സൂര്യ സെൻ

(Surya Sen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ വിപ്ലവകാരിയായ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു സൂര്യ സെൻ(1894–1934). 1930 ലെ ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിലെ നായകനായിരുന്നു.

സൂര്യ സെൻ
സൂര്യ സെൻ
ജനനം(1894-03-22)22 മാർച്ച് 1894
മരണം12 ജനുവരി 1934(1934-01-12) (പ്രായം 39)
അറിയപ്പെടുന്നത്ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ്
പ്രസ്ഥാനംഇന്ത്യൻ സ്വാതന്ത്ര്യ സമരം

ജീവിതരേഖ

തിരുത്തുക

ചിറ്റഗോങിൽ സ്കൂൾ അധ്യാപകനായിരുന്ന രാമനിരഞ്ജൻ സെന്റെ മകനായി ജനിച്ചു. ഹറംപൂർ കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കവെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. നിസ്സഹകരണ പ്രസ്ഥാനത്തിൽ സജീവമായി. സ്കൂൾ അധ്യാപകനായിരുന്ന സൂര്യ സെൻ 'മാസ്റ്റർ ദാ' എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.. 1918 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചിറ്റഗോങ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സായുധ വിപ്ലവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അനുശീലൻ സമിതിയിൽ അംഗമായി.

ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ്

തിരുത്തുക

ചിറ്റഗോങിലെ ആയുധപ്പുര പിടിച്ചെടുത്തശേഷം അവിടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് മാസ്റ്റർ ദായുടെ നേതൃത്വത്തിൽ പ്രാദേശിക വിപ്ലവ ഗവൺമെന്റ് രൂപീകരിച്ചു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ബ്രിട്ടീഷുകാർ തിരിച്ചടിച്ചു.

അറസ്റ്റും മരണവും

തിരുത്തുക
സൂര്യ സെന്നെ തൂക്കിലേറ്റിയ ബംഗ്ലാദേശിലെ സെൻട്രൽ ജയിലിലെ കൊലമരം സ്ഥിതി ചെയ്തയിടം.

മൂന്നു വർഷത്തോളം ഒളിവിൽ കഴിഞ്ഞ മാസ്റ്ററെ ഒടുവിൽ ബ്രിട്ടീഷ് സേന പിടികൂടി, ക്രൂരമായി പീഡിപ്പിച്ചു. മുഴുവൻ പല്ലുകളും സന്ധികളും ചുറ്റികയാൽ തകർത്തിരുന്നു. ബോധമില്ലാത്ത ശരീരത്തെ 12 ജനുവരി 1934 ന് താരകേശ്വർ ദസ്തിദാറോടൊപ്പം തൂക്കിലേറ്റി.[1]

  1. Chandra, Bipan (1 June 1989). India's Struggle for Independence: 1857-1947. Penguin Books India. pp. 251–252. ISBN 978-0-14-010781-4.

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൂര്യ_സെൻ&oldid=4092571" എന്ന താളിൽനിന്ന് ശേഖരിച്ചത്