രൺഥംഭോർ കോട്ട

(Ranthambore Fort എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാജസ്ഥാനിലെ സവായ് മധേപൂർ ജില്ലയിലെ രൺഥംഭോർ ദേശീയോദ്യാനത്തിനകത്ത് സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് രൺഥംഭോർ കോട്ട ( (Hindi:रणथम्भोर). ഇന്ത്യ സ്വതന്ത്രമാവുന്നത് വരെ ജയ്പൂർ മഹാരാജാക്കൻമാരുടെ നായാട്ടുകേന്ദ്രമായിരുന്നു രൺഥംഭോർ പാർക്ക് (രൺഥംഭോർ ദേശീയോദ്യാനം). രാജസ്ഥാനിലെ മുഖ്യ ആകർഷണ കേന്ദ്രമായ ഈ കോട്ട നിരവധി ചരിത്രപരമായ സംഭവവികാസങ്ങളുടെ ശേഷിപ്പാണ്. ചൗഹാൻ രാജവംശത്തിലെ ഹമ്മിർ ദേവിന്റെ ധീരോദാത്തമായ ചരിത്രവും മഹത്വത്തിലുമാണ് ഈ കോട്ട അറിയപ്പെടുന്നത്. 2013ൽ കമ്പോഡിയയുടെ തലസ്ഥാനമായ നോം പെന്നിൽ നടന്ന യുനെസ്‌കോയുടെ ലോക പൈതൃക കമ്മിറ്റിയുടെ 37ആം സമ്മേളനത്തിൽ രാജസ്ഥാനിലെ മറ്റു അഞ്ചു മല കോട്ടകൾക്കൊപ്പമാണ് രൺഥംഭോർ കോട്ടയും ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കച്ചത്.

രാജസ്ഥാനിലെ മല കോട്ടകൾ
രൺഥംഭോർ കോട്ട
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംSawai Madhopur, Rajasthan
Area102, 372 ഹെ (11,000,000, 40,000,000 sq ft)
മാനദണ്ഡംii, iii
അവലംബം247
നിർദ്ദേശാങ്കം26°01′09″N 76°27′19″E / 26.01924167°N 76.45517778°E / 26.01924167; 76.45517778
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
Endangered ()
രൺഥംഭോർ കോട്ട is located in Rajasthan
രൺഥംഭോർ കോട്ട
Location of രൺഥംഭോർ കോട്ട

ചരിത്രം

തിരുത്തുക

പുരാതന ചരിത്രം

തിരുത്തുക

ആദ്യ കാലത്ത് രണസ്തംഭ (രണസ്തംഭപുര) എന്നായിരുന്നു ഇതിന്റെ പേര്. 12ആം നൂറ്റാണ്ടിൽ ചൗഹാൻ രാജവംശത്തിലെ പൃഥിരാജ് ഒന്നാമന്റെ ഭരണകാലത്ത് ജൈനമതവുമായി ബന്ധപ്പെട്ടതായിരുന്നു ഈ കോട്ട.12ആം നൂറ്റാണ്ടിൽ ജിവിച്ചിരുന്ന സിദ്ധസെനാസുരി ജൈന മത പണ്ഡിതൻ ഈ സ്ഥലം ജൈനൻമാരുട വിശുദ്ധ തീർത്ഥ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഗൾ കാലഘട്ടത്തിൽ കോട്ടക്കുള്ളിൽ മല്ലിനാഥ ക്ഷേത്രം നിർമിച്ചു [1]. 944ൽ നാഗിൽ ജാട്ടുകളാണ് രൺഥംഭോർ കോട്ട നിർമ്മിച്ചത്. 700 അടി ചുറ്റളവിൽ പരന്ന പ്രതലത്തിൽ തന്ത്രപരമായ സ്ഥാനത്താണ് നാഗിലുകൾ കോട്ട നിർമ്മിച്ചത്. നാഗവംശി (നാഗവംശം അഥവാ സർപ്പജാതി) പരമ്പരയിൽ പെട്ടയാളുകളാണ് നാഗിലുകൾ. [2][3] രാജ സജ്‌രാജ് വീർ സിങ് നാഗിൽ (എ.ഡി 880ൽ ജനനം,935ൽ മരണം) ആയിരുന്നു ഈ കോട്ടയുടെ ആദ്യ ഭരണാധികാരി. നാഗിൽ വംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭരണാധികാരിയും ഇദ്ദേഹമായിരുന്നു. തന്റെ രാജ്യം സംരക്ഷിക്കുന്നതിനായി 20,000ആയിരം ഭടൻമാരും 10,000 കുതിരപ്പടയും ഉൾപ്പെട്ട ചെറിയ ഒരു സൈന്യവും ഇദ്ദേഹത്തിനുണ്ടായിരുന്നു. കോട്ടയുടെയും തന്റെ സാമ്രാജ്യത്തിന്റേയും പ്രതിരോധത്തിനായി ഈ പ്രദേശത്ത് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങൾ അദ്ദേഹം ഒരുക്കിയിരുന്നു. [4] ബി.സി മൂന്നാം നൂറ്റാണ്ടിൽ മൗര്യ രാജാവായിരുന്ന അശോകന്റെ ഭരണ കാലയളവിൽ ഇവിടെ ബുദ്ധന്റെ ഭർഹൂത് സതൂപം സ്ഥാപിച്ചു. അശോകന്റെ കാലയളവിൽ നാഗിൽ ഗോത്രങ്ങൾ ബുദ്ധമതം സ്വീകരിച്ചു. 1192ൽ മുഹമ്മദ് ഗോറി, രാജ്‌പുത് വംശത്തിലെ രാജാവായിരുന്നു പൃഥ്വിരാജ് ചൗഹാൻ പരാജയപ്പെടുത്തിയതോടെ പൃഥിരാജിന്റെ മകനായ ഗോവിന്ദ രാജയുടെ നേതൃത്വത്തിലായി. ഡൽഹി സുൽത്താനായിരുന്ന ഇൽതുമിഷ് 1226ൽ രൺഥംഭോർ പിടിച്ചടക്ക്. പിന്നീട്, 1236 ഇൽത്തുമിഷിന്റെ മരണ ശേഷം ചൗഹാൻ രാജവംശം ഇത് തിരിച്ചുപിടിച്ചു.

