ശ്രദ്ധ ശ്രീനാഥ്

(Shraddha Srinath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രധാനമായും കന്നട, തമിഴ് ചലച്ചിത്ര മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ശ്രദ്ധ ശ്രീനാഥ്. 2016–ൽ പുറത്തിറങ്ങിയ യു ടേൺ എന്ന സൈക്കോളജിക്കൽ ത്രില്ലർ ചലച്ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയത്തിന് 2016 – മികച്ച കന്നട നടിയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.[1] കൂടാതെ ഉർവി, വിക്രം വേദാ, ഓപ്പറേഷൻ അലമേലമ്മ എന്നീ ചലച്ചിത്രങ്ങളിലെ ശ്രദ്ധയുടെ അഭിനയവും പ്രശംസിക്കപ്പെട്ടിരുന്നു.

ശ്രദ്ധ ശ്രീനാഥ്
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം2015–ഇതുവരെ

ആദ്യകാല ജീവിതം

തിരുത്തുക

ജമ്മു കാശ്മീരിലെ ഉധംപൂർ നഗരത്തിലുള്ള ഒരു കന്നടിഗ കുടുംബത്തിലാണ് ശ്രദ്ധ ശ്രീനാഥ് ജനിച്ചത്.[2] പിതാവ് ഇന്ത്യൻ കരസേനയിലെ കുമൗൺ റെജിമെന്റിലെ ഉദ്യോഗസ്ഥനും മാതാവ് സ്കൂൾ അധ്യാപികയുമായിരുന്നു. സൂരത്ഗർ (രാജസ്ഥാൻ), ഭോപ്പാൽ (മധ്യപ്രദേശ്), ധർചുള (ഉത്തരാഖണ്ഡ്), ബെൽഗാം (കർണാടക), സിൽചാർ (ആസാം), സെക്കന്ദരാബാദ് (തെലങ്കാന) എന്നിവിടങ്ങളിലായാണ് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സെക്കന്ദരാബാദിലെ ആർ.കെ. പുരത്തിലെ ആർമി സ്കൂളിൽ നിന്നും ഹയർ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിൽ നിയമപഠനം നടത്തുന്നതിനുവേണ്ടി ബാംഗ്ലൂരിലേക്ക് പോയി.

അഭിനയ ജീവിതം

തിരുത്തുക

ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്നും നിയമത്തിൽ ബിരുദം നേടിയതിനു ശേഷം ആദ്യം ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയുടെ അഭിഭാഷകയായും തുടർന്ന് ഒരു ഫ്രഞ്ച് റീടെയിൽ കമ്പനിയുടെ റിയൽ എസ്റ്റേറ്റ് ലീഗൽ അഡ്വൈസർ ആയും പ്രവർത്തിക്കുകയുണ്ടായി. എന്നിരുന്നാലും, കോർപ്പറേറ്റ് ജോലിയോടൊപ്പം തന്നെ ഇടയ്ക്കിടെ ചെറിയ പരസ്യചിത്രങ്ങളിലും ശ്രദ്ധ ശ്രീനാഥ് അഭിനയിക്കുകയുണ്ടായി.

കന്നട ചലച്ചിത്രരംഗത്തെ ആദ്യകാലം (2016)

2015 ജനുവരിയിൽ ഒരു കന്നട ചലച്ചിത്രത്തിന്റെ നായികയെ തിരഞ്ഞെടുക്കാൻ വേണ്ടി നടത്തിയ ഓഡിഷനിൽ പങ്കെടുക്കുകയും യാദൃച്ഛികമായി ആ ചിത്രത്തിന്റെ നായികയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ പല കാരണങ്ങളാൽ ആ ചിത്രം പിന്നീട് പുറത്തിറങ്ങുകയുണ്ടായില്ല. ഇതിനെത്തുടർന്ന് ശ്രദ്ധയുടെ ചില പരസ്യ ചിത്രങ്ങൾ കണ്ടതിനു ശേഷം മലയാള ചലച്ചിത്ര സംവിധായകൻ വിനയ് ഗോവിന്ദ്, തന്റെ പുതിയ ചിത്രമായ കൊഹിനൂറിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്ഷണിക്കുകയുണ്ടായി. തുടർന്ന് 2015 സെപ്റ്റംബറിൽ പുറത്തിറങ്ങിയ കൊഹിനൂർ ആയിരുന്നു ശ്രദ്ധ ശ്രീനാഥിന്റെ പുറത്തിറങ്ങിയ ആദ്യത്തെ ചലച്ചിത്രം. 2016 മേയ് മാസത്തിൽ പവൻ കുമാർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ യു ടേൺ ആയിരുന്നു ശ്രദ്ധ അഭിനയിച്ച ആദ്യത്തെ കന്നട ചലച്ചിത്രം. ഈ ചലച്ചിത്രം പിന്നീട് ന്യൂയോർക്ക് ഇന്ത്യൻ ചലച്ചിത്രോത്സവത്തിലടക്കം പ്രദർശിപ്പിക്കപ്പെടുകയും ലോകവ്യാപകമായി അനുകൂലമായ അഭിപ്രായങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.[3]

