ശ്രീ ശ്രീ രവിശങ്കർ
അദ്ധ്യാത്മികാചാര്യനും, ജീവനകല എന്ന യോഗാഭ്യാസരീതിയുടെ ആചാര്യനുമാണ് ഭാരതീയനായ ശ്രീ ശ്രീ രവിശങ്കർ. ശ്രീ ശ്രീ, ഗുരുജി തുടങ്ങിയ പേരുകളിലും ഇദ്ദേഹം അറിയപ്പെടുന്നു[1]. വ്യക്തിയിലെ മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്നതിനും, സമൂഹത്തിലെ അക്രമം, രോഗം. തിന്മ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി സ്ഥാപിച്ചിട്ടുള്ള ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ എന്ന അന്തർദ്ദേശീയ പ്രസ്ഥാനത്തിന്റെ സ്ഥാപകനുമാണ് ഇദ്ദേഹം.
ശ്രീ ശ്രീ രവിശങ്കർ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
സ്ഥാനപ്പേര് | ശ്രീ ശ്രീ രവിശങ്കർ |
വെബ്സൈറ്റ് | ശ്രീശ്രീ.ഓർഗ് |
5H എന്ന പ്രോഗ്രാം നടത്തുന്ന ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഹ്യൂമൺ വാല്യൂസ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പിന്നിലും രവിശങ്കർ പ്രവർത്തിക്കുന്നു.
ജീവിതരേഖ
തിരുത്തുക1956 മെയ് 13-ന് തമിഴ്‌നാട്ടിലെ പാപനാശം എന്ന സ്ഥലത്ത് വെങ്കടരത്നം, വിശാലാക്ഷി ദമ്പതികളുടെ മകനായി ജനിച്ചു. ആദിശങ്കരൻ ജനിച്ച അതേ ദിവസം ജനിച്ചതു കൊണ്ടാണ് ശങ്കർ എന്ന പേരു നൽകിയത്[1]. അദ്ദേഹത്തിന്റെ മാതാപിതാക്കളും,ജീവചരിത്രവും പറയുന്നതു പ്രകാരം നാലാമത്തെ വയസ്സിൽ തന്നെ ഭഗവത് ഗീത വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു[2]. ചെറുപ്പകാലത്തു തന്നെ യോഗ അഭ്യസിച്ചു തുടങ്ങിയിരുന്നു. ആദ്യ ഗുരു മഹർഷി മഹേഷ് യോഗി ആണ്[3]. അദ്ദേഹം നേതൃത്വം നൽകുന്ന പ്രസ്ഥാനം പറയുന്നതുപ്രകാരം 17-മത്തെ വയസ്സിൽ ആധുനിക ഭൗതികശാസ്ത്രത്തിൽ ബിരുദം (Advanced degree in Modern Physics) ലഭിച്ചു. പിന്നീട് കർണ്ണാടകയിലെ കുവേംബു സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റും ലഭിച്ചു[4]. 1990-കളുടേ ആദ്യപാദത്തിൽ പ്രശസ്ത സിത്താറിസ്റ്റ് ആയ രവിശങ്കറിനെ കണ്ടതിനുശേഷം ശ്രീ ശ്രീ എന്നു പേരിനോടൊപ്പം ചേർത്തു. രവിശങ്കർ തന്റെ പ്രശസ്തി അപഹരിക്കുന്നു എന്ന് പരാതിപ്പെട്ടതിനെത്തുടർന്നായിരുന്നു അത്[1].
ജീവചരിത്രപ്രകാരം 1982-ൽ 10 ദിവസത്തെ ഏകാന്തതക്കും, നിശ്ശബ്ദതക്കും ശേഷം ശങ്കർ വെളിച്ചത്തിലേക്ക് നയിക്കപ്പെടുകയും (ascended into enlightenment) സുദർശ്ശനക്രിയ എന്നൊരു താളത്തിലുള്ള ശ്വസനക്രിയാ രീതിയുമായി വരികയും ചെയ്തു[5]. 1982-ൽ കർണാടകയിലെ ഷിമോഗയിലെ തുംഗാ നദീതീരത്തു വെച്ചു നടത്തിയ ഒരു അഭിമുഖത്തിൽ ശങ്കർ സുദർശ്ശനക്രിയയെ ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു.
