മരച്ചേമ്പ്

ചെടിയുടെ ഇനം
(Remusatia vivipara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റെമുസേഷ്യ ജനുസ്സിൽ ഉള്ള 50 സെന്റീമീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരുചെടിയാണ് മരച്ചേമ്പ് (Remusatia vivipara). മിതശീതോഷ്ണ കാലാവസ്ഥയിൽ ലോകമെങ്ങും വളരുന്നു.

മരച്ചേമ്പ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Alismatales
Genus: Remusatia
Species:
R. vivipara
Binomial name
Remusatia vivipara
Synonyms[1]

വിതരണവും ആവാസ വ്യവസ്ഥയും

തിരുത്തുക

മധ്യ, പടിഞ്ഞാറൻ ആഫ്രിക്ക, ടാൻസാനിയ, എത്യോപ്യ മുതൽ സിയറ ലിയോൺ ഒമാൻ, യെമൻ, തായ്‌വാൻ, ടിബറ്റ്, യുനാൻ, ഇന്ത്യ, ഇന്തോചൈന, ജാവ, വടക്കൻ ഓസ്‌ട്രേലിയ വരെ മരച്ചേമ്പ് കണ്ടുവരുന്നു.[2] ഉപ ഉഷ്ണമേഖലാ വനങ്ങളിലും, പാറകളിലും, സമുദ്രനിരപ്പിൽ നിന്ന് 700 മീറ്റർ -1900 മീറ്റർ ഉയരത്തിലുള്ള മലഞ്ചെരിവുകളിലും റെമുസേഷ്യ വിവിപാറ കാണാം.[3]

ഏഷ്യയിൽ ഇത് അപൂർവ്വമായേ പുഷ്പിക്കാറുള്ളൂ, ആഫ്രിക്കയിൽ ഇത് ഒരിക്കലും പൂക്കില്ല, അറേബ്യയിൽ റെമുസേഷ്യ വിവിപാര പൂവിടുന്നതായി കണ്ടിട്ടേയില്ല. എന്നിരുന്നാലും, ചെടിയിൽ കാണുന്ന ചെറിയ ബൾബിലുകൾ എളുപ്പത്തിൽ വേർപെട്ട് പക്ഷികളുടെ തൂവലുകളിൽ പറ്റിപ്പിടിച്ച് നൂറുകണക്കിന് കിലോമീറ്റർ സഞ്ചരിക്കാം. ഇത് സ്പീഷിസുകളുടെ വിശാലമായ വിതരണത്തിന് കാരണമാകുന്നു.[4]

ഉപയോഗങ്ങൾ

തിരുത്തുക

ഓക്സലേറ്റ് പരലുകൾ നിർജ്ജീവമാക്കുന്നതിന് വറുത്തോ തിളപ്പിച്ചോ കിഴങ്ങുകൾ നന്നായി പാകം ചെയ്തശേഷം ഭക്ഷ്യയോഗ്യമാണ്. ഇവ കറികളിൽ ചേർത്ത് ഇന്ത്യയിൽ കഴിക്കുന്നു.[5]

  1. "Remusatia vivipara (Roxb.) Schott — The Plant List". www.theplantlist.org (in ഇംഗ്ലീഷ്). Archived from the original on 2021-03-01. Retrieved 2018-03-18.
  2. Mayo, S. J. (1985-06-01). Flora of Tropical East Africa - Araceae (1985) (in ഇംഗ്ലീഷ്). CRC Press. p. 42. ISBN 9789061913221.
  3. "Remusatia vivipara in Flora of China @ efloras.org". www.efloras.org. Archived from the original on 2020-08-12. Retrieved 2018-03-18.
  4. Huang, Chi-Tung; Hsieh, Chang-Fu (2014-09-01). "Asexual Bulbil Development and Diversification of Reproductive Strategy between "Remusatia vivipara" and "Remusatia pumila" (Araceae)". Taiwania. 59 (3). doi:10.6165/tai.2014.59.220. ISSN 0372-333X.
  5. G., Miller, Anthony (1988). Plants of Dhofar, the southern region of Oman : traditional, economic, and medicinal uses. Morris, Miranda., Stuart-Smith, Susanna., Oman. Office of the Adviser for Conservation of the Environment. [Muscat]: Prepared and published by the Office of the Adviser for Conservation of the Environment, Diwan of Royal Court, Sultanate of Oman. p. 38. ISBN 071570808-2. OCLC 20798112.{{cite book}}: CS1 maint: multiple names: authors list (link)

അധികവായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മരച്ചേമ്പ്&oldid=4074132" എന്ന താളിൽനിന്ന് ശേഖരിച്ചത്