോകത്തെ കീഴടക്കാനുള്ള തങ്ങളുടെ പദ്ധതിയിൽ ഡിസ്ട്രിക്റ്റ് അറ്റോർണി ഹാർവി ഡന്റിനെയും ഉൾപെടുത്തുന്നു. ബ്രൂസ് ഹാർവിയുടെ ആദർശങ്ങളിൽ ആകൃഷ്ടനാവുകയും ഹാർവിക്ക് വേണ്ടി ഒരു ഫണ്ട്‌റൈസർ ഒരുക്കികൊടുക്കുകയും ചെയ്യുന്നു. അധോലോക നായകന്മാരായ സാൽവടോർ മറോണി , ഗാമ്പോൾ എന്നിവർ തങ്ങളുടെ കൂട്ടാളികൾകൊപ്പം ലൌ എന്ന ചൈനീസ് അക്കൗണ്ടന്റിനോടെ വീഡിയോ കോന്ഫരെന്സിൽ സംസാരിക്കുന്നു. പോലീസ് എല്ലാവരുടെയും പണം സൂക്ഷിച്ച ബാങ്കുകൾ റെയിട് ചെയ്യാൻ പോവുകയാണെന്നും അതിനാൽ പണം ഒളിപിച്ച് താൻ ചൈനയിലേക്ക് കടക്കുകയനെന്നും ലൌ പറയുന്നു. ജോക്കർ ഇവിടേക്ക് കടന്നുവരികയും ബാറ്റ്മാന് പരിതികളില്ലെനും മുന്നറിയിപ്പ് കൊടുക്കുന്നു. പകുതി പണത്തിന് താൻ ബാറ്റ്മാനെ കൊന്നുതരാമെന്ന് പറയുന്നു. പക്ഷെ ഗാമ്പോൾ ഇതന്ഗീഗരിക്കാതെ ജോക്കറുമായി കലഹിക്കുന്നു. പിന്നീട് ഒരിക്കൽ ജോക്കർ ഗാമ്പോളിനെ വക വരുത്തുന്നു. ബാറ്റ്മാൻ ലൌവിനെ പിടി കൂടുകയും ഗോതം പോലിസ് സേനയ്ക്ക് കയ്മാറുകയും ചെയ്യുന്നു.

ബാറ്റ്മാൻ തൻറെ മുഖം മൂടി എടുത്ത് മാറ്റി മുന്നോട്ട് വരണമെന്ന് ജോക്കർ ആവശ്യപ്പെടുന്നു. അത് ചെയ്യാതിരുന്നാൽ ദിനംപ്രതി നിരപരാധികൾ മരിച്ചു വീഴുമെന്നു ജോക്കർ ഭീഷണി മുഴക്കുന്നു. കമ്മീഷണർ ലോബിനെയും ജഡ്ജ്' സറില്ലോവിനെയും ജോക്കർ വക വരുത്തുന്നു. ഫണ്ട്‌ റൈസറിൽ വെച്ച് ജോക്കർ ഹാർവിയെയും കൊല്ലപെടുത്താൻ ശ്രമിക്കുന്നു. എന്നാൽ ഇതു മനസ്സിലാക്കി ബ്രൂസ് ഹാർവിയെ ഒളിപ്പിക്കുന്നു. പിന്നീട് ജോക്കർ മേയറിനെ കൊല്ലാൻ ശ്രമിക്കുകയും അത് തടയുന്നതിനിടയിൽ ഗോർഡൻ വെടിയേറ്റ്‌ മരിക്കുകയും ചെയ്യുന്നു. ബ്രൂസ് താൻ ആരാണെന്നു വെളിപെടുത്താൻ തീരുമാനിക്കുന്നു. പക്ഷെ ഹാർവി സ്വയം ബാറ്റ്മാൻ ആണെന്ന് പ്രസ്താവിച്ചു പോലീസിന് കീഴടങ്ങുന്നു. ഹാർവിയെ പോലീസ് കസ്റ്റഡിയിലേക്ക് കൊണ്ടു പോകുന്ന വാഹനത്തിനെ ജോക്കർ ആക്രമിക്കുന്നു. വളരെ നാടകീയമായ ഒരു സംഘട്ടനത്തിലൂടെ ബാറ്റ്മാനും ബുദ്ധിപൂർവം മരണനാടകം അഭിനയിച്ച ഗോർഡനും ജോക്കറിനെ പിടി കൂടുന്നു. ഗോർഡന് കമ്മീഷണറായി സ്ഥാനകയറ്റം ലഭിക്കുന്നു.

