സാംസംഗ് ഗാലക്‌സി എസ്-3

(Samsung Galaxy S III എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാംസങ് ഇലക്ട്രോണിക്സ് 2012 മേയ് ആദ്യവാരം പുറത്തിറക്കിയ ഒരു ഫോണാണ് സാംസംഗ് ഗാലക്‌സി എസ് III. ഐഫോൺ സ്റ്റാൻഡേർഡ് ആഗ്രഹിക്കുന്ന ആൻഡ്രോയിഡ് പ്രേമികളെ ലക്ഷ്യം വെച്ചാണ് ഗാലക്‌സി എസ്-3 പുറത്തിറക്കിയത്. ആൻഡ്രോയിഡ് 4 അഥവാ ‘ഐസ്‌ക്രീം സാൻഡ്‌വിച്ച്’ ഓപറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന എസ്3 യിലെ പ്രധാന സവിശേഷതകൾ ആണ് എസ്ബീം, സ്മാർട് സ്‌റ്റേ, സ്മാർട് അലേർട്ട്, എസ് വോയ്‌സ്, ഡയറക്റ്റ് കാൾ, പോപ്പ് അപ്പ് പ്ലേ തുടങ്ങിയവ. എസ്3 യിലെ ഈ സവിശേഷതകൾ

സാംസംഗ് ഗാലക്‌സി എസ്-3
പെബിൾ നീല നിറമുള്ള ഗാലക്സി എസ് III
നിർമ്മാതാവ്സാംസങ് ഇലക്ട്രോണിക്സ്
ശ്രേണിഗാലക്സി എസ്.
Carriers296, ലോകത്തിൽ മൊത്തം (ജൂലൈ 2012)
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ2G GSM/GPRS/EDGE – 850, 900, 1,800, 1,900 MHz[1]

3G UMTS/HSPA+/CDMA2000 – 850, 900, 1700, 1,900, 2,100 MHz[1]

4G LTE – 700, 800, 1,700, 1,800, 1,900, 2,600 MHz (NA, JP, AU, and KR versions)
പുറത്തിറങ്ങിയത്29 മേയ് 2012 (2012-05-29), 4586 ദിവസങ്ങൾ മുമ്പ്
ലഭ്യമായ രാജ്യങ്ങൾ145 രാജ്യങ്ങൾ (ജൂലൈ 2012)
മുൻഗാമിസാംസങ് ഗാലക്സി എസ് II
ബന്ധപ്പെട്ടവസാംസങ് ഗാലക്സി നോട്ട്
സാംസങ് ഗാലക്സി നോട്ട് II
ഗാലക്സി നെക്സസ്
സാംസങ് എ.റ്റി.ഐ.വി. എസ്.
തരംടച്ച്സ്ക്രീൻ സ്മാർട്ട്ഫോൺ
ആകാരംസ്ലേറ്റ്
അളവുകൾ136.6 മി.മീ (5.38 ഇഞ്ച്) H
70.6 മി.മീ (2.78 ഇഞ്ച്) W
8.6 മി.മീ (0.34 ഇഞ്ച്) D[2]
9.0mm on S.Korea model [3]
ഭാരം133 ഗ്രാം (4.69 oz)
ഓപ്പറേറ്റിങ്‌ സിസ്റ്റംAndroid 4.0.4 "Ice Cream Sandwich"; released 29 മാർച്ച് 2012 (2012-03-29), 4647 ദിവസങ്ങൾ മുമ്പ്
Upgrades to 4.1 "Jelly Bean" (September 2012)
TouchWiz "Nature UX" GUI
ചിപ്സെറ്റ്Samsung Exynos 4 Quad (international, AU, and KR versions)
Qualcomm Snapdragon S4 MSM8960 (NA and JP versions)
സി.പി.യു.1.4 GHz quad-core Cortex-A9 (international, AU, and KR versions)
1.5 GHz dual-core Krait (NA and JP versions)
ജി.പി.യു.Mali-400 MP (international, AU, and KR versions)
Adreno 225 (NA and JP versions)
മെമ്മറിGB RAM (international version)
2 GB RAM (selected markets)
ഇൻബിൽറ്റ് സ്റ്റോറേജ്16 or 32 GB flash memory
മെമ്മറി കാർഡ് സപ്പോർട്ട്Up to 64 GB microSDXC[4]
ബാറ്ററി2,100 mAh, 7.98 Wh, 3.8 V
Internal rechargeable li-ion
ഉപയോക്താവിനു മാറ്റിവയ്ക്കാവുന്നത്
ഇൻപുട്ട് രീതി
സ്ക്രീൻ സൈസ്
List
[2]
പ്രൈമറി ക്യാമറ
സെക്കന്ററി ക്യാമറ1.9 megapixels
Zero shutter lag
HD video (720p) at 30 frames/s[2]
കണക്ടിവിറ്റി
List
Other
List
Development statusനിർമ്മിതിയിലുള്ളത്
SAR
  • Intl version:
    0.342 W/kg (head)
    0.547 W/kg (body)
  • US version:
    0.55 W/kg (head)
    1.49 W/kg (body)[2]

