ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ

വ്യക്തിയിലെ മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുക,സമൂഹത്തിലെ അക്രമം,രോഗം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തി 1981 ൽ ശ്രീ ശ്രീ രവിശങ്കർ സ്ഥാപിച്ച പ്രസ്ഥാനമാണ്‌ ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ .

ദി ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ
"Celebrating Life"[1]
ആപ്തവാക്യം"ഒരു ലോകകുടുംബം"[2]
സ്ഥാപകർശ്രീ ശ്രീ രവിശങ്കർ
ആസ്ഥാനം21ആം കി.മീ., ഉദയ്പുര, കനകപുര റോഡ്, ബെംഗളൂരു
വെബ്സൈറ്റ്http://www.artofliving.org

ഇന്ത്യയിലെ കർണ്ണാടക സംസ്ഥാനത്തെ ബാംഗ്ലൂരിൽ ആണ് ആർട്ട്‌ ഓഫ് ലിവിങ്ങിന്റെ അന്തർദേശീയ ആസ്ഥാനം. ഇതിനെ ബാംഗ്ലൂർ ആശ്രമം എന്നും പറയുന്നു. ആർട്ട്‌ ഓഫ് ലിവിങ്ങിന്റെ സാന്നിധ്യം ലോകമെമ്പാടും 155 രാജ്യങ്ങളിലായി നിറഞ്ഞു നിൽക്കുന്നു. യൂറോപ്പിൽ ഈ സംഘടന "അസോസിയേഷൻ ഫോർ ഇന്നർ ഗ്രോത്ത് എന്നപേരിൽ ആണ് അറിയപ്പെടുന്നത്. ആർട്ട്‌ ഓഫ് ലിവിങ്ങ് ഫൌണ്ടേഷൻ 1989 മുതൽ അമേരിക്കയിൽ വിദ്യാഭ്യാസ മേഖലയിലും ജീവകാരുണ്യ പ്രവൃത്തിയിലും സജീവമായി പ്രവർത്തിച്ചു വരുന്നു. ഐക്യരാഷ്ട്രസഭയുടെ പല ആശയങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിൽ ആർട്ട്‌ ഓഫ് ലിവിങ്ങ് ഫൌണ്ടേഷൻ സുപ്രധാന പങ്കു വഹിക്കുന്നു. ഇതിനുവേണ്ടി പ്രവർത്തിക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥരും ടീചെർസും ഒരു പ്രതിഫലവും ഇച്ചിക്കാതെ സ്വമേധയാ സേവനമനുഷ്ട്ടിക്കുന്നവരാകുന്നു.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും, ദുരിതാശ്വാസ പ്രവർത്തനങ്ങളും ആർട്ട്‌ ഓഫ് ലിവിങ്ങ് ഫൌണ്ടേഷൻ ഇന്ന് ലോകമെമ്പാടും ചെയ്തു വരുന്നു. ലോകമെമ്പാടുമുള്ള ചില ആർട്ട്‌ ഓഫ് ലിവിങ്ങ് വിഭാഗങ്ങൾക്ക് ഉദാഹരണമാണ്‌ ആർട്ട്‌ ഓഫ് ലിവിങ്ങ് ഫൌണ്ടേഷൻ (യു.എസ്.എ), വ്യക്തി വികാസ് കേന്ദ്ര (ഇന്ത്യ), ഡൈ കുന്സ്റ്റ് ദസ് ലെബെൻസ് (ജർമ്മനി), ആർട്ട്‌ ഓഫ് ലിവിങ്ങ് സെന്ദെർ (കാനഡ), ആർട്ട്‌ ഓഫ് ലിവിങ്ങ് സൗത്ത് ആഫ്രിക്ക, ആർട്ട്‌ ഓഫ് ലിവിങ്ങ് ഇസ്രേൽ, ആർട്ട്‌ ഓഫ് ലിവിങ്ങ് ബ്രസീൽ, ആർട്ട്‌ ഓഫ് ലിവിങ്ങ് അർജെന്റീന തുടങ്ങിയവ.

"മാനസിക പിരിമുറുക്കം ഒഴിവാക്കാതെ ലോക സമാധാനം അസാധ്യമാണെന്ന" 'ശ്രീ ശ്രീ' യുടെ തത്ത്വത്തെ അസ്പതമാക്കി ധ്യാനം, യോഗ, വിവിധതരം ശ്വസന പ്രക്രിയകൾ എന്നിവയിലൂടെ മാനസിക പിരിമുറുക്കം എങ്ങനെ കുറയ്ക്കാമെന്ന് ആർട്ട്‌ ഓഫ് ലിവിങ്ങ് നമ്മെ പഠിപ്പിക്കുന്നു.

