ശബരിമല തീവണ്ടിപ്പാത
(Sabarimala Railway എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അങ്കമാലിയേയും എരുമേലിയേയും ബന്ധിപ്പിക്കുന്ന ഒരു നിർദ്ദിഷ്ട തീവണ്ടിപ്പാതയാണ് ശബരിമല തീവണ്ടിപ്പാത(Sabarimala Railway) [1] 111 കിലോമീറ്റർ (69 മൈ) ദൈർഘ്യമുള്ള ഈ പാതയുടെ നിർമ്മാണം 1998-ലാണ് ഇന്ത്യൻ റെയിൽവേ അംഗീകരിച്ചത്. അങ്കമാലി, കാലടി, പെരുമ്പാവൂർ,ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം (പാല), ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവയാണ് നിർദ്ദിഷ്ട തീവണ്ടിനിലയങ്ങൾ, 2023 ആയപ്പോഴേക്കും അങ്കമാലി മുതൽ കാലടി വരെ 7 കിലോമീറ്റർ പാത നിർമ്മാണം പൂർത്തിയായി.[2]
ശബരിമല തീവണ്ടിപ്പാത | |
---|---|
അടിസ്ഥാനവിവരം | |
അവസ്ഥ | Construction (Under progress) |
സ്ഥാനം | Kerala |
തുടക്കം | അങ്കമാലി (എറണാകുളം ജില്ല) |
ഒടുക്കം | Erumeli(Kottayam)
Punalur(Kollam) Nedumangad(Trivandrum) Nemom(Trivandrum) |
നിലയങ്ങൾ | 20 (Proposed) |
സേവനങ്ങൾ | 1 |
വെബ് കണ്ണി | www |
പ്രവർത്തനം | |
ഉടമ | Indian Railways |
പ്രവർത്തകർ | Southern Railway zone |
ഡിപ്പോകൾ | Kollam Ernakulam |
റോളിങ്ങ് സ്റ്റോക്ക് | WDP-4 |
സാങ്കേതികം | |
മൊത്തം റെയിൽവേ ദൂരം | 111 കി.മീ (364,000 അടി) |
പാതയുടെ ഗേജ് | 1,676 mm (5 ft 6 in) |
പദ്ധതി വിശദാംശങ്ങൾ
തിരുത്തുക250 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത നിർദ്ദിഷ്ട അങ്കമാലി എരുമേലി പത്തനംതിട്ട പുനലൂർ നെടുമങ്ങാട് തിരുവന്തപുരം തീവണ്ടിപ്പാതയുടെ ആദ്യഘട്ടമാണ്.