റാമോജി ഫിലിം സിറ്റി

(Ramoji Film City എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര സ്റ്റുഡിയോ സമുച്ചയമാണു റാമോജി ഫിലിം സിറ്റി. ഏകദേശം 2000 ഏക്കർ (8.1 km2) സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.[1] ഹൈദരാബാദിലെ വിജയവാഡയിൽ ഹയാത്നഗർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന റാമോജി ഫിലിം സിറ്റി ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ്.

റാമോജി ഫിലിം സിറ്റി
വ്യവസായംമോഷ്യൻ പിക്ചേഴ്സ്
സ്ഥാപിതം1996
ആസ്ഥാനം
Indian NH9 Highway, near Hayathnagar,
ഹയാത്നഗർ, ഹൈദരാബാദ്
,
പ്രധാന വ്യക്തി
റാമോജി റാവു, സ്ഥാപകൻ, റാമോജി ഗ്രൂപ്പ്
ഉടമസ്ഥൻറാമോജി റാവു
മാതൃ കമ്പനിറാമോജി ഗ്രൂപ്പ്
വെബ്സൈറ്റ്www.ramojifilmcity.com

ചരിത്രം

തിരുത്തുക

റാമോജി ഗ്രൂപ്പിന്റെ തലവനും, ചലച്ചിത്ര നിർമ്മാതാവുമായ റാമോജി റാവുവാണ് ഇങ്ങനെ ഒരു സൗകര്യം 1996-ൽ ഒരുക്കുന്നത്. റാമോജി റാവുവിന്റെ ഉടമസ്ഥതയിലുള്ള ഉഷാ കിരൺ മൂവീസ് എന്ന ചലച്ചിത്ര കമ്പനി ഇന്ത്യൻ ചലച്ചിത്രങ്ങളിൽ ചെലുത്തിയ സ്വാധീന്യത്തിന്റെ അനന്തരഫലമാണ് ഇങ്ങനെ ഒരു ഫിലിം സിറ്റി തുടങ്ങാൻ പ്രേരിതമായത്. ഉഷാ കിരൺ മൂവിസ് എന്ന ചലച്ചിത്ര കമ്പനി ഏകദേശം 80-ഓളം ചലച്ചിത്രങ്ങൾ ,ഹിന്ദി, മലയാളം, തെലുഗു, തമിഴ്, കന്നട, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളിൽ നിർമ്മിച്ചിട്ടുണ്ട്.[2]

ചിത്രശാല

തിരുത്തുക
  1. "Ramoji Film City sets record". The Hindu. Retrieved 2007-08-03.
  2. "About Ramoji Film City". Archived from the original on 2012-06-14. Retrieved 2009-07-08.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റാമോജി_ഫിലിം_സിറ്റി&oldid=3772432" എന്ന താളിൽനിന്ന് ശേഖരിച്ചത്