സവിശേഷതകൾ

തിരുത്തുക
എസ് – ബീം
തിരുത്തുക

ആൻഡ്രോയിഡ് 4 ഓപറേറ്റിംഗ് സിസ്റ്റത്തിൽ പ്രീലോടെഡ് ആയിട്ടുള്ള ‘ബീം’ അപ്ലിക്കേഷൻ കാര്യക്ഷമത കൂട്ടി ഇറക്കിയ വേർഷനാണ് ‘എസ് – ബീം’. ഇതിന്റെ ഉപയോഗം, എസ് – ബീം സപ്പോർട്ട് ചെയ്യുന്ന രണ്ടു ഫോണുകളുടെ പിൻവശം മുഖാമുഖം പിടിച്ച് വളരെ എളുപ്പത്തിൽ സൈസ് കൂടിയ ഡാറ്റകൾ ഷെയർ ചെയ്യാനും വീഡിയോ സ്ട്രീം ചെയ്യാനും സാധിക്കും. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) എന്ന പുതിയ ഒരു ടെക്‌നോളജി ആണ് ഇത് സാധ്യമാക്കുന്നത്.

എസ് – വോയ്‌സ്
തിരുത്തുക

ഐഫോണിലെ ‘സിരി’ അഥവാ ശബ്ദം കൊണ്ട് പ്രവർത്തിക്കുന്ന ആപ്ലിക്കേഷന് സമാനമായ എസ്3 യിലെ ആപ്ലിക്കേഷൻ ആണ് ‘എസ് വോയ്‌സ്. ഉപഭോക്താവ് നൽകുന്ന ശബ്ദ നിർദ്ദേശങ്ങൾക്കനുസരിച്ച് ഫോണിനെ പ്രവർത്തിപ്പിക്കുകയാണ് എസ് വോയ്‌സും ചെയ്യുന്നത്.

സ്മാർട് സ്‌റ്റേ
തിരുത്തുക

എസ്3 ഉപയോഗിക്കുന്ന ആൾ ഡിസ്‌പ്ലെ സ്‌ക്രീനിലേക്ക് നോക്കുന്ന സമയം മാത്രം സ്‌ക്രീനിന്റെ ബ്രൈറ്റ്‌നസും വ്യക്തതയും വർദ്ധിപ്പിക്കുന്ന സംവിധാനം ആണ് ‘സ്മാർട് സ്‌റ്റേ’. അതായത്, സ്‌ക്രീനിൽ നിന്നും നിങ്ങൾ കണ്ണെടുത്താൽ സ്‌ക്രീനിന്റെ ബ്രൈറ്റ്‌നെസ് കുറച്ച് ഫോൺ എനെർജി സേവിംഗ് മോഡിലേക്ക് പോവും. എസ്3 യുടെ ഫ്രൻറ് ക്യാമറ ഉപയോഗിച്ച് നിങ്ങൾ സ്‌ക്രീനിലേക്ക് നോക്കുന്നതെപ്പോൾ എന്ന് മനസ്സിലാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.

സ്മാർട് അലേർട്ട്
തിരുത്തുക

നാം ഫോൺ മേശപ്പുറത്തോ മറ്റോ വച്ച് ദൂരെ എവിടെയങ്കിലും പോയി എന്നിരിക്കട്ടെ, ആ സമയം വരുന്ന മിസ്സ് കോളുകളോ മെസ്സേജ്കളോ നാം അറിയുന്നില്ല. നാം തിരിച്ചു വന്നു ഫോണിൽ നോക്കുന്ന സമയത്ത് നമുക്കതെല്ലാം കാണാൻ സാധിക്കും. പക്ഷെ എസ്3 യിലെ സ്മാർട് അലേർട്ട് ടെക്‌നോളജി മുഖേന, നമ്മുടെ അസാന്നിദ്ധ്യത്തിൽ മിസ്സ് കോളുകളോ മെസ്സേജ്കളോ ഉണ്ടായിരുന്നു എങ്കിൽ നാം ഫോൺ വച്ച പ്രതലത്തിൽ നിന്നും ഫോൺ എടുക്കുന്ന നിമിഷം തന്നെ നമുക്ക് വൈബ്രേഷൻ അലേർട്ട് ലഭിക്കും. ഇതാണ് സ്മാർട് അലേർട്ട്

പോപ്പ് അപ്പ് പ്ലേ

തിരുത്തുക

മൈക്രോസോഫ്ട് വിൻഡോസ്‌നെ പോലെയുള്ള ഒരു തരം മൾട്ടി വിൻഡോ ടെക്‌നോളജി ആണ് ഇത്. എല്ലാ അപ്ലിക്കേഷനും ഇത് സപ്പോർട്ട് ചെയ്യില്ല എങ്കിലും ചില സമയത്ത് വളരെ ഉപകരമുള്ള ഒരു ഓപ്ഷൻ ആണ് പോപ്പ് അപ്പ് പ്ലേ. നാം ഇമെയിലോ എസ് എം എസ്സോ ടൈപ്പ് ചെയ്യുന്ന അതെ സമയം തന്നെ ചെറിയ മറ്റൊരു വിൻഡോയിൽ വീഡിയോ കാണാൻ സാധിക്കും എന്നതാണ് പോപ്പ് അപ്പ് പ്ലേ കൊണ്ട് ഉദേശിക്കുന്നത്.