ഇത്തരം പരിപാടികൾ ലോകമെമ്പാടുമുള്ള ആയിരക്കനക്കിനാളുകളെ ആത്മഹത്യാ പ്രവണതയിൽ നിന്നും, മനസ്സിന്റെ തളർച്ചയിൽ നിന്നും അതിജീവിക്കാൻ സഹായിച്ചിട്ടുണ്ട്.

ആർട്ട്‌ ഓഫ് ലിവിങ്ങിന്റെ വരധാനമായ "സുദർശന ക്രിയ" യെ കുറിച്ച് ലോകമെമ്പാടും ധാരാളം പഠനങ്ങൾ നടക്കുകയും നിരവധി പ്രബന്ധങ്ങൾ വൈദ്യശാസ്ത്ര രംഗത്ത് അവതരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നിരവധി ആളുകൾക്ക് മാനസികവും ശാരീരികവും അയ ഗുണങ്ങൾ ആർട്ട്‌ ഓഫ് ലിവിങ്ങ് വഴി കിട്ടിയിട്ടുണ്ടെന്ന് ഈ ആർട്ട്‌ ഓഫ് ലിവിങ്ങിന്റെ വരധാനമായ "സുദർശന ക്രിയ" യെ കുറിച്ച് ലോകമെമ്പാടും ധാരാളം പഠനങ്ങൾ നടക്കുകയും നിരവധി പ്രബന്ധങ്ങൾ വൈദ്യശാസ്ത്ര രംഗത്ത് അവതരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നിരവധി ആളുകൾക്ക് മാനസികവും ശാരീരികവും അയ ഗുണങ്ങൾ ആർട്ട്‌ ഓഫ് ലിവിങ്ങ് വഴി കിട്ടിയിട്ടുണ്ടെന്ന് ഈ പഠനതിലോക്കെ വ്യക്തമാക്കുന്നു.

സാമുഹ്യ സേവനങ്ങൾ

തിരുത്തുക

ആർട്ട്‌ ഓഫ് ലിവിങ്ങ് ലോകമെമ്പാടും നിരവധി സാമൂഹ്യ സേവനങ്ങൾ ചെയ്ത്‌വരുന്നു. പ്രകൃതി ദുരന്ത നിവാരണം, ദാരിദ്ര്യ നിർമാർജ്ജനം, സ്ത്രീ ശാക്തീകരണം, കുറ്റവാളികളുടെ പുനരധിവാസം, എല്ലാവർക്കും വിദ്യാഭ്യാസം, പെൺ ഭ്രൂണഹത്യക്ക് എതിരെ ഉള്ള സംഘടിത പ്രവർത്തനം, പരിസ്ഥിതി പരിപാലനം എന്നിവ ചില ഉദാഹരണങ്ങൾ ആണ്.

കൊടും വരൾച്ച മൂലം ധുരിധ്മാനുഭവിക്കുന്ന കർഷകരെ സഹായിക്കാൻ വേണ്ടി 2007ഇൽ ആർട്ട്‌ ഓഫ് ലിവിംഗ് ആരംഭിച്ച സംരംഭമാണ് “പ്രൊജെക്റ്റ് വിദർഭ സ്വാവലംബൻ പ്രോഗ്രാം”. ഇതിലൂടെ കർഷകർക്ക് കൌണ്സെലിംഗ് നൽകുകയും കൂടാതെ ആയിരക്കണക്കിനു വളണ്ടിയർമാർ ജൈവ കൃഷിയിലും, മഴവെള്ള സംഭരണത്തിലും, ശുചിത്വ പരിപാലനത്തിലും പരിശീലനം നൽകുകയുമുണ്ടായി.

