കാനഡയിലെ ഏറ്റവും വലിയ എയർലൈൻ ആണു എയർ കാനഡ (TSXAC). 1937-ൽ സ്ഥാപിതമായ ഈ എയർലൈൻ ഇന്ന് ലോകമെമ്പാടുമുള്ള 178 സ്ഥലങ്ങളിലേക്കു യാത്രക്കാരേയും കാർഗോയും എത്തിക്കുന്നു. യാത്രക്കാരുടെ എന്നതിൽ ലോകത്തിലേ ഏറ്റവും വലിയ ഒൻപതാമത്തെ എയർലൈൻ ആണ് എയർ കാനഡ. സ്റ്റാർ അല്ലയാൻസിൻറെ സ്ഥാപന അംഗം കൂടിയാണ്.[7]മോണ്ട്രിയൽ, ക്യുബെക് ആണ് എയർ കാനഡയുടെ ആസ്ഥാനം, അതേ സമയം ഓൺടാരിയോയിലെ മിസ്സിസൌഗയിലുള്ള ടോറോന്റോ പിയർസൺ അന്താരാഷ്ട്ര എയർപോർട്ട്‌ ആണു ഏറ്റവും വലിയ ഹബ്. 2014-ൽ യാത്രക്കാരിൽനിന്നും എയർ കാനഡയുടെ വരുമാനം 13.27 ബില്ല്യൺ കനേഡിയൻ ഡോളർ ആയിരുന്നൂ.[8] [5] എയർലൈനിൻറെ ആഭ്യന്തര സർവീസ് എയർ കാനഡ എക്സ്പ്രസ്സ്‌ ആണ്.

Air Canada
IATA
AC
ICAO
ACA
Callsign
AIR CANADA
തുടക്കം11 ഏപ്രിൽ 1937 (1937-04-11)
(as Trans-Canada Air Lines)[1]
തുടങ്ങിയത്1 January 1965 (as Air Canada)
ഹബ്
Focus cities
ഫ്രീക്വന്റ് ഫ്ലയർ പ്രോഗ്രാം
വിമാനത്താവള ലോഞ്ച്Maple Leaf Lounge
AllianceStar Alliance
ഉപകമ്പനികൾ
Fleet size174 (mainline)
ലക്ഷ്യസ്ഥാനങ്ങൾ182 (incl. subsidiaries)
ആപ്തവാക്യം'Your World Awaits' (English)
'Tout Un Monde Vous Attend' (French)
ആസ്ഥാനംMontreal, Quebec, Canada
പ്രധാന വ്യക്തികൾ
വരുമാനംIncrease CAN$13.27 billion (2014)[4]
പ്രവർത്തന വരുമാനംIncrease CAN$815 million (2014)[5]
അറ്റാദായംIncrease CAN$105 million (2014)[5]
മൊത്തം ആസ്തിIncrease CAN$9.470 billion (2013)[4]
ആകെ ഓഹരിIncrease CAN$-1.460 billion (2013)[4]
തൊഴിലാളികൾ27,000 (2013)[6]
വെബ്‌സൈറ്റ്aircanada.com

ചരിത്രം

തിരുത്തുക

ഏപ്രിൽ 11, 1936-ൽ കനേഡിയൻ നാഷണൽ റെയിൽവേയുടെ അനുബന്ധമായി കേന്ദ്ര ചട്ടങ്ങൾക്കനുസരിച്ചാണ് എയർ കാനഡയുടെ മുൻഗാമിയായ ട്രാൻസ് കാനഡ എയർലൈൻസ് സ്ഥാപിച്ചത്. [9] മന്ത്രി സി. ഡി. ഹൌ നേതൃതം നൽകിയ, പുതുതായി രൂപീകരിക്കപ്പെട്ട ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട്, അറ്റ്‌ലാന്റിക്ക് തീരത്തുള്ളതും പസിഫിക് തീരത്തുള്ളതുമായ നഗരങ്ങളെ ബന്ധിപ്പിക്കാൻ സർക്കാറിൻറെ കീഴിലുള്ള എയർലൈൻ വേണമെന്നു ആഗ്രഹിച്ചു. യാത്ര വിമാനങ്ങൾ 1937 സെപ്റ്റംബർ 1-നു സർവീസ് ആരംഭിച്ചു.

ലക്ഷ്യസ്ഥാനങ്ങൾ

തിരുത്തുക

21 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും 81 അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും എയർ കാനഡ സർവീസ് നടത്തുന്നു. പ്രാദേശിക പങ്കാളികളുമായി ചേർന്നു 5 ഭൂഖണ്ഡങ്ങളിലെ 46 രാജ്യങ്ങളിലെ 181 ലക്ഷ്യസ്ഥാനങ്ങളിലേക്കും സർവീസ് നടത്തുന്നു. [10]

താഴെ പറയുന്ന എയർലൈനുകളുമായി എയർ കാനഡ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്:[11]

