പുസ്തകങ്ങൾ വർഗ്ഗീകരിക്കുന്നതിനായി ഭാരതീയനായ ഡോ.എസ്. ആർ .രംഗനാഥൻ 1933 - ൽ പ്രസിദ്ധീകരിച്ച കോളൻ വർഗ്ഗീകരണ പട്ടികയാണ് കോളൻ വർഗ്ഗീകരണ പദ്ധതിയുടെ അടിസ്ഥാനം. ഇതിന്റെ ഏഴാം പതിപ്പ് 1970 ൽ പുറത്തിറങ്ങി. വിശ്ലേഷണ - സംശ്ലേഷണ (Analytico - synthetic) പ്രക്രിയകൾ ഉപയോഗിച്ച് ഭാരതീയ ദർശനത്തിലെ സ്വത്വം, ദ്രവ്യം, ഊർജ്ജം, ദേശം, കാലം എന്നിങ്ങനെ തരം തിരിച്ച് ഒരു വിഷയത്തിന് വിഷയ നമ്പർ നൽകുന്ന രീതിയാണിത്.[1]
കോളൻ വർഗ്ഗീകരണ പട്ടികയുടെ ഏഴാം പതിപ്പിൽ വിശ്വ വിജ്ഞാനത്തെ മുപ്പത്തിമൂന്ന് വിഷയങ്ങളായി തിരിച്ചിരിക്കുന്നു. ഈ വിഷയങ്ങളെ റോമൻ ചെറിയ അക്ഷരങ്ങളും ഇൻഡോ അറബിക് അക്കങ്ങളും റോമൻ വലിയ അക്ഷരങ്ങളും ഗ്രീക്ക് ചിഹ്നങ്ങളും കൊണ്ട് സൂചിപ്പിച്ചിരിക്കുന്നു.

ചിഹ്നം വിജ്ഞാന മേഖല Subject
a ഗ്രന്ഥ സൂചിക Bibliography
1 പൊതുവിജ്ഞാനം Universe of knowledge
2 ലൈബ്രറി സയൻസ് Library science
3 പുസ്തക ശാസ്ത്രം Book Science
4 പത്രപ്രവർത്തനം Journalism
A പ്രകൃതി ശാസ്ത്രം Natural science
B ഗണിതം Mathematics
C ഭൗതിക ശാസ്ത്രം Physics
D എഞ്ചിനീയറിംഗ് Engineering
E രസതന്ത്രം Chemistry
F സാങ്കേതികവിദ്യ Technology
G ജീവശാസ്ത്രം Biology
H ഭൂഗർഭശാസ്ത്രം Geology
I സസ്യശാസ്ത്രം Botany
J കൃഷി Agriculture
K ജന്തുശാസ്ത്രം Zoology
KZ മൃഗസംരക്ഷണം Animal Husbandry
L വൈദ്യശാസ്ത്രം Medicine
M കലകൾ Useful Arts
N ലളിതകലകൾ Fine Arts
O സാഹിത്യം Literature
P ഭാഷാശാസ്ത്രം Linguistics
Q മതങ്ങൾ Religion
R തത്ത്വചിന്ത Philosophy
S മനശാസ്ത്രം Psychology
T വിദ്യാഭ്യാസം Education
U ഭൂമിശാസ്ത്രം Geography
V ചരിത്രം History
W രാഷ്ട്രതന്ത്രം Political science
X സാമ്പത്തികശാസ്ത്രം Economics
Y സമൂഹശാസ്ത്രം Sociology
Z നിയമങ്ങൾ Law

ഓരോ വിഷയത്തിലും വരുന്ന ഘടകങ്ങളെ സ്വത്വം, ദ്രവ്യം, ഊർജ്ജം, ദേശം, കാലം ( Personality, Matter, Energy, Space and Time - PMEST) എന്നു തരം തിരിച്ച് പ്രത്യേകം പ്രത്യേകമായി അതത് വിഷയങ്ങളിൽ തന്നെ നൽകിയിരിക്കുന്നു. ഇത്തരം വിഷയ പട്ടികകൾക്ക് പുറമെ അഞ്ചോളം പ്രത്യേക പട്ടികകളുമുണ്ട്. ഈ പട്ടികകളിലെ ഘടകങ്ങളെല്ലാം തന്നെ ഏത് വിഷയത്തിനോടും കൂടെ ആവശ്യാനുസരണം ചേർക്കാവുന്നതാണ്. ഇതിനു പുറമെ ചില വിഷയങ്ങൾക്കു മാത്രമുള്ള സൂചനാ പട്ടികകളും പൊതു സൂചനാ പട്ടികയും പൗരാണിക പുസ്തകങ്ങളുടെ പട്ടികയും അതിന്റെ സൂചനാ പട്ടികയും ഇതിൽ ഉണ്ട്.


  1. GOPINATH (M A). Colon classification: Its theory and practice. Library Herald . 26, 1 - 2; 1987; 1 - 3.
"https://ml.wikipedia.org/w/index.php?title=കോളൻ_വർഗ്ഗീകരണ_പദ്ധതി&oldid=3372680" എന്ന താളിൽനിന്ന് ശേഖരിച്ചത്