മാഗ്നറ്റോമീറ്റർ

(Magnetometer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫെറോമാഗ്നെറ്റ് പോലെയുള്ള കാന്തികവസ്തുവിന്റെ കാന്തികപ്രേരണവും ശക്തിയും അളക്കുക, ചില സന്ദർഭങ്ങളിൽ സ്പേസിലെ ഒരു ബിന്ദുവിലെ കാന്തികമണ്ഡലത്തിന്റെ ദിശ അളക്കുക എന്നീ രണ്ട് പൊതുവായ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന അളക്കൽ യന്ത്രങ്ങളാണ് മാഗ്നറ്റോമീറ്ററുകൾ.

Helium Vector Magnetometer (HVM) of the Pioneer 10 and 11 spacecraft

ആദ്യത്തെ മാഗ്നറ്റോമീറ്റർ കണ്ടുപിടിച്ചത് 1833ൽ കാൾ ഫ്രെഡറിക്ക് ഗോസ് ആണ്. പത്തൊൻപതാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന വികസനങ്ങളിൽ ഇപ്പോഴും ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്ന ഹാൾ എഫക്റ്റും ഉൾപ്പെടുന്നു.

മാഗ്നറ്റോമീറ്ററുകൾ വ്യാപകമായി ഉപയോഗിക്കുന്നത് ഭൂമിയുടെ കാന്തിക മണ്ഡലം അളക്കാനും ഭൗമഭൗതികസർവ്വേകളിൽ ഭൂമിയുടെ കാന്തികമണ്ഡലത്തിൽ ഉണ്ടാകുന്ന വിവിധതരം വ്യതിയാനങ്ങൾ തിരിച്ചറിയാനുമാണ്. അന്തർവാഹിനികളെ തിരിച്ചറിയാനായി ഇവയെ സൈന്യത്തിൽ ഉപയോഗിക്കുന്നുണ്ട്. തൽഫലമായി അമേരിക്ക, കാനഡ, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഏറ്റവും സൂക്ഷ്മസംവേദനക്ഷമതയുള്ള മാഗ്നറ്റോമീറ്ററുകൾ സൈനിക സാങ്കേതികവിദ്യയെന്ന നിലയിൽ അവയുടെ വിതരണം നിയന്ത്രിക്കുന്നുണ്ട്.

മാഗ്നറ്റോമീറ്ററുകളെ മെറ്റൽഡിറ്റക്റ്ററുകളായി ഉപയോഗിക്കാറുണ്ട്. കാന്തികലോഹങ്ങളെ മാത്രം തിരിച്ചറിയാൻ കഴിയുന്ന അവയ്ക്ക് മെറ്റൽഡിറ്റക്റ്ററിൽ നിന്നും വ്യത്യസ്തമായി ആഴത്തിലുള്ള ലോഹങ്ങളെ തിരിച്ചറിയാൻ കഴിയും. മെറ്റൽ ഡിറ്റക്റ്ററിൻ 2 മീറ്ററിനേക്കാൾ മാത്രമാണ് പരിധിയെങ്കിൽ മാഗ്നറ്റോമീറ്ററുകൾക്ക് വലിയ വസ്തുക്കൾ, വാഹനങ്ങൾ എന്നിവയെ തിരിച്ചറിയാനുള്ള കഴിവുണ്ട്.

ഈ അടുത്ത വർഷങ്ങളിൽ കുറഞ്ഞചിലവിൽ ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളിൽ ഉപയോഗിക്കാൻ കഴിയുന്നതിനാൽ അവയെ ചെറുതാക്കിക്കൊണ്ടു വരുന്നുണ്ട്. മൊബൈൽ ഫോണുകൾ, ടാബ്ലെറ്റ് കമ്പ്യൂട്ടറുകൾ എന്നിവയിൽ കോമ്പസ്സുകളായി ഇവയുടെ ഉപയോഗിക്കുന്നത് കുടിയിട്ടുണ്ട്.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • Hollos, Stefan; Hollos, Richard (2008). Signals from the Subatomic World: How to Build a Proton Precession Magnetometer. Abrazol Publishing. ISBN 978-1-887187-09-1.
  • Ripka, Pavel, ed. (2001). Magnetic sensors and magnetometers. Boston, Mass.: Artech House. ISBN 978-1-58053-057-6.
  • Tumanski, S. (2011). "4. Magnetic sensors". Handbook of magnetic measurements. Boca Raton, FL: CRC Press. pp. 159–256. ISBN 978-1-4398-2952-3.

"https://ml.wikipedia.org/w/index.php?title=മാഗ്നറ്റോമീറ്റർ&oldid=3539712" എന്ന താളിൽനിന്ന് ശേഖരിച്ചത്