എന്നാൽ ഹാർവിയും രേചലിനെയും അന്ന് രാത്രി കാണാതാവുന്നു. ബാറ്റ്മാൻ ജോക്കറിനെ ചോദ്യം ചെയ്യുന്നു. ഹാർവിയും രേചലും സ്ഫോsകവസ്തുക്കൾ നിറച്ച രണ്ടു വ്യത്യസ്ത കെട്ടിടത്തിൽ ബന്ധനസ്ഥരാക്കപെട്ടിരിക്കുകയാണെന്നും അവർക്ക് ഇനി നിമിഷങ്ങൾ മാത്രമേ ഉള്ളൂ എന്നും ബാറ്റ്മാൻ മനസ്സിലാക്കുന്നു. ബാറ്റ്മാൻ രേച്ചലിനെ രക്ഷിക്കാൻ കുതിക്കുന്നു. നിമിഷങ്ങൾ മുമ്പ് അവിടെ എത്തിചേരുന്ന ബാറ്റ്മാൻ രേച്ചലിന് പകരം ഹാർവിയായിരുന്നു ആ കെട്ടിsത്തിൽ ഉണ്ടായിരുന്നത് എന്ന് മനസ്സിലാക്കുന്നു. രേച്ചൽ മരിക്കുന്നു. ഹാർവിയുടെ ശരീരത്തിന്റെ പാതി സ്ഫോടനത്തിൽ വെന്തു ഉരുകിപോവുന്നു. പോലീസ് സ്റ്റേഷനിൽ ഒരു സ്ഫോsനം സൃഷ്ട്ടിച്ചു ജോക്കർ ലൌവിനെയും കൊണ്ടു രക്ഷപ്പെടുന്നു.

വെയ്ൻ എന്റർപ്രൈസസിൽ ജോലി ചെയ്യുന്ന കോളമൻ റീസിന് ബാറ്റ്മാൻ ആരാണെന്നു മനസ്സിലാവുന്നു. അയാൾ അതു പുറംലോകത്തെ അറിയിക്കാൻ തുടങ്ങും മുമ്പ് ജോക്കർ തന്റെ അടുത്ത ഭീഷണി ചാനലലിൽ കൂടി മുഴക്കുന്നു. റീസ് കൊല്ലപെട്ടില്ലെങ്കിൽ ഒരു ആശുപത്രി താൻ ബോംബു വെച്ച് നശിപ്പിക്കും എന്നായിരുന്നു ഭീഷണി. ബ്രൂസും ഗോർഡനും റീസിനെ സംരക്ഷിക്കുന്നു. ജോക്കർ ആശുപത്രിയിൽ ഹാർവിയെ സന്ദർശിച്ചു പ്രതികാരം ചെയ്യാൻ പ്രേരിപ്പിക്കുന്നു. ജോക്കർ ആ ആശുപത്രി നശിപ്പിക്കയും അവിടെ ഉണ്ടായിരുന്ന നിരപരാധികളെയും കൊണ്ടു കടന്നുകളയുന്നു.

ഹാർവി രേച്ചലിന്റെ മരണത്തിനു കാരണമായവരെ കൊല്ലാൻ തുടങ്ങുന്നു. മറോണിയെയും ഒരു പോലീസ് ഉദ്യോഗസ്ഥനനെയും ഹാർവി വക വരുത്തുന്നു. ജോക്കർ രണ്ട് കടത്തുബോട്ട്കളിൽ ബോംബ്‌ വെച്ച് അടുത്ത കെണി ഒരുക്കുന്നു. ഒരു ബോട്ടിൽ നിരപരാധികളായ ഗോതം നഗരവാസികളും മറ്റേ ബോട്ടിൽ കുറ്റവാളികളും ആയിരുന്നു. ജോക്കർ അതിനു ശേഷം ഇരു ബോട്ടിലുള്ളവർക്കും മറുബോട്ടിലുള്ളവരെ അർദ്ധരാത്രിക്കുള്ളിൽ കൊല്ലാനുള്ള അവസരം കൊടുക്കുന്നു. അതു ചെയ്തില്ലെങ്കിൽ രണ്ടു ബോട്ടുകളും കത്തിയമരും എന്നായിരുന്നു ജോക്കറിന്റെ ഭീഷണി. എന്നാൽ ബോട്ടിലുല്ലവർക്കർക്കും തന്നെ മറ്റുള്ളവരുടെ ജീവൻ എടുക്കാൻ മനസ്സ് വന്നില്ല. അവർ അതു ചെയ്തില്ല.

