ശരത് (സംഗീതസം‌വിധായകൻ)

ഇന്ത്യൻ സംഗീതസംവിധായകൻ
(Sharreth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശരത് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശരത് (വിവക്ഷകൾ) എന്ന താൾ കാണുക. ശരത് (വിവക്ഷകൾ)

മലയാള, തമിഴ് ചലച്ചിത്ര രംഗത്തെ ഒരു പ്രശസ്ത സംഗീതസം‌വിധായകനാണ്‌ ശരത്. 2011-ലെ മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു[1].

ശരത്
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംകൊല്ലം
തൊഴിൽ(കൾ)സംഗീതസം‌വിധാനം, പിന്നണിഗായകൻ
വർഷങ്ങളായി സജീവം1990 മുതൽ

ആദ്യകാലം

തിരുത്തുക

1964-ൽ തിരുവനന്തപുരത്ത് ഒരു പരമ്പരാഗത വിശ്വകർമ കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. അച്ഛൻ : വാസുദേവ്, അമ്മ : ഇന്ദിരാദേവി. പഠനം : കൊല്ലം ഫാത്തിമമാതാ നാഷണൽ കോളേജിൽ. ഡോ. ബാലമുരളീകൃഷ്ണയുടെ കീഴിൽ ഇദ്ദേഹം സംഗീതം അഭ്യസിക്കുകയുണ്ടായി.[2] പ്രശസ്ത സംഗീതസംവിധായകനായ കണ്ണൂർ രാജന്റെ മകളെയാണ് ഇദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത്.

വാണീജയറാമുമൊത്ത് 16-ആം വയസ്സിൽ കാസറ്റിൽ പാടിത്തുടങ്ങി. 1990-ൽ പുറത്തിറങ്ങിയ ക്ഷണക്കത്ത് എന്ന ചിത്രമാണ് ശരത് സംഗീതം നൽകിയ ആദ്യ ചിത്രം. തുടർന്ന് പത്തോളം ചിത്രങ്ങളിൽ ശരത് സംഗീതം നൽകുകയുണ്ടായി. ഹോളിവുഡിൽ മായ എന്ന സിനിമയ്ക്ക് പശ്ചാത്തലസംഗീതം നൽകി.

