നോക്രെക് ദേശീയോദ്യാനം
മേഘാലയ സംസ്ഥാനത്തിലെ ഒരു ദേശീയോദ്യാനമാണ് നോക്രെക് ദേശീയോദ്യാനം. 1985-ലാണ് വന്യജീവി സങ്കേത കേന്ദ്രമായിരുന്ന ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്.
Nokrek National Park | |
---|---|
Nokrek Biosphere Reserve | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | West Garo Hills district, Meghalaya, India |
Nearest city | Willim Nagar, Tura |
Coordinates | 25°32′N 90°7′E / 25.533°N 90.117°E |
Area | 47.48 കി.m2 (18.33 ച മൈ) |
ഭൂപ്രകൃതി
തിരുത്തുകഗാരോ കുന്നുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 48 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. നിത്യഹരിത വനങ്ങള്‍, ഇലപൊഴിയും വനങ്ങൾ എന്നിവയാണ് ഇവിടെയുള്ളത്. ബിർച്ച്, നരങ്ങ് തുടങ്ങിയ വൃക്ഷങ്ങളും മുളയും ഇവിടെ ധാരാളമായി വളരുന്നു.
ജന്തുജാലങ്ങൾ
തിരുത്തുകഏഷാറ്റിക് കറുത്ത കരടി, ക്ലൗഡഡ് ലെപ്പേർഡ്, സെറോ, മീൻപിടിയൻ പൂച്ച തുടങ്ങിയ ജന്തുക്കളുടെ ആവാസകേന്ദ്രമാണിവിടം.