സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ

(State Bank of Travancore എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഒരു പൊതുമേഖലാ ബാങ്ക് ആയിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അഥവാ എസ്.ബി.ടി. (ബി.എസ്.ഇ :532191, എൻ.എസ്.ഇ: SBT) ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ അനുബന്ധ ബാങ്ക് ആയിരുന്നു. തിരുവനന്തപുരത്തെ പൂജപ്പുരയിലാണ് ആസ്ഥാനം. ഇപ്പോൾ 777-ലേറെ ശാഖകളുണ്ട്. ഇതിൽ 700ഉം കേരളത്തിൽ. 95000 കോടിയുടെ ഇടപാടുകൾ നടത്തുന്ന ബാങ്കിൽ നിലവിൽ 54000-ഓളം കോടി രൂപയുടെ നിക്ഷേപവും 41000-ഓളം കോടി രൂപയുടെ വായ്പയുമുണ്ട്. മാർച്ച് 31, 2017 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, മറ്റ് അനുബന്ധ ബാങ്കുകൾക്കൊപ്പം, ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ ലയിപ്പിക്കപ്പെട്ടു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ
Formerly
ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ്
പബ്ലിക് കമ്പനി
Traded asഎൻ.എസ്.ഇ.SBT
ബി.എസ്.ഇ.: 532191
വ്യവസായംBanking
Capital Markets and
allied industries
Fateമാർച്ച് 31, 2017 ന് ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ ലയിച്ചു
സ്ഥാപിതംതിരുവനന്തപുരം, 12 സെപ്റ്റംബർ 1945 (ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് എന്ന പേരിൽ)
സ്ഥാപകൻചിത്തിര തിരുനാൾ ബാലരാമവർമ്മയും സർ. സി.പി. രാമസ്വാമി അയ്യരും
നിഷ്‌ക്രിയമായത്31 മാർച്ച് 2017
ആസ്ഥാനംപൂജപ്പുര, തിരുവനന്തപുരം, കേരളം, ഇന്ത്യ
ലൊക്കേഷനുകളുടെ എണ്ണം
1,157 Branches, 12 Extension counters and 1,602 ATM Counters
സേവന മേഖല(കൾ)Kerala
സേവനങ്ങൾറീറ്റേൽ ബാങ്കിങ്, കമർഷ്യൽ ബാങ്കിങ്, നിക്ഷേപം, വായ്‌പകൾ, ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്, ഇൻഷുറൻസ്, മ്യൂച്യൽ ഫണ്ട്, ക്രെഡിറ്റ് കാർഡ്.
ജീവനക്കാരുടെ എണ്ണം
13,775 (2015)
മാതൃ കമ്പനിState Bank of India
വെബ്സൈറ്റ്statebankoftravancore.com

ചരിത്രം

തിരുത്തുക

1945 സെപ്തംബർ 12-ന് ഒരു കോടി രൂപ മൂലധനത്തിൽ അന്ന് രാജഭരണത്തിലായിരുന്ന തിരുവിതാംകൂർ സംസ്ഥാനത്തിൽ ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് ആയിട്ടാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർസ്ഥാപിതമായത്. അന്നത്തെ തിരുവിതാംകൂർ സർക്കാർ മൂലധനത്തിൻറെ മുപ്പത് ശതമാനവും (30%) 4000 ഒാഹരിയുടമകൾ ബാക്കിയുള്ള ഭാഗവും മുതൽമുടക്കി.1946-ൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കായി.1960-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ ബാങ്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്ന ഇപ്പോഴത്തെ പേര് സ്വീകരിച്ചു. തിരുകൊച്ചി മേഖലയിൽ പ്രവർത്തിച്ചുവരുന്ന ചെറിയ ബാങ്കുകൾ എസ്.ബി.ടി.യിൽ ലയിപ്പിച്ചു. ട്രാവൻകൂർ ഫോർവേഡ് ബാങ്ക്, ഇന്തോമർക്കന്റയിൽ ബാങ്ക്, കൊച്ചിൻ നായർ ബാങ്ക്, ബാങ്ക് ഓഫ് ന്യൂ ഇന്ത്യ, കാൽഡിയൻ സിറിയൻ ബാങ്ക്, ചമ്പക്കുളം കാത്തലിക് ബാങ്ക്, ബാങ്ക് ഓഫ് ആലുവ, കോട്ടയം ഓറിയന്റ് ബാങ്ക്, ലാറ്റിൻ ക്രിസ്ത്യൻ ബാങ്ക്, വാസുദേവവിലാസം ബാങ്ക് തുടങ്ങിയവയാണു ലയിപ്പിച്ചത്. [1]

പുതിയ നിയമനങ്ങൾ

തിരുത്തുക

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ 3000 ജീവനക്കാരെ കൂടി നിയമിക്കുമെന്ന് എസ്.ബി.ടി. 2013 വാർഷിക യോഗത്തിനു ശേഷം മാനേജിങ്ങ് ഡയറക്ടർ പി. നന്ദകുമാരൻ അറിയിച്ചു. 2013 മെയ് 1 മുതൽ 18 മാസത്തിനുള്ളിൽ നിയമനം പൂർത്തിയാക്കുമെന്നും അറിയിപ്പിൽ പറയുന്നു.[2]

  1. "കേരളത്തിന്റെ സ്വന്തം ബാങ്കിന് 70". http://www.mathrubhumi.com/online/malayalam/news/story/3817750/2015-09-12/kerala. {{cite web}}: |access-date= requires |url= (help); External link in |publisher= (help); Missing or empty |url= (help)
  2. പുതിയ നിയമനങ്ങൾ[പ്രവർത്തിക്കാത്ത കണ്ണി]