തമിഴ് ചലച്ചിത്രങ്ങൾ (2017)

ബി.എസ്. പ്രദീപ് കുമാർ സംവിധാനം ചെയ്ത ഉർവി, സിംപിൾ സുനി സംവിധാനം ചെയ്ത ഓപ്പറേഷൻ അലമേലമ്മ എന്നിവയായിരുന്ന ശ്രദ്ധ ശ്രീനാഥ് അഭിനയിച്ച് 2017–ൽ പുറത്തിറങ്ങിയ കന്നട ചലച്ചിത്രങ്ങൾ.[4] മണിരത്നം സംവിധാനം ചെയ്ത കാറ്റു വെളിയിടൈ എന്ന തമിഴ് ചലച്ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചുകൊണ്ടാണ് തമിഴ് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് ആർ. കണ്ണൻ സംവിധാനം ചെയ്ത ഇവൻ തന്തിരൻ എന്ന ചലച്ചിത്രത്തിൽ ഗൗതം കാർത്തിക്ക്, ആർ.ജെ. ബാലാജി എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുകയുണ്ടായി. ഇതിനു ശേഷം പുഷ്കർ - ഗായത്രി സംവിധാനം ചെയ്ത വിക്രം വേദാ എന്ന ചലച്ചിത്രത്തിൽ ആർ. മാധവൻ, വിജയ് സേതുപതി എന്നിവരോടൊപ്പവും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നു.[5] വിക്രം വേദായിലെ ശ്രദ്ധയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഇതിനെത്തുടർന്ന് ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്ത റിച്ചീ എന്ന ചലച്ചിത്രത്തിൽ മലയാള ചലച്ചിത്രനടൻ നിവിൻ പോളിയുടെ നായികയായും അഭിനയിച്ചു.[6]

ബോളിവുഡിലെ അരങ്ങേറ്റം ( 2018–ഇതുവരെ)

യു ടേൺ, ഓപ്പറേഷൻ അലമേലമ്മ, റിച്ചി, വിക്രം വേദാ എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചതോടം ദക്ഷിണേന്ത്യൻ ചലച്ചിത്രങ്ങളിൽ ശ്രദ്ധ ശ്രീനാഥിന് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ തുടങ്ങുകയും കുറഞ്ഞ കാലം കൊണ്ട് പ്രധാന അഭിനേത്രികളിൽ ഒരാളായി മാറുകയും ചെയ്തു. നിലവിൽ കന്നടയിൽ നിനസം സതീഷ് സംവിധാനം ചെയ്യുന്ന ഗോധ്ര എന്ന ചലച്ചിത്രത്തിലും ശിവ രാജ്കുമാറിനോടൊപ്പം രുസ്തം എന്ന ചലച്ചിത്രത്തിലുമാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതു കൂടാതെ ആലി ഫൈസലിനോടൊപ്പം മിലൻ ടാക്കീസ് എന്ന പുറത്തിറങ്ങാനിരിക്കുന്ന ഹിന്ദി ചലച്ചിത്രത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.[7] തിഗ്മാൻഷു ധുലിയയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിൽ ആർ. മാധവനോടൊപ്പം വിക്രം വേദയ്ക്കു ശേഷം ഒരിക്കൽക്കൂടി മാരാ എന്ന ചലച്ചിത്രത്തിലും ഇപ്പോൾ അഭിനയിക്കുന്നു. ഒപ്പം തന്നെ തമിഴ് നടൻ അജിത് കുമാർ കേന്ദ്ര കഥാപാത്രമാകുന്ന നേർകൊണ്ട പാർവൈ എന്ന ചലച്ചിത്രത്തിലും കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. അമിതാഭ് ബച്ചൻ അഭിനയിച്ച് ഹിന്ദിയിൽ പുറത്തിറങ്ങിയ പിങ്ക് എന്ന ചലച്ചിത്രത്തിന്റെ തമിഴ് റീമേക്കാണ് ഇത്. തെലുഗു നടൻ നാനിയോടൊപ്പം ജഴ്സി എന്ന ചലച്ചിത്രത്തിലൂടെ തെലുഗു ചലച്ചിത്രത്തിലും അഭിനയിക്കാൻ ആരംഭിച്ചിട്ടുണ്ട്.

ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം പേര് കഥാപാത്രം സംവിധാനം ഭാഷ കുറിപ്പുകൾ
2015 കോഹിനൂർ നാൻസി വിനയ് ഗോവിന്ദ് മലയാളം ആദ്യ മലയാള ചിത്രം
2016 യു ടേൺ രചന പവൻ കുമാർ കന്നട ആദ്യ കന്നട ചിത്രം, മികച്ച കന്നട നടിയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം
മികച്ച കന്നട നടിയ്ക്കുള്ള SIIMA പുരസ്കാരം
നാമനിർദ്ദേശം—മികച്ച കന്നട നടിയ്ക്കുള്ള IIFA ഉത്സവം പുരസ്കാരം
മുങ്കാരു മാലേ 2 ഡോക്ടർ ശശാങ്ക് ഒരു രംഗത്ത് മാത്രം
2017 ഉർവി സൂസി ബി.എസ്. പ്രദീപ് വർമ
കാറ്റു വെളിയിടൈ ഗിരിജ കപൂർ മണിരത്നം തമിഴ് ആദ്യ തമിഴ് ചിത്രം
ഇവൻ തന്തിരൻ ആശ ആർ. കണ്ണൻ
ഓപ്പറേഷൻ അലമേലമ്മ അനന്യ സുനി കന്നട നാമനിർദ്ദേശം—മികച്ച നടിയ്ക്കുള്ള റീഡേഴ്സ് ചോയിസ് പുരസ്കാരം
മികച്ച കന്നട നടിയ്ക്കുള്ള (ക്രിട്ടിക്സ്) ഫിലിംഫെയർ പുരസ്കാരം
നാമനിർദ്ദേശം—മികച്ച നടിയ്ക്കുള്ള SIIMA പുരസ്കാരം
നാമനിർദ്ദേശം—മികച്ച കന്നട നടിയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം
വിക്രം വേദാ പ്രിയ പുഷ്കർ - ഗായത്രി തമിഴ് നാമനിർദ്ദേശം—മികച്ച നടിയ്ക്കുള്ള വിജയ് അവാർഡ്
നാമനിർദ്ദേശം മികച്ച തമിഴ് നടിയ്ക്കുള്ള SIIMA പുരസ്കാരം
റിച്ചി മേഘ ഗൗതം രാമചന്ദ്രൻ
2018 ദ വില്ലൻ സ്വയം പ്രേം കന്നട ബോലോ ബോലോ എന്ന ഗാന രംഗത്ത്
2019 മിലൻ ടാക്കീസ് TBA തിഗ്മാൻഷു ധുലിയ ഹിന്ദി ആദ്യ ഹിന്ദി ചിത്രം
ജഴ്സി TBA ഗൗതം ടിന്നനുരി തെലുഗു ആദ്യ തെലുഗു ചിത്രം
ഗോധ്ര TBA കെ.എസ്. നന്ദീഷ് കന്നഡ പോസ്റ്റ് പ്രൊഡക്ഷൻ
രുസ്തം TBA രവി വർമ പോസ്റ്റ് പ്രൊഡക്ഷൻ
നേർകൊണ്ട പാർവൈ TBA എച്ച്. വിനോദ് തമിഴ് ചിത്രീകരണത്തിൽ
K - 13 TBA ഭരത് നീലകണ്ഠൻ പോസ്റ്റ് പ്രൊഡക്ഷൻ
മാരാ TBA ദിലീപ് കുമാർ ചിത്രീകരണത്തിൽ
TBA ശതിഭാഗ്യ TBA ശ്രീ നരസിംഹ കന്നട താമസിച്ചു
  1. "Shraddha Srinath- Best Actor in Leading Role Female". Filmfare.com.
  2. ShraddhaSrinath (4 November 2015). "@Kiranb1t thank you! And yes, i am" (Tweet). Retrieved 20 November 2017 – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. Nathan, Archana (24 May 2016). ""It is a nightmare to watch myself on screen"" – via The Hindu.
  4. "U Turn actress bags Suni's next - Times of India".
  5. "Shraddha Srinath bags Kannan-Gautham film - Times of India".
  6. "Apna sapna, Mani, Mani: Shraddha bags cameo in Mani Ratnam's next". deccanchronicle.com. 20 July 2016.
  7. "New promo of Milan Talkies featuring Ali Fazal and Shraddha Srinath will leave you in splits". Newsd www.newsd.in (in ഇംഗ്ലീഷ്). Retrieved 2019-03-02.
"https://ml.wikipedia.org/w/index.php?title=ശ്രദ്ധ_ശ്രീനാഥ്&oldid=3942467" എന്ന താളിൽനിന്ന് ശേഖരിച്ചത്