സന്റാലലേസ്
സപുഷ്പിസസ്യങ്ങളിലെ ലോകത്തെല്ലായിടത്തും കാണുന്നവയെങ്കിലും മധ്യരേഖാപ്രദേശങ്ങളിലും അർദ്ധമധ്യരേഖാപ്രദേശങ്ങളിലും വളരെയേറെ സാന്ദ്രീകരിച്ചിരിക്കുന്ന സസ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു നിരയാണ് സന്റാലലേസ് (Santalales). റ്റൈപ്പ് ജനുസായ സന്റാലത്തിൽ (sandalwood) നിന്നാണ് ഈ നിരയ്ക്ക് ഈ പേരുവന്നത്. ഈ നിരയിലെ പല പരാദസസ്യങ്ങളും പൊതുവിൽ മിസിൽടോ എന്ന പേരിലാണ് അറിയപ്പെടുന്നത്.
സന്റാലലേസ് | |
---|---|
ചന്ദനത്തിന്റെ ഇലകളും പൂക്കളും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Core eudicots |
Order: | Santalales |
Families | |
See text |
പ്രത്യേകതകൾ
തിരുത്തുകഈ നിരയിലെ പല അംഗങ്ങളും പരാദസസ്യങ്ങളാണ്. പ്രകാശസംശ്ലേഷണം വഴി ഭക്ഷണമുണ്ടാക്കാൻ ശേഷിയുള്ളവയാണെങ്കിലും ജലത്തിനും ധാതുക്കൾക്കുമായി ഇവ മറ്റുചെടികളുടെ വേരുകളെയോ തടികളെയോ ആശ്രയിക്കാറുണ്ട്. ഈ നിരയിലെ ചില അംഗങ്ങൾക്ക് ക്ലോറോഫിൽ കുറവാണ്. മറ്റു പുഷ്പിക്കുന്ന സസ്യങ്ങളിൽ നിന്നും വ്യത്യസ്തമായി മിക്കവയുടെയും വിത്തുകൾക്ക് കവചങ്ങൾ ഇല്ല.
വർഗ്ഗീകരണം
തിരുത്തുക2009 -ലെ എ പി ജി സിസ്റ്റം III പ്രകാരം സന്റാലസ് നിരയിലെ കുടുംബങ്ങൾ താഴെപ്പറയുന്നവയാണ് :
ഡാഗ്ഗ്രേന്റെ വർഗ്ഗീകരണ സംവിധാനത്തിൽ സന്റാലലേസ് സന്റാലിഫ്ലോറെ നിരയിൽ (സന്റാലിനി എന്നും അറിയപ്പെടുന്നു) ആയിരുന്നു. ഈ ക്രോൻക്വിസ്റ്റ് സിസ്റ്റം (1981) സർകംസ്ക്രിപ്ഷനിൽ ഉപയോഗിച്ചു:
- സന്റാലലേസ് നിര
- family Medusandraceae
- family Dipentodontaceae
- family Olacaceae
- family ഒപ്പിലിയേസീ
- family സന്റാലേസീ
- family Misodendraceae
- family ലൊറാന്തേസീ
- family Viscaceae
- family Eremolepidaceae
- family Balanophoraceae
അവലംബം
തിരുത്തുക- Hawksworth, FG (1996). Dwarf mistletoes : biology, pathology, and systematics. USDA For. Serv. Agric. Handb. p. 409.
- Soltis, Douglas E.; Soltis, Pamela S.; Endress, Peter K.; Chase, Mark W. (2005-06-15). Phylogeny & Evolution of Angiosperms. Sinauer Associates. pp. 370. ISBN 978-0-87893-817-9.
- Santalales on the Parasitic Plant Connection web page
- NCBI Taxonomy Browser