 
കോട്ടയുടെ പ്രധാനകവാടത്തിന്റെ ഒരു വിശാലദൃശ്യം

ആധുനിക ചരിത്രം

തിരുത്തുക
 
1569ൽ കോട്ടയിലേക്കുള്ള അക്ബറിന്റെ രംഗപ്രവേശനം - ഒരു ചിത്രീകരണം

മേവാർ ഭരണാധികാരികളായിരുന്ന റാണ ഹാമിർ സിങ് (1326-1364),റാണ കുംഭ (1433-1468) എന്നിവരുടെ ഭരണകാലത്ത് കോട്ട ആക്രമിക്കപ്പെടുകയും പിടിച്ചെടുക്കയും ചെയ്തു. റാണ കുംഭന്റെ പിൻഗാമിയായിരുന്ന റാണ ഉദയ് സിങ് (1468-1473) കോട്ട രാജസ്ഥാനിലെ ബുന്ദി, കോട്ട പ്രദേശങ്ങൾ ഭരിച്ചിരുന്ന ചൗഹാൻ സമുദായത്തിലെ രജ്പുത്ത് ഭരണാധികാരികളായ ഹഡാകൾക്ക് കൈമാറി. 1532 മുതൽ 1535 വരെ ഗുജറാത്തിലെ സുൽത്താനായിരുന്ന ബഹദുർ ഷായുടെ നിയന്ത്രണത്തിലായിരുന്ന രൺഥംഭൂർ കോട്ട. 1569ൽ മുഗൾ ചക്രവർത്തി അക്ബർ കോട്ട പിടിച്ചെടുത്തു. 17ആം നൂറ്റാണ്ടിൽ ജയ്പൂർ മഹാരാജാക്കളായിരുന്ന കുശ്‌വാഹ രാജവംശത്തിന്റെ കൈകളിലെത്തി. 1949ൽ ജയ്പൂർ ഇന്ത്യയുടെ ഭാഗമായി. 1950ൽ രാജസ്ഥാൻ സംസ്ഥാനത്തിന്റെ ഭാഗമായി.[5]

ക്ഷേത്രങ്ങൾ

തിരുത്തുക

12, 13 നൂറ്റാണ്ടുകളിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന മൂന്ന് ഹൈന്ദവ ക്ഷേത്രങ്ങൾ കോട്ടക്കുള്ളിൽ സ്ഥിതിചെയ്യുന്നുണ്ട്. രാജസ്ഥാനിലെ ചുവന്ന കരൗലി കല്ലിൽ നിർമ്മിച്ച ഗണേഷ, ശിവ, രാംലാലാജി ക്ഷേത്രങ്ങളാണ് ഇവ. ജൈനമതത്തിലെ അഞ്ചാമത്തെ തീർത്ഥങ്കരനായ സുമതിനാഥൻന്റെ പേരിലും മൂന്നാമത്തെ ജൈന തീർഥങ്കരനായ സംഭവനാഥ്ന്റെ പേരിലുമുള്ള രണ്ടു ജൈന ക്ഷേത്രങ്ങളും കോട്ടക്കുള്ളിൽ സ്ഥിതിചെയ്യുന്നുണ്ട്.

ചിത്രശാല

തിരുത്തുക
  1. Singh, Narendra (1 January 2001). Encyclopaedia of Jainism. Vol. 1. Anmol Publications / Indo-European Jain Research Foundation. p. 5538. ISBN 978-81-261-0691-2. Archived from the original on 2014-01-12. Retrieved 2015-11-28.
  2. Dr.Mahendra Singh Arya, Dharmpal Singh Dudee, Kishan Singh Faujdar & Vijendra Singh Narwar (1998). आधुनिक जाट इतिहास [Ādhunik Jat Itihasa] (The modern history of Jats) (in ഹിന്ദി). Agra: Jaypal Agencies. p. 57-64.{{cite book}}: CS1 maint: multiple names: authors list (link)
  3. Yasovarman of Kanau,p.123. Books.google.co.in. Retrieved 2012-09-25.
  4. Nagil clan Bards (Record Keepers) of villages Sanjerwas, Harita, Haryana
  5. Nagil clan Bards (Record Keepers) of villages Sanjerwas, Harita, Haryana
"https://ml.wikipedia.org/w/index.php?title=രൺഥംഭോർ_കോട്ട&oldid=3757410" എന്ന താളിൽനിന്ന് ശേഖരിച്ചത്