തളിർനീലി
(Thaduka multicaudata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാടുകളിൽ കാണപ്പെടുന്ന ഒരിനം ചിത്രശലഭമാണ് തളിർനീലി (Thaduka multicaudata).[1][2][3] പശ്ചിമഘട്ടത്തിൽ മാത്രമാണ് ഈ പൂമ്പാറ്റകളുള്ളത്. മറ്റൊരിടത്തും ഇവയെ കാണാൻ സാധിയ്ക്കില്ല. കാണാൻ വലിയ ഭംഗി ഇല്ലെങ്കിലും തളിർനീലികൾ വംശനാശത്തിന്റെ വക്കിലാണ്.
തളിർനീലി (Many-tailed Oak-Blue) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. multicaudata
|
Binomial name | |
Thaduka multicaudata Moore, 1878.
|
വനമേഖലയിലെ നനഞ്ഞ മണ്ണുനിറഞ്ഞ പ്രദേശമാണ് ഇവയുടെ താവളം. അതിനാൽ മിക്കവാറും പുഴയുടെ തീരത്ത് ഇവയെ കാണാവുന്നതാണ്. ഈ പൂമ്പാറ്റ പൂക്കളോട് വലിയ താല്പര്യം കാണിക്കാറില്ല.
തളിർനീലിയുടെ ചിറകിന്റെ മുകൾഭാഗം തിളക്കമുള്ള നീലനിറമാണ്. അരിക് കറുത്ത നിറമാണ്. ഓരോ പിൻചിറകിന്റേയും അറ്റത്തും നാലോളം ചെറിയ വാലുകൾ ഉണ്ടാവും. പൂക്കളോട് വലിയ താല്പര്യമില്ലാത്തതിനാൽ വിശ്രമിക്കുന്നത് ഇലകളിലായിരിക്കും.
വെയിൽ കായുന്ന സ്വഭാവമുള്ളവയാണ്. മുട്ടയിടുന്നത് പമ്പരക്കുമ്പിൾ മരത്തിലാണ്.
ചിത്രശാല
തിരുത്തുക-
ലാർവ
-
പ്യൂപ്പ
-
തളിർനീലി
പുറം കണ്ണികൾ
തിരുത്തുകThaduka multicaudata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "Thaduka Moore, 1878" at Markku Savela's Lepidoptera and Some Other Life Forms
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. pp. 107–108. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. p. 143.
{{cite book}}
: CS1 maint: date format (link)