ലൂസിയസ് ഫോക്സിന്റെ സഹായത്തോടെ ജോക്കറിനെ ബാറ്റ്മാൻ കണ്ടു പിടിക്കുന്നു. നിരപരാധികളെ കോമാളികളായി ജോക്കർ വേഷം കെട്ടിക്കുന്നു. അവരെ ആക്രമിക്കാൻ തുടങ്ങുന്ന പോലീസുകാരെ ബാറ്റ്മാൻ തടയുന്നു. ശേഷം സാഹസിക സംഘട്ടനത്തിലൂടെ ബാറ്റ്മാൻ ജോക്കറെ കീഴടക്കുന്നു. എന്നാൽ വിജയിച്ചതു താൻ തന്നെയാണെന്ന് ജോക്കർ വെളിപെടുത്തുന്നു. ഹാർവി ചെയ്ത ക്രൂരകൃത്യങ്ങൾ ഗോതം നഗരവാസികൾ അറിഞ്ഞാൽ അവരുടെ പ്രതീക്ഷ നഷ്ടപ്പെട്ട് അവർ വീണ്ടും പഴയ അവസ്ഥയിലേക് മടങ്ങുമെന്ന് ജോക്കർ ബാറ്റ്മാനെ അറിയിക്കുന്നു.

ഹാർവി ഗോർഡനെയും കുടുംബത്തെയും റെച്ചൽ മരിച്ച കെട്ടിടത്തിലേക്ക് കൊണ്ടുവരുന്നു. അവിടെ എത്തിച്ചേർന്ന ബാറ്റ്മാനെതിരെ ഹാർവി തിരയൊഴിക്കുന്നു. ശേഷം ഒരു നാണയതുട്ടിലൂടെ ഭാഗ്യം പരീക്ഷിച്ചു ഹാർവി ഗോർഡന്റെ മകനെ കൊല്ലാൻ ശ്രമിക്കുന്നു. എന്നാൽ വെടിയേറ്റ് കിടന്ന ബാറ്റ്മാൻ ഹർവിയെ അതിനു മുമ്പ് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടു കൊല്ലുകയും ഗോർഡന്റെ മകനെ രക്ഷിക്കുകയും ചെയ്യുന്നു. ശേഷം ബാറ്റ്മാൻ ഹാർവിയുടെ മരണത്തിന്റെയും ഹാർവി കൊലപെടുത്തിയവരുടെയും കുറ്റം ഏറ്റെടുക്കുന്നു. അതു വഴി ബാറ്റ്മാൻ ഹാർവിയെ ഗോതം നഗരവാസികൾക്ക് എന്നും പ്രതീക്ഷയുടെ അടയാളമാക്കി മാറ്റുന്നു. ഗോതം നഗരം ബാറ്റ്മാനെതിരെ തിരിയുന്നു. സ്വയം നഷ്ടങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ബ്രൂസ്/ബാറ്റ്മാൻ ഗോതം നഗരത്തിന്റെ ഇരുണ്ട തേരാളിയായി മാറുന്നു.

അഭിനേതാക്കൾ

തിരുത്തുക
  1. 1.0 1.1 "The Dark Knight (2008)". Box Office Mojo. 2008-09-08. Retrieved 2008-09-08.
  2. Roger Ebert (July 16, 2008). "The Dark Knight". Chicago Sun-Times. rogerebert.com. Archived from the original on 2012-01-02. Retrieved July 19, 2008.

പുറത്തേക്കള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ദ_ഡാർക്ക്_നൈറ്റ്&oldid=3797685" എന്ന താളിൽനിന്ന് ശേഖരിച്ചത്