മലയണ്ണാൻ
അണ്ണാന്റെ വർഗത്തിൽ ഏറ്റവും വലിപ്പവും സൌന്ദര്യവുമുള്ള ജീവിയാണ് മലയണ്ണാൻ[3] (ശാസ്ത്രീയനാമം:Ratufa indica) മരത്തിന്റെ മുകളിൽ തന്നെ കഴിയുന്ന ഈ സസ്തനിയുടെ വിവിധ ഉപജാതികളെ ഇന്ത്യയിലെമ്പാടും കാണാവുന്നതാണ്. എന്നാൽ ഇന്ത്യയിലെ ഒരു തദ്ദേശീയ ജീവിയാണിത്. കേരളത്തിൽ പശ്ചിമഘട്ട വനങ്ങളിൽ കണ്ടുവരുന്നു. പൂർണ്ണമായും കാടുകളിൽ ജീവിക്കുന്ന മലയണ്ണാൻ പകൽ പുറത്തിറങ്ങുന്ന ഒരു ജീവിയാണ്. ജീവശാസ്ത്രപരമായി മലയണ്ണാന്റെ അടുത്ത ബന്ധുവാണ് ചിന്നാർ വന്യജീവി സങ്കേതത്തിൽ കണ്ടുവരുന്ന ചാമ്പൽ മലയണ്ണാൻ.
മലയണ്ണാൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. indica
|
Binomial name | |
Ratufa indica (Erxleben, 1777)
| |
Subspecies[2] | |
| |
Indian giant squirrel range |
വിവരണം
തിരുത്തുകകേരളത്തിൽ കണ്ടുവരുന്ന മലയണ്ണാന്റെ ശരീരത്തിന്റെ പുറംഭാഗം ചുവപ്പു കലർന്ന തവിട്ടു നിറത്തോടു കൂടിയതായിരിക്കും. താടിമുതൽ പിൻകാലുകളുടെ ഇടയിൽ വരെ മഞ്ഞകലർന്ന ഓറഞ്ച് നിറത്തിലോ ഇളം തവിട്ടു നിറത്തിലോ ആണുണ്ടാവുക. ഈ നിറപ്രത്യേകത മൂലം മലയണ്ണാനെ ചിലപ്പോൾ മരനായ ആയി തെറ്റിദ്ധരിക്കാറുണ്ട്[4]. ശരീരത്തിന് 45 സെ.മീ. നീളമുണ്ടാകാറുണ്ട്. വാൽ ഏകദേശം 70 സെ.മീ. നീളത്തിലുണ്ടായിരിക്കും. വാലിന്റെ അറ്റത്തായി ചെറിയ നിറവ്യത്യാസമുണ്ടാകാറുണ്ട്. രണ്ട് കിലോഗ്രാം ഭാരമാണ് ഏകദേശമുണ്ടാവുക. ഭക്ഷണസമ്പാദനവും ജീവിതവും പൂർണ്ണമായും മരങ്ങളിലാണ്. മരങ്ങളിൽ നിന്ന് മരങ്ങളിലേയ്ക്ക് മാറാനായി 7 മീറ്റർ ദൂരം വരെ ചാടാറുണ്ട്. വലിയ മരങ്ങളുടെ കവരങ്ങളിലാണ് കൂടുണ്ടാക്കുക. പഴങ്ങളും വൃക്ഷങ്ങളുടെ കൂമ്പുമാണ് പ്രധാന ഭക്ഷണം. അണ്ണാൻ വർഗ്ഗത്തിൽ പെട്ട മറ്റു ജീവികൾ അപകടഘട്ടങ്ങളിൽ ഓടി രക്ഷപെടുമെങ്കിൽ മലയണ്ണാൻ ചിലപ്പോൾ അനങ്ങാതെ നിൽക്കുന്ന പതിവുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ബംഗാൾ-സത്പുരഭാഗം മുതൽ തെക്കോട്ടാണ് കണ്ടുവരുന്നത്. സമുദ്രനിരപ്പിൽ നിന്നും 200 മുതൽ 2300 വരെ മീറ്റർ ഉയരത്തിൽ മലയണ്ണാനെ കണ്ടുവരുന്നു.
വംശനാശഭീഷണി
തിരുത്തുകഐ.യു.സി.എൻ. ചുവന്ന പട്ടികയിൽ വംശനാശത്തിന്റെ വക്കിൽ നിൽക്കുന്നത് എന്നാണ് മലയണ്ണാനെ കുറിച്ചിട്ടുള്ളത്[5]. ഇന്ത്യയിൽ 1972-ലെ വന്യജീവി സംരക്ഷണ നിയമം പട്ടിക 2 പ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവിയാണ് മലയണ്ണാൻ. വേട്ടയാടൽ വഴിയുള്ള ഭീഷണി കുറവാണെങ്കിലും ആവാസവ്യവസ്ഥയുടെ നാശം മൂലം കടുത്ത വംശനാശ ഭീഷണി നേരിടുന്നു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- വി. സദാശിവന്റെ “വന്യജീവി പരിപാലനം”
- ↑ "Ratufa indica". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 6 January 2009.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Thorington, R.W., Jr.; Hoffmann, R.S. (2005). "Ratufa indica". In Wilson, D.E.; Reeder, D.M (eds.). Mammal Species of the World: a taxonomic and geographic reference (3rd ed.). The Johns Hopkins University Press. pp. 754–818. ISBN 0-8018-8221-4. OCLC 26158608.
{{cite book}}
: External link in
(help); Unknown parameter|chapterurl=
|chapterurl=
ignored (|chapter-url=
suggested) (help)CS1 maint: multiple names: authors list (link) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ പി. ബാലകൃഷ്ണൻ. "Recent sightings and habitat characteristics of the endemic Nilgiri Marten Martes gwatkinsii in Western Ghats, India" (പി.ഡി.എഫ്.) (in ഇംഗ്ലീഷ്). silentvalley.gov.in/. Retrieved 09 ഡിസംബർ 2009.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ IUCN Red List of Threatened Species