ആഗോളതാപനം കുറയ്ക്കുന്നതിന് വേണ്ടിയും, പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായും ലോകമെമ്പാടും 100000000 വൃക്ഷതൈകൾ നടുക എന്ന ഉദ്ദേശ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെ 2008ഇൽ തുടങ്ങിയ പദ്ദതിയാണ് 'മിഷൻ ഗ്രീൻ ഏരത്ത് സ്റ്റാന്റ്അപ്പ്‌'. ഇതിന്റെ ഭാഗമായി ആർട്ട്‌ ഓഫ് ലിവിംഗ് ഇന്ത്യയിൽ എമ്പാടും മരങ്ങൾ നട്ടുപിടിപ്പിച്ച് വരികയാണ്. 2010ഇൽ ഐക്യരാഷ്ട്രസഭയുടെ സഹകരണത്തോടെ ബംഗ്ലാദേശിൽ തുടങ്ങിയ പദ്ദതിയാണ് 'ബില്ല്യൻ ട്രീ ക്യാമ്പൈൻ'. ‘വളണ്ടിയർ ഫോർ ബെറ്റർ ഇന്ത്യ’ സംരംഭത്തിന്റെ ഭാഗമായി 2013 ഫെബ്രുവരിഇൽ തുടങ്ങിയ 3 വർഷത്തെ പദ്ദതിയാണ് ബംഗാളൂരിലെ ‘കുമുധാവതി നദി’ പുനരുദ്ധാരണം. മഴവെള്ള സംഭരണത്തിലൂടെയും, പ്രകൃതി സംരക്ഷണത്തിലൂടെയും കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഭൌമ ശാസ്ത്രജ്ഞൻ മാരുടെ സഹകരണത്തോടെ എല്ലാ ഞായറാഴ്ചയും ഗ്രാമീണരെ ഇതിൽ ബോധവന്മാരക്കുന്നു. ജനങ്ങളെ ബോധാവൽക്കരിക്കുന്നതിനു വേണ്ടി ശ്രീ ശ്രീ രവിശങ്കർ ഗുരുജിയുടെ സാന്നിദ്ധ്യത്തിൽ നിരവധി കർഷകരെയും, സമൂഹത്തിലെ വിശിഷ്ട വ്യക്തികളെയും, വിവിധ ഗവണ്മെന്റ് ഇതര സ്ഥാപനങ്ങളേയും പങ്കെടുപിച്ചു കൊണ്ട് 2014 ജൂൺഇൽ ബംഗാളൂരിൽ ഒരു കൂട്ട നടത്തം സങ്കടിപ്പിക്കുകയുണ്ടായി.


ആർട്ട്‌ ഓഫ് ലിവിംഗ് ഐക്യരാഷ്ട്ര സങ്കടനയുടെയും, വിവിധ ഗവണ്മെന്റ് ഇതര സ്ഥാപനങ്ങളേയും, സാദാരണ ജനങ്ങളുടെ സഹകരണത്തോടെയും 2012 ഡിസംബർ 5 തുടങ്ങിയ സംരംഭമാണ് “വളണ്ടിയർ ഫോർ ബെറ്റർ ഇന്ത്യ”. ഇവർ 2013 മെയ്‌ മാസത്തിൽ ഇന്ത്യൻ മെഡിക്കൽ അസ്സോസ്സിയേഷൻറെ (ഐ.എം.എ) സഹകരണത്തോടെ 1,634 വളണ്ടിയർ മാരും, 262 ഡോക്ടർ മാരും ചേർന്ന് 2200000 രൂപയുടെ മരുന്നുകൾ ഡൽഹിയിലെ ചേരി പ്രദേശങ്ങളിലായി വിതരണം ചെയ്തു. 2013 സെപ്റ്റംബരിൽ ജനങ്ങളെ ഇലെക്ഷന് വോട്ടു ചെയ്യേണ്ടുന്നതിനു ബോധാവൽക്കരിക്കുന്നതിൻറെ ഭാഗമായി രൂപം കൊടുത്ത സംരംഭമാണ് ‘ഐ വോട്ട് ഫോർ ബെറ്റെർ ഇന്ത്യ’. ഇതിൻറെ ഫലമായി പുനെയിൽ ഏകദേശം 35,000 പുതിയ സമ്മതിദായകരെ വോട്ടർ ലിസ്റ്റിൽ ചെർക്കുകയുണ്ടായി.

ആർട്ട്‌ ഓഫ് ലിവിംഗ് കോഴ്സ്

തിരുത്തുക

ആർട്ട്‌ ഓഫ് ലിവിംഗ് കോഴ്സുകൾ ധ്യാനത്തിലും, ശ്വസനത്തിലും ഊന്നൽ നൽകിയിട്ടുള്ളതാണ്. ഇതിൽ അത്യുന്നതമയിട്ടുള്ള “സുദർശന ക്രിയ” ആർട്ട്‌ ഓഫ് ലിവിംഗ് ടീച്ചർമാർ ലോകമെമ്പാടും പഠിപ്പിച്ചു വരുന്നു.

  1. "Art of Living Foundation". Artofliving.org. Archived from the original on 2010-07-20. Retrieved 20 July 2010.
  2. FAQ

പുറമേനിന്നുള്ള കണ്ണികൾ

തിരുത്തുക