ഡയറക്റ്റ് കാൾ
തിരുത്തുക

വളരെയധികം പ്രയോജനമുള്ള ഒരു ഓപ്ഷൻ ആണ് ഡയറക്റ്റ് കാൾ. നിങ്ങൾക്ക് ഒരാളിൽ നിന്നും ഒരു മെസ്സേജ് വന്നു എന്നിരിക്കട്ടെ, അദ്ദേഹവുമായി ഫോണിൽ സംസാരിക്കാൻ മെസ്സേജ് അയച്ച നമ്പറിലേക്ക് തന്നെ തരിച്ചു വിളിക്കാൻ വേണ്ടി മെസ്സേജ് ഓപ്പൺ ചെയ്തു വച്ച അവസ്ഥയിൽ നാം ഫോൺ എടുത്തു നമ്മുടെ ചെവിയിൽ വെയ്ക്കുകയേ വേണ്ടൂ, ഫോൺ അദ്ദേഹത്തിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തിട്ടുണ്ടാവും. ഇതാണ് ഡയറക്റ്റ് കാൾ.

ഇൻ കാൾ ഇക്വലൈസർ
തിരുത്തുക

കാൾ ചെയ്യുമ്പോൾ കേൾക്കുന്ന ശബ്ദത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ വേണ്ടി ആണ് ഇത്. നമ്മുടെ ശ്രവണ ശക്തിക്കും ഇഷ്ടത്തിനും അനുസരിച്ച് വിളിക്കുന്ന ആളുടെ ശംബ്ദം ക്രമീകരിക്കാൻ കഴിയും ഇത് മുഖേന.

വയർലെസ് ചാർജിങ്ങ്
തിരുത്തുക

ഗാലക്‌സി എസ്3 ക്ക് വയർലെസ് ആയി ബാറ്ററി ചാർജ് ചെയ്യാനുള്ള കഴിവും ഉണ്ട്. ഇതിനു പവർമാറ്റ് എന്ന ഉപകരണം വേറെ വാങ്ങിക്കണം എന്ന് മാത്രം. ഇത് ഫോണിന്റെ കൂടെ വരില്ല.

ഗാലക്സി എസ്-3 യുടെ കമ്പനി അവകാശപ്പെടുന്ന മറ്റു സവിശേഷതകൾ.

തിരുത്തുക
  • 1.4 GHz quad-coreപ്രോസസർ
  • 4.8 ഇഞ്ച്‌ സൂപ്പർ അമോലെഡ് എച്ച്ഡി ഡിസ്‌പ്ലേ.
  • 1 GBമെമ്മറി
  • 8 മെഗാപിക്‌സൽ റെയർ / 1.9 മെഗാപിക്‌സൽ ഫ്രന്റ് ക്യാമറ
  • 108op വീഡിയോ റിക്കോർഡിംഗ്, 60 ഫ്രെയിം പെർ സെക്കന്റ്
  • 16/32/64 ഏആ ഇന്റെർണൽ സ്‌റ്റോറേജ് മെമ്മറി
  • MicroSDകാർഡ് സപ്പോർട്ട്
  • വൈഫൈ, ജിപിഎസ്, NFC, ബ്ലൂടൂത്ത്, USBകണക്റ്റിവിറ്റി
  • പ്രീലോടെഡ് ആൻഡ്രോയിഡ് 4.0.4 ഓപറേറ്റിംഗ് സിസ്റ്റ0
  • 133 ഗ്രാം ഭാരം.
  • 2100mAh ബാറ്ററി
  1. 1.0 1.1 1.2 Jager, Chris (4 May 2012). "Samsung Galaxy S3: full specifications list". PC & Tech Authority. Haymarket Media Group. Retrieved 1 July 2012.
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "Samsung I9300 Galaxy S III". GSMArena.com. Retrieved 1 July 2012.
  3. http://en.wikipedia.org/wiki/Comparison_of_smartphones#2012
  4. 4.0 4.1 4.2 "Samsung Introduces the GALAXY S III, the Smartphone Designed for Humans and Inspired by Nature" (Press release). Samsung Electronics. 3 May 2012. Archived from the original on 2018-12-25. Retrieved 6 May 2012.
  5. Burns, Chris (26 April 2012). "Samsung picks Pentile for Galaxy S III". SlashGear. R3 Media. Retrieved 4 May 2012.
  6. 6.0 6.1 "Samsung Galaxy S III". PhoneArena. Archived from the original on 2023-06-23. Retrieved 14 July 2012.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
മുൻഗാമി സാംസംഗ് ഗാലക്‌സി എസ്-3
മൂന്നാം തലമുറ
പിൻഗാമി
നിലവിലുള്ള പതിപ്പ്
"https://ml.wikipedia.org/w/index.php?title=സാംസംഗ്_ഗാലക്‌സി_എസ്-3&oldid=4080634" എന്ന താളിൽനിന്ന് ശേഖരിച്ചത്