റിയാദ് പ്രവിശ്യ

(Riyadh Province എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സൗദി അറേബ്യൻ തലസ്ഥാനമായ റിയാദ് നഗരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭരണകൂടമാണ് റിയാദ് പ്രവിശ്യ (അറബി: منطقة الرياض Manţiqat ar Riyāḍ pronounced [ʔɑrːijɑːdˤ]). റിയാദ് അടക്കം ഇരുപത് ഉപ ഭരണ വിഭാഗങ്ങൾ ആണ് റിയാദ് പ്രവിശ്യക്ക് കീഴിൽ ഉള്ളത്. 404,240 ചതുരശ്ര കിലോമീറ്റർ വിസ്ത്രിതിയുള്ള റിയാദ് പ്രവിശ്യയിൽ 2010 ലെ കണക്കെടുപ്പ് പ്രകാരം 6,777,146 പേർ വസിക്കുന്നുണ്ട്[1]. പ്രവിശ്യയിലെ 75 ശതമാനം വസിക്കുന്നത് റിയാദ് നഗരത്തിലാണ്.

റിയാദ്
الرياض
സൗദി അറേബ്യൻ ഭൂപടത്തിൽ റിയാദ് പ്രവിശ്യ (പ്രത്യേകം അടയാളപ്പെടുത്തിയിക്കുന്ന ഭാഗം)
സൗദി അറേബ്യൻ ഭൂപടത്തിൽ റിയാദ് പ്രവിശ്യ (പ്രത്യേകം അടയാളപ്പെടുത്തിയിക്കുന്ന ഭാഗം)
തലസ്ഥാനംറിയാദ്
ഭാഗങ്ങൾ20
ഭരണസമ്പ്രദായം
 • ഭരണാധികാരിഖാലിദ്‌ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്‌
 • ഉപ ഭരണാധികാരിമുഹമ്മദ്‌ ബിൻ സാദ്
വിസ്തീർണ്ണം
 • ആകെ4,12,000 ച.കി.മീ.(1,59,000 ച മൈ)
ജനസംഖ്യ
 (2010)
 • ആകെ67,77,146
 • ജനസാന്ദ്രത13.24/ച.കി.മീ.(34.3/ച മൈ)
ISO 3166-2
01

ഉപഭരണ പ്രദേശങ്ങൾ

തിരുത്തുക
  • റിയാദ്
  • അൽ-അഫ്ലജ്
  • അഫീഫ്
  • അൽ-ദവാദ്മി
  • അൽ-ഘട്
  • അൽ-ഗവയ്യ
  • അൽ-ഖർജ്
  • അൽ-മജ്മ
  • അൽ-ഹരീഖ്
  • അൽ-മുസമിയ
  • അൽ-സുലയ്യിൽ
  • അൽ-ധ്രുമ
  • ദിരിയ
  • ഹോത്ത ബനി തമീം
  • ഹുറൈമില
  • റൂമ
  • ശാഗ്ര
  • തദിഗ്
  • വാദി ദവാസിർ
  • അൽ-സുൽഫി

തലസ്ഥാനനഗരി കൂടിയുൾപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ വലിയ പ്രവിശ്യയാണ് റിയാദ് പ്രവിശ്യ. പ്രവിശ്യയിലെ 75 ശതമാനം ജനങ്ങളും വസിക്കുന്നത് റിയാദ് നഗരത്തിലാണ്. സത്താം ബിൻ അബ്ദുൽ അസീസ്‌ രാജകുമാരാൻ ആണ് 2011 മേയ് മുതൽ പ്രവിശ്യ ഗവർണർ[2].


  1. http://www.citypopulation.de/SaudiArabia.html
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2013-03-25.


"https://ml.wikipedia.org/w/index.php?title=റിയാദ്_പ്രവിശ്യ&oldid=3799580" എന്ന താളിൽനിന്ന് ശേഖരിച്ചത്