പരുക്കൻപല്ലൻ ഡോൾഫിൻ
കൊക്കുള്ള മിക്ക ഡോൾഫിനുകളിൽ നിന്നും വ്യത്യസ്തമായി ഇതിന്റെ (Rough- toothed dolphin, Steno bredanensis) കൊക്ക് മുഖവുമായി ചേരുന്നിടത്തു സാധാരണയായി കാണുന്ന ചുളുക്ക്/ ഞൊറി (crease ) ഇല്ല. തലയ്ക്കു സവിശേഷമായ കോണാകൃതിയാണുള്ളത്.[2][3]
Rough-toothed dolphin | |
---|---|
Size compared to an average human | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Artiodactyla |
Infraorder: | Cetacea |
Family: | Delphinidae |
Genus: | Steno Gray, 1846 |
Species: | S. bredanensis
|
Binomial name | |
Steno bredanensis | |
Rough-toothed dolphin range |
അതോടൊപ്പം വെളുത്ത ചുണ്ടും തൊണ്ടയും ഇവയെ പെട്ടെന്ന് തിരിച്ചറിയാനും സഹായിക്കുന്നു. മറ്റൊരു പ്രത്യേകതയാണ് ബദാമിൻറെ ആകൃതിയിലുള്ള പല്ല്. മഞ്ഞയോ ഇളം ചുവപ്പോ നിറമുള്ള പാടുകൾ അടിവയറ്റിലുണ്ടായിരിക്കും. മുതുകിലെ വലിയ ചിറകിൻറെ അറ്റം അകത്തേക്കു വളഞ്ഞിരിക്കുന്നതും ശരീരത്തിൽ നിന്നും 45 ഡിഗ്രി ചരിഞ്ഞിരിക്കുന്നതുമായിരിക്കും.
പെരുമാറ്റം
തിരുത്തുകജലോപരിതലത്തിനു തൊട്ടു താഴെയായ് വളരെ വേഗത്തിൽ നീന്തുന്ന ഇത് അപൂർവമായേ പൊന്തിവരാറുള്ളു . അധികം ഉയരത്തിൽ അല്ലാതെയുള്ള നീണ്ട ചാട്ടങ്ങളാണ് ഇവ നടത്തുന്നത്. ബോട്ടിൽനോസ് ഡോൾഫിനുകളോടൊപ്പവും ചൂരമൽസ്യത്തോടൊപ്പവും ഇവയെ കാണാം.
വലിപ്പം
തിരുത്തുകശരീരത്തിൻറെ മൊത്തംനീളം 2.1-2.6 മീ. തൂക്കം 100 -150 കിലോഗ്രാം.
ആവാസം, കാണപ്പെടുന്നത്
തിരുത്തുകകരയിൽനിന്നകന്നു താഴ്ചയുള്ളതും ചൂടുള്ളതുമായ സമുദ്രജലത്തിൽ . പടിഞ്ഞാറും കിഴക്കും തീരങ്ങളിൽനിന്നകന്നു കാണപ്പെട്ടേക്കാം. നിക്കോബാർ ദ്വീപുകളിൽനിന്നു മാറിയുള്ള ഉൾക്കടലിൽ ഇവ കണ്ടതായി രേഖപെടുത്തിയിട്ടുണ്ട്.
നിലനില്പിനുള്ള ഭീക്ഷണി - മൽസ്യബന്ധനവലകളും വേട്ടയും
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Hammond, P.S.; Bearzi, G.; Bjørge, A.; Forney, K.A.; Karkzmarski, L.; Kasuya, T.; Perrin, W.F.; Scott, M.D.; Wang, J.Y.; Wells, R.S.; Wilson, B. (2012). "Steno bredanensis". The IUCN Red List of Threatened Species. 2012. IUCN: e.T20738A17845477. doi:10.2305/IUCN.UK.2012.RLTS.T20738A17845477.en. Retrieved 26 December 2017.
{{cite journal}}
: Unknown parameter|last-author-amp=
ignored (|name-list-style=
suggested) (help) - ↑ Menon, Vivek (2008). A Field guide to Indian Mammals. D C Books.
- ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.