ഷാഫി പറമ്പിൽ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(Shafi Parambil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2024 മുതൽ വടകരയിൽ നിന്നുള്ള ലോക്‌സഭാംഗമായി[1] തുടരുന്ന കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ യുവജന വിഭാഗം നേതാവാണ് ഷാഫി പറമ്പിൽ (ജനനം:12 ഫെബ്രുവരി 1983) 2011 മുതൽ 2024 വരെ പാലക്കാട് നിന്നുള്ള നിയമസഭാംഗമായിരുന്ന ഷാഫി 2020 മുതൽ 2023 വരെ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.[2][3][4]

ഷാഫി പറമ്പിൽ
ലോക്സഭാംഗം
ഓഫീസിൽ
2024-തുടരുന്നു
മുൻഗാമികെ. മുരളീധരൻ
മണ്ഡലംവടകര
കേരള നിയമസഭാംഗം
ഓഫീസിൽ
2021-2024, 2016, 2011
മുൻഗാമികെ.കെ.ദിവാകരൻ
പിൻഗാമിരാഹുൽ മാങ്കൂട്ടത്തിൽ
മണ്ഡലംപാലക്കാട് നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1983-02-12) ഫെബ്രുവരി 12, 1983  (41 വയസ്സ്)
വളാഞ്ചേരി
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഅഷീല
കുട്ടികൾഒരു മകൾ
മാതാപിതാക്കൾ
  • ഷാനവാസ് (അച്ഛൻ)
  • മൈമൂന (അമ്മ)
വസതിപട്ടാമ്പി
വെബ്‌വിലാസംhttp://shafiparambil.com/
As of ജൂലൈ 4, 2024
ഉറവിടം: നിയമസഭ

ജീവിത രേഖ

തിരുത്തുക

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ ഓങ്ങല്ലൂർ വില്ലേജിൽ ഷാനവാസ്, മൈമുന ദമ്പതികളുടെ മകനായി 1983 ഫെബ്രുവരി 12ന് ജനിച്ചു. പട്ടാമ്പി ഗവ.കോളേജിൽ നിന്ന് ബിരുദ പഠനവും പിന്നീട് എം.ബി.എ പഠനവും പൂർത്തിയാക്കി[5]

രാഷ്ട്രീയ ജീവിതം

തിരുത്തുക

പട്ടാമ്പി ഗവ.കോളേജിൽ പഠിക്കുമ്പോൾ കെ.എസ്.യുവിൻ്റെ യൂണിറ്റ് കമ്മറ്റി അംഗമായതോടെയാണ് ഷാഫിയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.

പ്രധാന പദവികളിൽ

  • 2003-2004 ജനറൽ സെക്രട്ടറി, കൊമേഴ്സ് അസോസിയേഷൻ, കോളേജ് യൂണിയൻ
  • 2005 കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി, പാലക്കാട്
  • 2006 കെ.എസ്.യു ജില്ലാ പ്രസിഡൻറ്, പാലക്കാട്
  • 2007 കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി
  • 2009 കെ.എസ്.യു സംസ്ഥാന പ്രസിഡൻറ്
  • 2011-2016 , 2016-2021, 2021-2024 നിയമസഭാംഗം, പാലക്കാട്
  • 2017-2018 സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ്
  • 2020-2023 യൂത്ത് കോൺഗ്രസ്, സംസ്ഥാന പ്രസിഡൻറ്[6]
  • 2024-തുടരുന്നു ലോക്സഭാംഗം, വടകര

2009കേരള സ്റ്റുഡന്റ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റായി. 2011ൽ പാലക്കാട് നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[7][8]

സ്വകാര്യ ജീവിതം

  • ഭാര്യ : അഷീല
  • മകൾ : 1

[9]

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  1. https://www.mathrubhumi.com/news/kerala/shafi-parambil-resigned-from-mla-post-1.9629416
  2. https://www.newindianexpress.com/states/kerala/2020/mar/09/kerala-mla-shafi-parambil-is-new-youth-congress-president-2114194.html
  3. https://tv.mathrubhumi.com/en/news/politics/shafi-parambil-appointed-as-new-state-president-of-youth-congress-1.40948
  4. https://www.thehindu.com/news/national/kerala/disband-kpcc-leadership-demands-youth-congress/article33488310.ece
  5. http://www.niyamasabha.org/codes/13kla/members/shafi_parambil.htm
  6. https://www.oneindia.com/politicians/shafi-parambil-3948.html
  7. "List of MLAs of Kerala Legislative Assembly". www.elections.in. Archived from the original on 2019-05-18. Retrieved 2019-06-01.
  8. "Members - Kerala Legislature". Archived from the original on 2016-04-21. Retrieved 11 March 2018.
  9. [https://web.archive.org/web/20140113051056/http://www.reporterlive.com/2013/10/06/54087.html Archived 2014-01-13 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ഷാഫി_പറമ്പിൽ&oldid=4138573" എന്ന താളിൽനിന്ന് ശേഖരിച്ചത്