“ | സുദർശ്ശനക്രിയ, അതൊരു ത്വര പോലെ, കവിത പോലെയാണ് വരുന്നത്. ഞാനത് പഠിച്ചു, പഠിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു[6]. | ” |
ഏതൊരു വികാരത്തിനും ശ്വസനത്തിൽ തത്തുല്യമായ ഒരു താളം ഉണ്ടെന്നും, ശ്വസനത്തെ നിയന്ത്രിക്കാൻ സാധിച്ചാൽ അവരുടെ ശാരീരികവും ആത്മീകവുമായ താളം ലഭിക്കുമെന്നും രവിശങ്കർ വിശ്വസിക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്യുന്നു[7].
സുദർശ്ശനക്രിയ പ്രചരിപ്പിക്കുന്നതിനു വേണ്ടി 1982-ൽ അദ്ദേഹം ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ എന്ന സ്ഥാപനം തുടങ്ങി. 1997-ൽ ദലൈലാമ തുടങ്ങിയ ആത്മീയാചാര്യരുമൊത്ത്[8], ഇന്റർനാഷണൽ അസോസിയേഷ്ൻ ഫോർ ഹ്യൂമൺ വാല്യൂസ്(IAHV) എന്ന പ്രസ്ഥാനം ആരംഭിച്ചു.
മുസ്ലീം വിരുദ്ധ പ്രസ്താവന
തിരുത്തുകഅയോദ്ധ്യപ്രശ്നത്തിൽ മുസ്ലീം സമുദായം അവരുടെ അവകാശം ഉപേക്ഷിച്ച് മാതൃക കാണിച്ചില്ലെങ്കിൽ ഇന്ത്യയിൽ സിറിയയിലെന്നപോലെ ഒരു ആഭ്യന്തരയുദ്ധമുണ്ടായേക്കാമെന്ന് രവിശങ്കർ നടത്തിയ പ്രസ്താവനയ്ക്കെതിരെ പോലിസ് രവിശങ്കറിനെതിരെ കേസെടുക്കുകയുണ്ടായി.[9]
വധശ്രമം
തിരുത്തുക2010 മേയ് 30-ന് ബാംഗ്ലൂരിലെ രവിശങ്കറിന്റെ ആശ്രമത്തിൽ ഒരു വെടിവെപ്പ് നടക്കുകയും രവിശങ്കറിന്റെ അനുയായിക്ക് വെടിയേൽക്കുകയും ചെയ്തു.[10]. എന്നാൽ ആക്രമണത്തിന്റെ ലക്ഷ്യം രവിശങ്കറായിരുന്നില്ലെന്നും ആശ്രമത്തിലെ അനുയായികൾ തമ്മിലുള്ള വഴക്കാണ് വെടിവെപ്പിൽ കലാശിച്ചതെന്നും ഇന്ത്യൻ ആഭ്യന്തരമന്ത്രി പി. ചിദംബരം വ്യക്തമാക്കി.[11].
പുരസ്കാരങ്ങൾ
തിരുത്തുക- പത്മവിഭൂഷൻ പുരസ്കാരം - 2016[12]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 A. Salkin, Emperor of Air Archived 2007-04-02 at the Wayback Machine., Yoga Journal, 2002
- ↑ WebIndia Biography
- ↑ Das, Shinmoy. "Sri Sri Ravi Shankar". about.com. Retrieved 2007-07-27.
At an early age his father, R S V Ratnam delegated him to the care of Maharishi Mahesh Yogi, a renowned spiritual master. After attaining his degree in science, Ravi joined Maharishi's entourage, taught the Vedic pundits at Maharishi's charities, and soon became the Maharishi's favourite disciple.
- ↑ Sri Sri's official website
- ↑ S. Verughese, Lessons in Living Archived 2012-07-20 at the Wayback Machine. Life Positive
- ↑ A. Mahadevan Face to Face, Reader's Digest
- ↑ http://seattletimes.nwsource.com/html/health/2002075460_healthbreathing31.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2006-08-15. Retrieved 2007-10-14.
- ↑ https://scroll.in/latest/871458/ayodhya-dispute-sri-sri-ravi-shankar-booked-for-provocative-remarks-against-muslims
- ↑ "Attempt on life of Ravishankar" (in English). The Hindu. 2010 മേയ് 31. Retrieved 2010 മേയ് 31.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "'വെടിവെയ്‌പ്: ശ്രീശ്രീ രവിശങ്കറായിരുന്നില്ല ലക്ഷ്യം'". മാതൃഭൂമി. 2010 മേയ് 31. Archived from the original on 2010-06-03. Retrieved 2010 മേയ് 31.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "MINISTRY OF HOME AFFAIRS PRESS NOTE" (PDF). Archived from the original (PDF) on 2017-08-03. Retrieved 2016-01-29.