സിംലിപാൽ ദേശീയോദ്യാനം

(Simlipal National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒറീസ സംസ്ഥാനത്തിലെ മയൂർഭഞ്ച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് സിംലിപാൽ ദേശീയോദ്യാനം. 1980-ലാണ് ഇത് നിലവിൽ വന്നത്. ഒരു കടുവാ സംരക്ഷണ കേന്ദ്രം കൂടെയാണിവിടം. 2009ൽ യുനെസ്കോയുടെ മനുഷ്യനും ജൈവ വൈവിദ്ധ്യവും( മാൻ ആന്റ് ബയൊസ്ഫിയർ പ്രോഗ്രാം) എന്ന പദ്ധതിയുടെ ഭാഗമായുള്ള ഇന്ത്യയിലെ ഏഴാമത്തെ ബയോസ്ഫിയർ റിസർവായി പ്രഖ്യാപിച്ചു.

ഭൂപ്രകൃതി

തിരുത്തുക

845 ചതുരശ്ര കിലോമീറ്ററാണ് ഉദ്യാനത്തിന്റെ വിസ്തൃതി. അഞ്ഞൂറിൽധികം തരത്തില്പ്പെട്ട സസ്യങ്ങൾ ഇവിടെ വളരുന്നു. അതിൽ 80-ലധികം ഓർക്കിഡ് ഇനങ്ങളും ഉൾപ്പെടുന്നു. സാൽ വൃക്ഷങ്ങൾ ഇവിടെ ധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ

തിരുത്തുക

കടുവ, പുലി, ഗൗർ, പുള്ളിപ്പുലി, സാംബർ, റീസസ് കുരങ്ങ്, ലംഗൂർ, വരയൻ കഴുതപ്പുലി, ആന തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം. 280-ഇനങ്ങളില്പ്പെട്ട പക്ഷികളും ഇവിടെയുണ്ട്.

ഇന്ത്യയിലെ മറ്റ് ജൈവ വൈവിധ്യമണ്ഡലങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സിംലിപാൽ_ദേശീയോദ്യാനം&oldid=2895680" എന്ന താളിൽനിന്ന് ശേഖരിച്ചത്