സായിച്ചനിയ

(Saichania എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ത്യ ക്രിറ്റേഷ്യസ് കാലത്തു ജീവിച്ചിരുന്ന ഒരു ദിനോസർ ആണ് സായിച്ചനിയ. ഇവയുടെ അഞ്ചിൽ കൂടുതൽ ഫോസിലുകൾ കിട്ടിയിട്ടുണ്ട്. മംഗോളിയയിൽ നിന്നും ചൈനയിൽ നിന്നും ആണ് ഇവയുടെ ഫോസിൽ കണ്ടു കിട്ടിയിട്ടുള്ളത്. അങ്കയ്ലോസൗർ വിഭാഗത്തിൽപ്പെട്ട, കവചമുള്ള, ദിനോസർ ആയിരുന്നു ഇവ. പേര് മംഗോളിയൻ ഭാഷയിൽ ആണ്. സായിച്ചനിയ എന്നാൽ മംഗോളിയയിൽ 'ഭംഗിയുള്ളത്' എന്നാണ് അർഥം . വരണ്ട പ്രദേശങ്ങളിൽ ജീവിച്ചിരുന്ന സസ്യഭോജി ആയിരുന്നു ഇവ .

സായിച്ചനിയ
Temporal range: Late Cretaceous, 75–70 Ma
Cast of holotype skull GI SPS 100/151
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Family: Ankylosauridae
Subfamily: Ankylosaurinae
Genus: Saichania
Maryańska, 1977
Species:
S. chulsanensis
Binomial name
Saichania chulsanensis
Maryańska, 1977
Synonyms

Tianzhenosaurus? Pang & Cheng, 1998
Shanxia? Barrett et al., 1998

ഫോസിലുകൾ

തിരുത്തുക

1970 ൽ ആണ് ഇവയുടെ ആദ്യ ഫോസിൽ കണ്ടു കിട്ടുന്നത്, അത് മംഗോളിയയിൽ നിന്നായിരുന്നു . 1977 ൽ ആണ് അതിന്റെ വർഗ്ഗീകരണം നടന്നത്. ഇതേ ഫോസിൽ തന്നെ ആണ് ഹോളോ ടൈപ്പ് സ്പെസിമെൻ GI SPS 100/151.[1] 1970 ത്തിലും 1971 ലും നടന്ന പോളിഷ് മംഗോളിയൻ പര്യവേഷണം അങ്കയ്ലോസൗർ ഉൾപ്പെട്ട വിഭാഗം ദിനോസറുകളുടെ ഒന്നിലധികം ഫോസ്സിലുകൾ കണ്ടെത്തുകയുണ്ടായി ഗോബി മരുഭൂമിയിൽ നിന്നും സായിച്ചനിയയുടെ കൂടെ തന്നെ കണ്ടു കിട്ടുകയും വർഗ്ഗീകരണം നടക്കുകയും ചെയ്ത മറ്റൊരു അങ്കയ്ലോസൗർ ദിനോസർ ആണ് ടാർചിയ . എന്നാൽ വലിപ്പത്തിൽ സായിച്ചനിയയുടെ ഇരട്ടി ഭാരം ഉള്ളവയായിരുന്നു ടാർചിയ.

ഇവയുടെ വർഗ്ഗീകരിച്ചിട്ടുള്ള പ്രധാന ഫോസ്സിലുകൾ ഇവയാണ് സ്പെസിമെൻ GI SPS 100/151 , സ്പെസിമെൻ ZPAL MgD-I/114, സ്പെസിമെൻ PIN 3142/251, സ്പെസിമെൻ MPC 100/1305, സ്പെസിമെൻ PIN 3142/250. ഈ ഫോസ്സിലുകളിൽ സ്പെസിമെൻ MPC 100/1305 ഒരു പ്രായപൂർത്തി ആവാതെ സായിച്ചനിയ ആയിരുന്നു , സ്പെസിമെൻ PIN 3142/250 ആവട്ടെ സായിച്ചനിയ അല്ല മറിച്ചു ടാർചിയ ആവാൻ ആണ് സാദ്ധ്യത എന്നും പറയുന്നു.[2] ഈ കിട്ടിയ ഫോസ്സിലുകളിൽ എല്ലാം പ്രധാനമായി കിട്ടിയിട്ടുള്ളത് തലയോട്ടി അല്ലെക്കിൽ തലയുടെ പ്രധാന ഭാഗങ്ങളും, ഇവയുടെ ശരീരത്തിൽ ഉടനീളം കണ്ടിരുന്ന അസ്ഥി നിർമിതമായ തൊലിയുടെ പുറത്തുള്ള കവചങ്ങളും ആയിരുന്നു (ഓസ്റ്റിയോഡെർമ്മ), നട്ടെല്ലിന്റെ ഭാഗങ്ങൾ, വാരി എല്ലുകൾ, മുൻ കാലുകൾ എന്നിവയാണ് . എന്നാൽ ഏകദേശം പൂർണമായ സ്പെസിമെൻ PIN 3142/251 ഇത് വരെ വർഗ്ഗീകരിച്ചിട്ടില്ല .