സംഗീതം നൽകിയ ചലച്ചിത്രങ്ങൾ

തിരുത്തുക
Year Film Title Language പ്രശസ്ത ഗാനങ്ങൾ
1990 ക്ഷണക്കത്ത് (ചലച്ചിത്രം) മലയാളം "ആകാശദീപം..."
1991 ഒറ്റയാൾ പട്ടാളം മലയാളം "മായാമഞ്ചലിൽ..."
1994 രുദ്രാക്ഷം (ചലച്ചിത്രം) മലയാളം "ശ്രീപാർവ്വതി..."
പവിത്രം മലയാളം "ശ്രീരാഗമോ..." ; "താളമയഞ്ഞു..."
സാഗരം സാക്ഷി മലയാളം "സ്വർഗ്ഗം ഇന്നെന്റെ..." ; "കരയാതെ കണ്ണുറങ്ങൂ..." ; "ശ്യാമസന്ധ്യേ..."
വിളക്കു വച്ച നേരം മലയാളം പശ്ചാത്തല സംഗീതം മാത്രം
1995 തച്ചോളി വർഗ്ഗീസ് ചേകവർ മലയാളം "മാലേയം..." ; "സൂര്യനാളം..."
സിന്ദൂര രേഖ മലയാളം "പ്രണതോസ്മി..."
1998 ദയ (ചലച്ചിത്രം) മലയാളം പശ്ചാത്തല സംഗീതം മാത്രം
1999 ദേവദാസി (ചലച്ചിത്രം) മലയാളം
2000 അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു മലയാളം
സ്പർശം മലയാളം
കവർ സ്റ്റോറി മലയാളം
രാജാ കോ റാണി സേ പ്യാർ ഹോ ഗയാ ഹിന്ദി പശ്ചാത്തല സംഗീതം മാത്രം
2001 അച്ചനെയാണെനിക്കിഷ്ടം മലയാളം പശ്ചാത്തല സംഗീതം മാത്രം
വക്കാലത്ത് നാരായണൻകുട്ടി മലയാളം പശ്ചാത്തല സംഗീതം മാത്രം
2002 ശേഷം മലയാളം "ഏതേതോ..." ; "കളിവിളയാടിയ..."
2003 മാജിക് മാജിക് 3D തമിഴ്
2005 ദ ക്യാമ്പസ് (ചലച്ചിത്രം) മലയാളം പശ്ചാത്തല സംഗീതം മാത്രം
കണ്ണേ മടങ്ങുക മലയാളം പശ്ചാത്തല സംഗീതം മാത്രം
ജൂൺ ആർ തമിഴ് [3]
2006 ശ്യാമം മലയാളം
2008 തിരക്കഥ (ചലച്ചിത്രം) മലയാളം "പാലപ്പൂവിതളിൽ..." മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയർ പുരസ്കാരം - മലയാളം
2009 കാലവരമായേ വദിലോ തെലുഗു
ചൽ ചലാ ചൽ ഹിന്ദി പശ്ചാത്തലസംഗീതം മാത്രം
പാലേരി മാണിക്യം; ഒരു പാതിരാ കൊലപാതകത്തിന്റെ കഥ മലയാളം
മേഘതീർത്ഥം മലയാളം "ഭാവയാമി..." മികച്ച ശാസ്ത്രീയ സംഗീത ആലാപനത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം.
2010 പുള്ളിമാൻ മലയാളം
നല്ല പാട്ടുകാരേ മലയാളം
കന്യാകുമാരി എക്സ്പ്രസ് മലയാളം
ഓറഞ്ച് മലയാളം പശ്ചാത്തല സംഗീതം മാത്രം
കുഷ്ടി ഹിന്ദി പശ്ചാത്തല സംഗീതം മാത്രം
2011 180 തമിഴ് / തെലുഗു
2012 തത്സമയം ഒരു പെൺകുട്ടി മലയാളം
ഇവൻ മേഘരൂപൻ മലയാളം "ആണ്ടോലാണ്ടേ..." മികച്ച സംഗീതസവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
2013 എന്റെ മലയാളം
നാ ബംഗാരു തല്ലി തെലുഗു
ദ റിപ്പോർട്ടർ മലയാളം
2014 കഥൈ തിരക്കഥൈ വസനം ഇയക്കം തമിഴ് Guest Composer.
ദൃശ്യം തെലുഗു
2017 ഹാദിയ മലയാളം
2018 നാ നുവ്വേ തെലുഗു
പരോൾ മലയാളം
ഓട്ടോർഷ മലയാളം
നീലി (ചലച്ചിത്രം) മലയാളം

പുരസ്കാരങ്ങൾ

തിരുത്തുക
  • 2009: മികച്ച ശാസ്ത്രീയ സംഗീത ആലാപനത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം - മേഘതീർത്ഥം എന്ന ചിത്രത്തിലെ ഭാവയാമി എന്ന ഗാനത്തിന്
  • 2008: ഫിലിംഫെയറിന്റെ മികച്ച സംഗീതത്തിനുള്ള പുരസ്കാരം - തിരക്കഥ എന്ന ചിത്രത്തിലെ സംഗീതത്തിന്.
  • 2008: മുല്ലശ്ശേരി രാജു ഫിലിം പുരസ്കാരം - തിരക്കഥ എന്ന ചിത്രത്തിലെ സംഗീതത്തിന്.
  • 2011: മികച്ച സംഗീതസവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം
  1. "ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം". Archived from the original on 2014-03-05. Retrieved 2012-07-19.
  2. http://entertainment.oneindia.in/malayalam/top-stories/2008/sharath-thirakkatha-renjith-prithviraj-300408.html[പ്രവർത്തിക്കാത്ത കണ്ണി]
  3. The Hindu (23 December 2005). "Singing to his tune". Archived from the original on 2007-06-02. Retrieved 2018-04-14.
  • മാതൃഭൂമി വാരാന്ത്യപ്പതിപ്പ്

പുറം കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=ശരത്_(സംഗീതസം‌വിധായകൻ)&oldid=4113183" എന്ന താളിൽനിന്ന് ശേഖരിച്ചത്