മഞ്ഞക്കൊന്ന
(Senna siamea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
18 മീറ്ററോളം ഉയരം വയ്ക്കുന്ന മഞ്ഞക്കൊന്ന തണൽ മരമായും അലങ്കാരവൃക്ഷമായും നട്ടുവളർത്തുന്നു.(ശാസ്ത്രീയനാമം: Senna siamea).നനവുള്ള മണ്ണ് ഇഷ്ടപ്പെടുന്ന നിത്യഹരിതവൃക്ഷം. കൊക്കോ, കാപ്പി, ചായത്തോട്ടങ്ങളിൽ തണൽമരമായി ഉപയോഗിക്കാറുണ്ട്. തിളപ്പിച്ച് ഊറ്റിയശേഷം ഇലയും ഇളംതണ്ടും കായയും ഭക്ഷ്യയോഗ്യമാണ്. മ്യാന്മറിലും തായ്ലാന്റിലും ഇത് ഭക്ഷണത്തിനായി ഉപയോഗിക്കുന്നു. Kaeng khilek എന്ന പ്രസിദ്ധ തായ് വിഭവത്തിൽ ഇത് ഉപയോഗിക്കുന്നു. ഈ മരത്തിലടങ്ങിയിരിക്കുന്ന ബരകോൽ എന്ന സംയുക്തം ഒരു ഔഷധമാണ്. ഇത് മണ്ണിൽ നൈട്രജൻ ഉണ്ടാക്കാറില്ല. തടി ഫർണിച്ചർ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്[1]. പന്നികൾക്ക് ഇലകൾ വിഷമാണ്. ഇലകൾ പൊതുവേ വിഷമാണ്[2]. പലയിടത്തും മഞ്ഞക്കൊന്ന ഒരു അധിനിവേശസസ്യമായി കരുതിപ്പോരുന്നു[3].
മഞ്ഞക്കൊന്ന | |
---|---|
മഞ്ഞക്കൊന്നയുടെ ഇലകളും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | |
Species: | S. siamea
|
Binomial name | |
Senna siamea (Lam.) Irwin et Barneby
| |
Synonyms | |
|
ചിത്രശാല
തിരുത്തുക-
മഞ്ഞക്കൊന്ന പൂക്കൾ
-
പൂക്കളും ഇലയും
-
മഞ്ഞക്കൊന്ന കായ്കൾ
-
Kaeng khilek - മഞ്ഞക്കൊന്നയുടെ ഇലകളും പൂക്കളും ഉപയോഗിച്ചുണ്ടാക്കുന്ന ഒരു തായ് കറി
അവലംബം
തിരുത്തുക- ↑ http://www.efloras.org/florataxon.aspx?flora_id=2&taxon_id=242348613
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-07-08. Retrieved 2012-11-09.
- ↑ http://www.cabi.org/isc/?compid=5&dsid=11462&loadmodule=datasheet&page=481&site=144
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] Archived 2011-09-26 at the Wayback Machine. കൂടുതൽ വിവരങ്ങൾ
- [2] Archived 2012-11-10 at the Wayback Machine. ചിത്രങ്ങൾ
- [3] വിവരണങ്ങളും ചിത്രങ്ങളും
- [4] Archived 2012-01-17 at the Wayback Machine. മറ്റു പേരുകളും കൂടുതൽ അറിവുകളും
വിക്കിസ്പീഷിസിൽ Senna siamea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Senna siamea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.