സുമിത്രാനന്ദൻ പന്ത്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ആധുനിക ഹിന്ദി സാഹിത്യത്തിലെ പ്രമുഖ കവികളിൽ ഒരാളായിരുന്നു സുമിത്രാനന്ദൻ പന്ത് (ജനനം: മേയ് 20,1900 - മരണം: ഡിസംബർ 28,1977). ഹിന്ദി സാഹിത്യത്തിലെ ഛായാവാദി പ്രസ്ഥാനത്തിലെ (കാൽപ്പനിക പ്രസ്ഥാനം) പ്രമുഖ കവികളിൽ ഒരാളായിരുന്നു സുമിത്രാനന്ദൻ പന്ത്. സംസ്കൃതം കലർന്ന ഹിന്ദി ഭാഷയിലായിരുന്നു പന്ത് പ്രധാനമായും എഴുതിയത്. കവിതകൾ, ഉപന്യാസങ്ങൾ, പദ്യരൂപത്തിലുള്ള നാടകങ്ങൾ എന്നിവ ഉൾപ്പെടെ ഇരുപത്തിയെട്ട് കൃതികൾ പന്ത് രചിച്ചിട്ടുണ്ട്.
സുമിത്രാനന്ദൻ പന്ത് सुमित्रा नन्दन पंत | |
---|---|
![]() | |
ജനനം | Kausani Village, Kumaon, Uttarakhand | മേയ് 20, 1900
മരണം | ഡിസംബർ 28, 1977 | (പ്രായം 77)
Occupation | Writer, Poet |
Nationality | ഇന്ത്യൻ |
Citizenship | ഇന്ത്യൻ |
Notable awards | ജ്ഞാനപീഠം പുരസ്കാരം നെഹ്രു സമാധാന സമ്മാനം |
Children | സുമിത ജോഷി |

ഛായാവാദി കവിതകൾക്കു പുറമേ പന്ത് പുരോഗമനാത്മക കവിതകളും സോഷ്യലിസ്റ്റ് കവിതകളും മനുഷ്യത്വ കവിതകളും തത്ത്വചിന്താപരമായ കവിതകളും (ശ്രീ അരബിന്ദോയുടെ സ്വാധീനത്തിൽ) രചിച്ചു.
പന്തിന്റെ ഏറ്റവും പ്രശസ്ത കവിതകളുടെ സമാഹാരമായ ചിദംബര എന്ന കൃതിയ്ക്ക് അദ്ദേഹത്തിനു ജ്ഞാനപീഠം പുരസ്കാരം ലഭിച്ചു. ലോകയാതൻ എന്ന കൃതിയ്ക്ക് സോവിയറ്റ് യൂണിയൻ അദ്ദേഹത്തിനു നെഹ്രു സമാധാന സമ്മാനം നൽകി.
കൌശാനിയിലെ പന്തിന്റെ ബാല്യകാല ഗൃഹം ഇന്നു ഒരു മ്യൂസിയം ആണ്. ഈ മ്യൂസിയത്തിൽ പന്ത് ദിവസേന ഉപയോഗിച്ചിരുന്ന വസ്തുക്കൾ, പന്തിന്റെ കവിതകളുടെ കരട്, പന്ത് എഴുതിയ കത്തുകൾ, അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങൾ തുടങ്ങിയവ പ്രദർശിപ്പിച്ചിരിക്കുന്നു.
പ്രധാന കൃതികൾതിരുത്തുക
വീണ, ഉച്ഛ്വാസ്, പല്ലവ, ഗ്രാന്തി, ഗുഞ്ജൻ, ലോകയാതൻ പല്ലവിനി, മധു ജ്വാല, മാനസി, വാണി, യുഗ് പഥ്, സത്യകാം അങ്കുതിത
പുറത്തുനിന്നുള്ള കണ്ണികൾതിരുത്തുക
- സുമിത്രാനന്ദൻ പന്ത് Archived 2007-11-11 at the Wayback Machine.
- സുമിത്രാനന്ദൻ പന്ത് രചിച്ച അങ്കുതിത എന്ന കവിത - ദേവനാഗിരി ലിപിയിൽ Archived 2007-10-13 at the Wayback Machine.
- സുമിത്രാനന്ദൻ പന്ത് - അനുഭൂതി . കോം