പുന്നനേടി

(Sousa chinensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുതുകിലെ സവിശേഷമായ കൂനിന് മുകളിൽ കാണുന്ന ചെറിയ ചിറക് (DorsalFin) ആണ് പുന്നനേടി[3][4] (ശാസ്ത്രീയനാമം:Sousa chinensis) ഡോള്ഫിൻറെ പ്രത്യേകത. തവിട്ടും ചാരവും കലർന്ന നിറമാണ്‌. അടിവശത്തും തുഴകളിലും വാലിലും ഇളം ചുവപ്പ് നിറം കലർന്നതായിരിക്കും. അവിടവിടെയായി പൊട്ടുകളുമുണ്ട്. വായുടെ കീറൽ നേരെയാണ്. നെറ്റി അൽപ്പം പുറത്തേക്ക് തള്ളിനിൽക്കുന്നു.

പുന്നനേടി
Indo-Pacific humpbacked dolphin[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Sousa
Species:
S. chinensis
Binomial name
Sousa chinensis
(Osbeck, 1765)
Chinensis-type range
Plumbea-type range

പെരുമാറ്റം

തിരുത്തുക

ചരിഞ്ഞാണ് ഈ ഡോൾഫിൻ വെള്ളത്തിൽനിന്നു കുതിച്ചുയരുന്നത്. തിരിച്ച്‌ വെള്ളത്തിലേക്ക് വീഴുന്നതിനുമുമ്പ് വാൽ വായുവിൽ ഉയർത്തുകയും ചെയ്യും. വൃത്താകൃതിയിൽ അതിവേഗം നീന്തികൊണ്ട് ഇണകൾ രസിക്കാറുണ്ട്.

വലിപ്പം

തിരുത്തുക

ശരീരത്തിൻറെ മൊത്തം നീളം 2-2.8 മീ. തുക്കം 150–200 കിലോഗ്രാം.

ആവാസം കാണപെടുന്നത്

തിരുത്തുക

കണ്ടൽ കാടുകൾ , അഴിമുഖങ്ങൾ, കിഴക്കും പടിഞ്ഞാറും തീരങ്ങളില്നിന്നു മാറിയുള്ള ആഴംകുറഞ്ഞ കടൽ ഭാഗങ്ങൾ , ആൻഡമാൻ ദ്വീപുകൾ , മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കേരളം, തമിഴ്നാട്‌, ആന്ധ്രാപ്രദേശ്, ഒറീസ്സ എന്നിവയുടെ തീരങ്ങളിൽ നിന്നകന്ൻ കാണപെട്ടിട്ടുണ്ട്.

നിലനിൽപിനുള്ള ഭീഷണി

തിരുത്തുക

മത്സ്യബന്ധനം, കള്ളവേട്ട, ആവാസനശീകരണം, മലിനീകരണം.

ഇതുകൂടി കാണുക

തിരുത്തുക
  1. Mead, J.G.; Brownell, R. L. Jr. (2005). "Order Cetacea". In Wilson, D.E.; Reeder, D.M (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. p. 732. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
  2. "Sousa chinensis". IUCN Red List of Threatened Species. Version 2013.1. International Union for Conservation of Nature. 2008. Retrieved 10 October 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  3. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  4. P. O., Nameer (2016). "Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala". Journal of Threatened Taxa. 8(1): 8417–8420.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുന്നനേടി&oldid=2687925" എന്ന താളിൽനിന്ന് ശേഖരിച്ചത്