ഐഗിയാൻ എയർലൈൻസ്, എയർ ലിംഗസ്, എയർ ചൈന, എയർ ഇന്ത്യ, എയർ ന്യൂസിലാണ്ട്, ഓൾ നിപ്പോൺ എയർലൈൻസ്, ഏഷ്യന എയർലൈൻസ്, ഓസ്ട്രേലിയൻ എയർലൈൻസ്, അവിയങ്ക, ബ്രസ്സൽസ് എയർലൈൻസ്, ക്രോയേഷ്യ എയർലൈൻസ്, ഈജിപ്ത് എയർ, എത്യോപിയൻ എയർലൈൻസ്, എത്തിഹാദ് എയർലൈൻസ്, ഗോൾ ട്രാൻസ്പോർട്ടസ് എയരോസ്, ജെറ്റ് എയർലൈൻസ്, എൽഒടി പോളിഷ് എയർലൈൻസ്, ലുഫ്താൻസ, മിഡിൽ ഈസ്റ്റ്‌ എയർലൈൻസ്, സ്കാണ്ടിനെവിയൻ എയർലൈൻസ്, സിങ്കപ്പൂർ എയർലൈൻസ്, സൗത്ത് ആഫ്രിക്കൻ എയർലൈൻസ്, ശ്രീലങ്കൻ എയർലൈൻസ്, സ്വിസ്സ് ഇന്റർനാഷണൽ എയർലൈൻസ്, ടിഎപി പോർച്ചുഗൽ, തായ്‌ എയർവേസ് ഇന്റർനാഷണൽ, ടർകിഷ് എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്.

സർവീസുകൾ

തിരുത്തുക

അധിക എയർ കാനഡ എയർക്രാഫ്റ്റുകളിലും ബിസിനസ്‌ എകനോമി എന്നിങ്ങനെ രണ്ടു ക്ലാസുകൾ ഉണ്ട്. ദീർഘ ദൂര അന്താരാഷ്‌ട്ര ഫ്ലൈറ്റുകളിൽ അന്താരാഷ്‌ട്ര ബിസിനസ്‌ ക്ലാസ്സ്‌, എകനോമിക് ക്ലാസ്സ്‌ എന്നിവയ്ക്ക് പുറമേ പ്രീമിയം എകനോമി ക്ലാസും ഉണ്ട്, ഹ്രസ്വ ദൂര ഫ്ലൈറ്റുകളിലും ആഭ്യന്തര ഫ്ലൈറ്റുകളിലും ബിസിനസ്‌ ക്ലാസ്സ്‌ എകനോമി ക്ലാസ്സ്‌ എന്നിവയാണ് ഉള്ളത്.[12]

ഫ്ലൈറ്റുകളിൽ ലഭ്യമായതിൽ ഏറ്റവും മികച്ച വിനോദ ഓപ്ഷനുകൾ എയർ കാനഡയിൽ ലഭ്യമാണ്. സിനിമകളുടേയും ടിവി പരിപാടികളുടെയും വലിയ ഒരു ശേഖരം തന്നെ ലഭ്യമാണ്. ഫ്ലൈറ്റ് നോട്ടിഫിക്കേഷൻ സർവീസ് വഴി ഫ്ലൈറ്റ് സമയക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടെങ്കിൽ യാത്രക്കാർക്ക് അറിയിപ്പ് ലഭ്യമാകും.

ചില എയർ കാനഡ ഫ്ലൈറ്റുകളിൽ വളർത്തു മൃഗങ്ങളേയും യാത്ര ചെയ്യാൻ അനുവദിക്കാരുണ്ട്. എയർ കാനഡയിൽ ബാഗ്ഗേജ് അനുവാദം ദൂരം, ടിക്കറ്റ്‌ നിരക്ക്, യാത്രയുടെ തീയതി സ്ഥിരം യാത്രികനാണോ എന്നെല്ലാം അനുസരിച്ചാണ്. നിങ്ങൾ വാൻകൂവരിൽനിന്നും ഡൽഹിയിലേക്ക് യാത്രചെയ്യുകയാണെങ്കിൽ നിങ്ങളുടെ ബാഗ്ഗേജ് ഭാരം 23 കിലോഗ്രാം അഥവാ 50 പൌണ്ടിൽ അധികരിക്കാൻ പാടില്ല.

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CBCHist എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. https://altitude.aircanada.com/status/home
  3. Air Canada (30 March 2009). "Air Canada announces appointment of Calin Rovinescu as President & Chief Executive Officer". CNW Telbec. Archived from the original on 2015-09-04. Retrieved 4 April 2009.
  4. 4.0 4.1 4.2 "Air Canada 2013 Reports" (PDF). Air Canada.
  5. 5.0 5.1 5.2 "Air Canada 2014 Annual Report" (PDF). aircanada.cin. Air Canada.
  6. "Air Canada Corporate Profile". Air Canada. Retrieved 17 May 2014.
  7. "Star Alliance Member Airline - Air Canada". Star Alliance. Archived from the original on 2009-04-17. Retrieved 2015-08-19.
  8. "Investors Contacts" Air Canada. Retrieved on 2015-08-19.
  9. "Air Canada Airlines Information". cleartrip.com. Archived from the original on 2015-05-12. Retrieved 2015-08-19.
  10. "aircanada.com - About Air Canada". Retrieved 2015-08-19.
  11. "Our codeshare and other airline partners". Retrieved 2015-08-19.
  12. Cabin Comfort - International Business Class Date accessed:2015-08-19

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എയർ_കാനഡ&oldid=4139179" എന്ന താളിൽനിന്ന് ശേഖരിച്ചത്