ശ്രീലങ്കൻ എയർലൈൻസ്

(SriLankan Airlines എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീലങ്കയുടെ പതാക വാഹക എയർലൈനാണ് ശ്രീലങ്കൻ എയർലൈൻസ്. ശ്രീലങ്കയിലെ കടുനായകയിൽ ആസ്ഥാനമുള്ള എയർലൈനിൻറെ ഹബ് ബണ്ടാരനായകെ അന്താരാഷ്‌ട്ര വിമാനത്താവളമാണ്. ഏഷ്യൻ രാജ്യങ്ങൾ, യൂറോപ്പിയൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റ്‌ രാജ്യങ്ങൾ എന്നിവടങ്ങളിലേക്ക് ശ്രീലങ്കൻ എയർലൈൻസ് സർവീസ് നടത്തുന്നു. കൂടാതെ കോഡ്ഷെയർ ധാരണകൾ ഉള്ള റൂട്ടുകളിൽ അമേരിക്ക, ഓഷ്യാനിയ രാജ്യങ്ങളും ഉൾപ്പെടുന്നു. 2014-ൽ ശ്രീലങ്കൻ എയർലൈൻസ് വൺവേൾഡ് അലയൻസിൽ അംഗമായി.

ශ්‍රී ලංකා ගුවන් සේවය
இலங்கை விமான சேவை
SriLankan Airlines
IATA
UL
ICAO
ALK
Callsign
SRILANKAN
തുടക്കം1947 (1947) (as Air Ceylon)
തുടങ്ങിയത്സെപ്റ്റംബർ 1979 (1979-09)
ഹബ്Bandaranaike International Airport
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാംFlySmiLes
വിമാനത്താവള ലോഞ്ച്Serendib Lounge
AllianceOneworld
Fleet size22
ലക്ഷ്യസ്ഥാനങ്ങൾ31[1]
ആപ്തവാക്യംYou're Our World
പ്രധാന വ്യക്തികൾAjith Dias (Chairman) Captain Suren Ratwatte (CEO)[2]
വെബ്‌സൈറ്റ്www.srilankan.com

ശ്രീലങ്കയുടെ യഥാർത്ഥ പതാക വാഹക എയർലൈനായ എയർ സീലോൺ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച ശേഷം, 1978-ൽ എയർ ലങ്ക എന്നാ പേരിലാണ് ശ്രീലങ്കൻ എയർലൈൻസ് സ്ഥാപിക്കപ്പെട്ടത്. 1998-ൽ എമിരേറ്റ്സ് ഭാഗികമായി എയർലൈൻ സ്വന്തമാക്കിയപ്പോൾ ശ്രീലങ്കൻ എയർലൈൻസ് എന്ന് പുനർനാമം ചെയ്തു. എമിരേറ്റ്സുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ച ശേഷവും അതേ ലോഗോയും പേരും തന്നെയാണ് എയർലൈൻ ഇപ്പോഴും ഉപയോഗിക്കുന്നത്. [3]

ചരിത്രം തിരുത്തുക

പാപ്പരായ എയർ സീലോണിനെ ശ്രീലങ്കൻ സർക്കാർ അടച്ചുപൂട്ടിയപ്പോൾ സ്ഥാപിക്കപ്പെട്ട പതാക വാഹക എയർലൈനാണ് ശ്രീലങ്കൻ എയർലൈൻസ്.[4] സിങ്കപ്പൂർ എയർലൈൻസിൽനിന്നും ലീസിനെടുത്ത 2 ബോയിംഗ് 707 വിമാനങ്ങൾ ഉപയോഗിച്ചാണു എയർലൈൻ പ്രവർത്തനങ്ങൾ ആരംഭിച്ചത്.ഒരു ബോയിംഗ് 737 വിമാനം മാർസ്ക്ക് എയറിൽ നിന്നും ലീസിനെടുത്തു, എയർ ടാറ പരിപാലിക്കുകയും ചെയ്തു. ഏപ്രിൽ 15, 1982-ൽ ഓൾ നിപ്പോൺ എയർവേസിൽ നിന്നും എയർ ലങ്ക എൽ1011-1 ട്രൈസ്റ്റാർ വിമാനം വാങ്ങി.

സർക്കാർ ഉടമസ്ഥതയിലുള്ള എയർ ലങ്കയെ 1998-ൽ ഭാഗികമായി സ്വകാര്യവത്കരിച്ചു. ദുബായ് ആസ്ഥാനമായ എമിരേറ്റ്സ് ഗ്രൂപ്പ് ശ്രീലങ്കൻ സർക്കാരുമായി 10 വർഷത്തേക്കുള്ള പങ്കാളിത്ത കരാർ ഒപ്പുവെച്ചു. 70 മില്യൺ യുഎസ് ഡോളറുകൾക്ക് എയർ ലങ്കയുടെ 40 ശതമാനം ഓഹരികൾ എമിരേറ്റ്സ് വാങ്ങി, പിന്നീട് ഇത് 43.6 ശതമാനമായി. എയർലൈനിൻറെ ഭൂരിപക്ഷം ഓഹരികളും സർക്കാർ തന്നെ നിലനിർത്തി, അതേ സമയം നിക്ഷേപങ്ങളിലും തീരുമാനങ്ങൾ എടുക്കാനുള്ള പൂർണസ്വാതന്ത്ര്യവും എമിരേറ്റ്സിനു നൽകി. 1998-ൽ എയർ ലങ്കയുടെ പേര് ശ്രീലങ്കൻ എയർലൈൻസ് എന്നാക്കി മാറ്റി. [5]

