ചിന്നക്കുറിഞ്ഞി
Strobilanthes ciliatus
(Strobilanthes ciliatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അക്കാന്തേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് സ്ട്രോബിലാന്തസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന കുറിഞ്ഞി സസ്യവിഭാഗത്തിലെ ചിന്നക്കുറിഞ്ഞി. ഒരു ഔഷധസസ്യമായ ഇത് കരിങ്കുറിഞ്ഞി എന്ന പേരിലും അറിയപ്പെടുന്നു[1].
ചിന്നക്കുറിഞ്ഞി | |
---|---|
ചിന്നക്കുറിഞ്ഞി - ഇലകളും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | S.ciliatus
|
Binomial name | |
Strobilanthes ciliatus Nees
|
രസാദി ഗുണങ്ങൾ
തിരുത്തുകരസം :തിക്തം, മധുരം ഗുണം :ലഘു, സ്നിഗ്ധം വീര്യം :ഉഷ്ണം വിപാകം :കടു[2]
ഔഷധയോഗ്യ ഭാഗം
തിരുത്തുകസമൂലം [2]
ഔഷധഗുണങ്ങൾ
തിരുത്തുകവാതം, കുഷ്ഠം തുടങ്ങിവയുടെ ചികിത്സക്ക് ഇതുപയോഗിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും നല്ലതാണ്. മൂത്രതടസ്സം, മഞ്ഞപ്പിത്തം, രക്തവാതം, അത്യാവർത്തം എന്നിവയ്ക്കുള്ള ഔഷധമാണ്. സഹചരാദി തൈലത്തിനും സഹചരാദി കഷായത്തിനും ഇതൊരു ഘടകമാണ് [3]
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-17. Retrieved 2013-03-13.
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ↑ ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ strobilanthes ciliatus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
strobilanthes ciliatus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.