എസ്.ആർ. രംഗനാഥൻ
(S. R. Ranganathan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഗണിതാദ്ധ്യാപകനും ഗ്രന്ഥശാലാധികാരിയുമായിരുന്നു (ലൈബ്രേറിയൻ) ഷിയാലി രാമമൃത രംഗനാഥൻ എന്ന എസ്.ആർ. രംഗനാഥൻ (S. R. Ranganathan) (ജീവിതകാലം: ഓഗസ്റ്റ് 12, 1892 – സെപ്റ്റംബർ 27, 1972). ഗ്രന്ഥശാലാപ്രസ്ഥാനത്തിനുവേണ്ടി പൂർണ്ണമായി അർപ്പിക്കപ്പെട്ട ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.[1] ഇദ്ദേഹത്തിന്റെ ജന്മദിനമായ ആഗസ്റ്റ് 12 ലൈബ്രേറിയൻ ദിനമായി ഭാരതത്തിലെങ്ങും ആഘോഷിക്കപ്പെടുന്നു.
എസ്.ആർ. രംഗനാഥൻ | |
---|---|
ജനനം | Shiyali Ramamrita Ranganathan 12 ഓഗസ്റ്റ് 1892 ശീർകാഴി, തമിഴ്നാട് |
മരണം | 27 September 1972 (aged 80) ബാംഗ്ലൂർ, ഇന്ത്യ |
തൊഴിൽ | എഴുത്തുകാരൻ, പണ്ഡിതൻ, ഗണിതശാസ്ത്രജഞൻ, ഗ്രന്ഥശാലാധികാരി(ലൈബ്രേറിയൻ) |
ദേശീയത | Indian |
Genre | ഗ്രന്ഥാലയ ശാസ്ത്രം, പ്രമാണ-വർഗീകരണ-രേഖീകരണം(ഡോക്യുമെന്റേഷൻ), വിവരശാസ്ത്രം(ഇൻഫർമേഷൻ സയൻസ്) |
ശ്രദ്ധേയമായ രചന(കൾ) | Prolegomena to Library Classification The Five Laws of Library Science Colon Classification Ramanujan: the Man and the Mathematician Classified Catalogue Code: With Additional Rules for Dictionary Catalogue Code Library Administration Indian Library Manifesto Library Manual for Library Authorities, Librarians, and Library Workers Classification and Communication Headings and Canons; Comparative Study of Five Catalogue Codes |
ജീവിതരേഖ
തിരുത്തുകതമിഴ്നാട്ടിലെ ശീർകാഴിയിൽ ജനിച്ചു. 1924ൽ മദ്രാസ് സർവകലാശാലയുടെ ഗ്രന്ഥശാലാപരിപാലകനായി (ലൈബ്രേറിയൻ) സേവനമാരംഭിച്ചു. പുസ്തകങ്ങളുടെ വർഗ്ഗീകരണത്തിനായി രംഗനാഥൻ തയ്യാറാക്കിയ കോളൻ വർഗ്ഗീകരണ പദ്ധതിയും ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ അഞ്ചു നിയമങ്ങളും ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു.
കൃതികൾ
തിരുത്തുക- കോളൻ വർഗ്ഗീകരണ പദ്ധതി
- ഗ്രന്ഥാലയ ശാസ്ത്രത്തിന്റെ അഞ്ചു നിയമങ്ങൾ
അവലംബം
തിരുത്തുക- ↑ "ചില വായനാ ചിന്തകൾ". www.janmabhumidaily.com. Archived from the original on 2014-08-11. Retrieved 12 ഓഗസ്റ്റ് 2014.
{{cite web}}
:|first=
missing|last=
(help)
പുറം കണ്ണികൾ
തിരുത്തുക- Portal on Dr. S R Ranganathan from India
- Ranganathan for Information Architects by Mike Steckel Archived 2008-10-10 at the Wayback Machine.
- Ranganathan's Monologue on Melvil Dewey, Recorded 1964 – transcript
- India's First IT Guru
- Ranganathan- Profile in Brief Archived 2009-05-02 at the Wayback Machine.
- രചനകൾ എസ്.ആർ. രംഗനാഥൻ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Full-view works by S.R. Ranganathan at HathiTrust Digital Library.