സാവധാനം എയർലൈൻ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങൾ അധികരിപ്പിച്ചു, ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളും, ഇന്ത്യയിലേക്കും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും പ്രവർത്തനങ്ങൾ ആരംഭിച്ചു. അതേ സമയം തന്നെ റിയാദ്, ദമാം എന്നിവയ്ക്കു പുറമേ സൗദി അറേബ്യയിലെ ജിദ്ദയിലേക്കും ശ്രീലങ്കൻ എയർലൈൻസ് സർവീസ് ആരംഭിച്ചു, അങ്ങനെ മിഡിൽ ഈസ്റ്റിലെ 9 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ശ്രീലങ്കൻ എയർലൈൻസ് സർവീസ് നടത്തുന്നു, ജിദ്ദ ശ്രീലങ്കൻ എയർലൈൻസിൻറെ 51-മത്തെ ലക്ഷ്യസ്ഥാനമായി. [6]

തങ്ങളുടെ മാനേജ്‌മന്റ്‌ കരാർ പുതുക്കുന്നില്ല എന്ന് 2008-ൽ എമിരേറ്റ്സ് ശ്രീലങ്കൻ സർക്കാരിനെ അറിയിച്ചു, മാർച്ച്‌ 31, 2008-ൽ കരാർ അവസാനിച്ചു. [7] ശ്രീലങ്കൻ സർക്കാർ എയർലൈനിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യപ്പെടുന്നു എന്നു എമിരേറ്റ്സ് ആരോപിച്ചു. [8] എമിരേറ്റ്സിൻറെ കൈവശമുള്ള 43.6 ശതമാനം ഓഹരികൾ ശ്രീലങ്കൻ സർക്കാരിനു വിട്ട്, 2010-ൽ കരാർ നടപടികൾ പൂർത്തിയായി, ഇരു എയർലൈനുകൾ തമ്മിലുള്ള പങ്കാളിത്തം അവസാനിപ്പിച്ചു. [9]

കോഡ്ഷെയർ ധാരണകൾ തിരുത്തുക

വൺവേൾഡിലെ അംഗങ്ങളായ ഈ എയർലൈനുകളുമായി ശ്രിലങ്കൻ എയർലൈനിനു കോഡ്ഷെയർ ധാരണകളുണ്ട്: എയർ ബെർലിൻ, ഫിൻഎയർ, ജപ്പാൻ എയർലൈൻസ്, മലേഷ്യ എയർലൈൻസ്, ക്വാൻട്ടസ്, എസ്7 എയർലൈൻസ്. [10] [11][12]

ശ്രിലങ്കൻ എയർലൈൻസുമായി കോഡ്ഷെയർ ധാരണകളുള്ള മറ്റു എയർലൈനുകൾ ഇവയാണ്: എയർ കാനഡ, എയർ ഇന്ത്യ, അലിറ്റാലിയ, ഏഷ്യാന എയർലൈൻസ്, സിന്നമോൻ എയർ, എത്തിഹാദ് എയർവേസ്, ജെറ്റ്സ്റ്റാർ ഏഷ്യ എയർവേസ്, മിഹിൻ ലങ്ക, നികി, ഒമാൻ എയർ, സൗദിയ.

അവലംബം തിരുത്തുക

  1. "SriLankan Airlines Flight Routes".
  2. "Our Airline". Retrieved 24 April 2015.
  3. "Sri Lankan Airlines buys back 43.6 pc stake from Emirates". timesofindia-economictimes. Retrieved 16 December 2015.
  4. "The pioneering Air Ceylon days". ft.lk. Archived from the original on 2015-09-24. Retrieved 16 December 2015.
  5. "World Airline Directory." Flight International. 16 December 2015 "Airlift International" 57.
  6. "Srilankan Airlines Booking". cleartrip.com. Archived from the original on 2014-07-06. Retrieved 16 December 2015.
  7. Reed Business Information Limited. "Emirates walking away from SriLankan". Retrieved 16 December 2015. {{cite web}}: |author= has generic name (help)
  8. Management contract terminated Archived 2008-01-28 at the Wayback Machine. January 2008, OAG, News briefing
  9. Sri Lanka Buys Emirates’ Stake in SriLankan Airlines Anusha Ondaatjie and Asantha Sirimanne, BusinessWeek, 7 July 2010.
  10. "airberlin and NIKI to operate flights to Colombo in codeshare with Sri Lankan Airlines". Colombopage.com. 2 July 2015. Archived from the original on 2016-01-04. Retrieved 2015-12-16.
  11. "SriLankan, Finnair to launch codeshares - Daily News Online : Sri Lanka's National News". Archived from the original on 2015-07-08. Retrieved 24 April 2015.
  12. "SriLankan expands in Central Asia with Siberian Airlines". Daily News Sri Lanka. 24 December 2013. Archived from the original on 2015-07-08. Retrieved 24 December 2013.
"https://ml.wikipedia.org/w/index.php?title=ശ്രീലങ്കൻ_എയർലൈൻസ്&oldid=3905159" എന്ന താളിൽനിന്ന് ശേഖരിച്ചത്