ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമാണ് താരകേശ്വർ ദസ്തിദാർ (മരണം: 1934 ജനുവരി 12). 1930 ഏപ്രിൽ 18-ന് സൂര്യാ സെന്നും കൂട്ടരുമായി ചേർന്ന് ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിൽ പങ്കെടുത്തു. ബ്രിട്ടീഷുകാർക്കെതിരെ വിപ്ലവ പ്രവർത്തനങ്ങൾ നടത്തിയതിനു ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലിൽ വച്ച് ക്രൂരമായ മർദ്ദനമുറകൾക്കു വിധേയനായി. 1934 ജനുവരി 12-ന് ചിറ്റഗോങ്ങ് ജയിലിൽ വച്ച് സൂര്യാ സെന്നിനോടൊപ്പം തൂക്കിലേറ്റപ്പെട്ടു.

താരകേശ്വർ ദസ്തിദാർ
Tarakeshwar Dastidar.jpg
ജനനം1911
മരണം12 ജനുവരി 1934
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾതാരകേശ്വർ ദാസ്തിദാർ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനി

വിപ്ലവ പ്രവർത്തനങ്ങൾതിരുത്തുക

ബ്രിട്ടീഷ് ഇന്ത്യയിലെ ചിറ്റഗോങ്ങിലുള്ള സറോട്ടലി ഗ്രാമത്തിലാണ് താരകേശ്വർ ദസ്തിദാർ ജനിച്ചത്. സൂര്യ സെന്നിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി എന്ന വിപ്ലവ സംഘടനയിൽ ആകൃഷ്ടനായ താരകേശ്വർ വൈകാതെ തന്നെ ആ സംഘടനയിൽ ചേർന്നു പ്രവർത്തനം ആരംഭിച്ചു. 1930-ൽ ബോംബ് നിർമ്മാണത്തിനിടെ അദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റു. എങ്കിലും വിപ്ലവ പ്രവർത്തനങ്ങൾ തുടർന്നുവന്നു. 1930 ഏപ്രിൽ 18-ന് ചിറ്റഗോങ്ങിലെ ബ്രിട്ടീഷ് ആയുധപ്പുര കൊള്ളയടിക്കുവാൻ അദ്ദേഹം യുവ വിപ്ലവകാരികളോട് ആവശ്യപ്പെട്ടു. സൂര്യ സെൻ അറസ്റ്റിലായതോടെ താരകേശ്വർ ദസ്തിദാറാണ് ആക്രമണത്തിനു നേതൃത്വം നൽകിയത്. 1933 മേയ് 18-ന് ഗാഹിരാ ഗ്രാമത്തിലെ പൂർണ്ണ താലൂക്ക്ദാറുടെ ഭവനത്തിൽ വച്ച് പോലീസുകാരുമായി നടന്ന ഏറ്റുമുട്ടലിനെത്തുടർന്ന് താരകേശ്വർ അറസ്റ്റിലായി.[1][2]

മരണംതിരുത്തുക

1933 ഓഗസ്റ്റ് 14-ന് താരകേശ്വറിനു വധശിക്ഷ നൽകിക്കൊണ്ടുള്ള കോടതി വിധി വന്നു.[3] ജയിലിലെ ക്രൂരമായ പീഡനമുറകൾക്കു ശേഷം 1934 ജനുവരി 12-ന് ചിറ്റഗോങ് ജയിലിൽ വച്ച് സൂര്യാ സെന്നിനോടൊപ്പം താരകേശ്വറെ തൂക്കിലേറ്റി.[1]

അവലംബംതിരുത്തുക

  1. 1.0 1.1 VOL I, P. N. CHOPRA. "WHO'S WHO OF INDIAN MARTYRS". ശേഖരിച്ചത് December 2, 2017. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. Vol - I, Subodh C. Sengupta & Anjali Basu (2002). Sansab Bangali Charitavidhan (Bengali). Kolkata:. Kolkata: Sahitya Sansad. പുറം. 193. ISBN 81-85626-65-0.
  3. Rāmacandra Pradhāna. "Raj to Swaraj: A Textbook on Colonialism and Nationalism in India". ശേഖരിച്ചത് December 2, 2017. {{cite web}}: Cite has empty unknown parameters: |dead-url= and |websovirrfhughhcfy ite= (help)
"https://ml.wikipedia.org/w/index.php?title=താരകേശ്വർ_ദസ്തിദാർ&oldid=2861444" എന്ന താളിൽനിന്ന് ശേഖരിച്ചത്