ശരീര ഘടന

തിരുത്തുക

ഇടത്തരം വലിപ്പമുള്ള അങ്കയ്ലോസൗർ ആയിരുന്നു സായിച്ചനിയ. ഏകദേശം പരമാവധി 6.6 മീറ്റർ (22 അടി) നീളം ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നു.[3] ഏകദേശം 2 ടൺ മുതൽ മുകളിലേക്ക് ആണ് ഭാരം കണക്കുകൂട്ടിയിട്ടുള്ളത് (ഏകദേശം അഞ്ചു മീറ്റർ നീളം വരുന്ന സ്പെസിമെന്റെ ഭാരം ) [4]. അങ്കയ്ലോസൗർ വിഭാഗം ദിനോസറുകളുടെ വാലിന്റെ അറ്റത്ത് ഉണ്ടായിരുന്ന ദണ്ഡ് മാനദണ്ഡമാക്കി ഇവയുടെ ഭാരം നിർണയിക്കാമായിരുന്നു. എന്നാൽ വർഗ്ഗീകരിച്ച ഹോളോ ടൈപ്പ് സ്പെസിമെൻ ആയ GI SPS 100/151 ന് ശരീരത്തിന്റെ മുൻ ഭാഗത്തെ ഫോസ്സിൽ മാത്രമേ കണ്ടു കിട്ടിയിട്ടുള്ളു. ഇവയുടെ തലയോട്ടിക്ക് 45.5 സെ മീ (17.91 ഇഞ്ച്‌) നീളവും, 48 സെ മീ (18.89 ഇഞ്ച്‌) വീതിയും ഉണ്ട്. ഇത് കൊണ്ട് തന്നെ അങ്കയ്ലോസൗർ വിഭാഗത്തിൽ പെട്ട കവചമുള്ള ദിനോസറുകളുടെ തലയോട്ടികളിൽ ഏറ്റവും വലിയ തലയോട്ടികളിൽ ഒന്നാണ് ഇവയുടേത് .

അങ്കയ്ലോസൗർ വിഭാഗം ദിനോസറുകളുടെ ജീവശാഖയിൽ ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നു. പിനോക്കോസൗറസ് എന്ന അങ്കയ്ലോസൗർ വിഭാഗം ദിനോസറും സായിച്ചനിയയും വളരെ ഏറെ സാമ്യങ്ങൾ ഉള്ള ദിനോസറുകൾ ആയിരുന്നെകിലും വർഗ്ഗീകരണം ചെയ്ത പ്രൊഫസർ മറയാൻസാക ഇവയെ രണ്ടു വ്യത്യസ്ത ജീവശാഖാ വഴികളിൽ ആണ് പെടുത്തിയിരിക്കുന്നത് . 2015 ലേ ഏറ്റവും പുതിയ പൈലോ അനുസരിച്ചുള്ള പഠനപ്രകാരം ഉള്ള ജീവ ശാഖ ചുവടെ,


Ankylosaurinae

Crichtonpelta

Tsagantegia

Zhejiangosaurus

Pinacosaurus

Saichania

Tarchia

Zaraapelta

Ankylosaurini

Dyoplosaurus

Talarurus

Nodocephalosaurus

Ankylosaurus

Anodontosaurus

Euoplocephalus

Scolosaurus

Ziapelta

  1. Maryańska, T. (1977). "Ankylosauridae (Dinosauria) from Mongolia". Palaeontologia Polonica. 37: 85–151.
  2. Paul Penkalski; Tatiana Tumanova (2016). "The cranial morphology and taxonomic status of Tarchia (Dinosauria: Ankylosauridae) from the Upper Cretaceous of Mongolia". Cretaceous Research. in press. doi:10.1016/j.cretres.2016.10.004.
  3. Seebacher, F. (2001). "A new method to calculate allometric length–mass relationships of dinosaurs." Journal of Vertebrate Paleontology, 21(1): 51–60.[1] Archived 2007-06-10 at the Wayback Machine.
  4. Paul, G.S., 2010, The Princeton Field Guide to Dinosaurs, Princeton University Press p. 231
"https://ml.wikipedia.org/w/index.php?title=സായിച്ചനിയ&oldid=3647090" എന്ന താളിൽനിന്ന് ശേഖരിച്ചത്