രാമപുരം, കോട്ടയം

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
(Ramapuram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാമപുരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രാമപുരം (വിവക്ഷകൾ) എന്ന താൾ കാണുക. രാമപുരം (വിവക്ഷകൾ)

9°47′47″N 76°39′36″E / 9.7963542°N 76.6600227°E / 9.7963542; 76.6600227 കേരളത്തിൽ കോട്ടയം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് രാമപുരം.കേരളത്തിൽ ഇതുകൂടാതെ ആലപ്പുഴ ജില്ലയിലും മലപ്പുറം ജില്ലയിലും തിരുവനന്തപുരം ജില്ലയിലും ഓരോ രാമപുരം ഉണ്ട്.

Ramapuram
Map of India showing location of Kerala
Location of Ramapuram
Ramapuram
Location of Ramapuram
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Kottayam
സമയമേഖല IST (UTC+5:30)
കോഡുകൾ

പേരിനു പിന്നിൽ

തിരുത്തുക

രാമപുരം എന്ന സ്ഥല നാമത്തിനു പിന്നിൽ ഭഗവാൻ ശ്രീരാമന്റെ പ്രതിഷ്ഠയുള്ള പുരാതനക്ഷേത്രമാണ്.

ഭൂമിശാസ്ത്രം

തിരുത്തുക

നൂറ്റാണ്ടുകൾക്കുമൂൻപ്മുതലേ കേഴ്വികേട്ട രാമപുരം ഗ്രാമത്തിന്റെകിഴക്കുഭാഗത്തു മരങ്ങാടും വെള്ളിലാപ്പിള്ളിയും തെക്കുഭാഗത്തു കൊണ്ടാടും പടിഞ്ഞാറുഭാഗത്തു കൂടപ്പുലവും അമനകരയും വടക്കുഭാഗത്തു നീറന്താനം കൂറിഞ്ഞി കരകളും സ്ഥിതിചെയ്യുന്നു.എംസീ റോഡ് എന്ന പേരുകേട്ട പഴയ പ്രധാന പാതയിൽ ഉള്ള എറണാകുളം ജില്ലയുടെ തെക്കേ അറ്റത്തുള്ള കൂത്താട്ടുകുളം പട്ടണത്തിൽ നിന്നുമുള്ള ഒരു പ്രധാന പാത രാമപുരം വഴി കടന്നു പാലാവരെ എത്തുന്നു. കൂത്താട്ടുകുളത്തിനും പാലായ്ക്കും ഏതാണ്ടു മദ്ധ്യേ ആണു രാമപുരം എന്നു പറയാം. രാമപുരത്തുനിന്നു പാലായ്ക്കു 12 കിലോമീറ്ററും കൂത്താട്ടുകുളത്തിനു 10 കിലോ മീറ്ററും ദൂരം ഉണ്ട്. രാമപുരം ഇന്നു പഴയ ഗ്രാമമല്ല, ഒരു ചെറിയ പട്ടണമാണ്. ഒരു പഞ്ചായത്താണ്, പഞ്ചായത്തിന്റെ ആസ്ഥാനമാണ്. എന്നാലും മലകളും നിരപ്പായ പ്രദേശങ്ങളും തോടുകളും വയലുകളും തോട്ടങ്ങളും നിറഞ്ഞ ഒരു കാർഷി‍കമേഖലയാണ്.കുറിഞ്ഞി കോട്ടമലകൾ രാമപുരത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്ന മലനിരകളാണ്. ഈ മലനിരകൾ കോട്ടയം, ഇടുക്കി ജില്ലകളെ വേർതിരിക്കുന്നു. രാമപുരത്തെ തന്നെ ആദ്യ ജനവാസ അവശേഷിപ്പുകൾ ഈ മലനിരക്ക് താഴ്വവാരത്തുള്ള കുറിഞ്ഞി വനദുർഗ്ഗാലയത്തിൽ കാണുവാൻ സാധിക്കും. BC 1000 ത്തിനും AD 500 നും ഇടയിലുള്ള 9 മുനി അറകൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്. ഈ മലനിരകളിൽ അപൂർവ്വങ്ങളിൽ അപൂർവ്വമായ നിരവധി സസ്യങ്ങളും ജീവജാലങ്ങളുമുണ്ട് എന്ന് പല പഠനങ്ങളിലുംകണ്ടെത്തിയിരിക്കുന്നു.കേരളം കണ്ട പരിസ്ഥിതി സംരക്ഷണ സമരങ്ങളിൽ മുൻ നിരയിൽ തന്നെ ഇടം നേടിയ കോട്ടമല സംരക്ഷണ സമരo രാമപുരത്തിന്റെ ചരിത്രത്താളുകളിൽ രേഖപ്പെടുത്തപ്പെട്ട ഒന്നാണ്.

പ്രധാന ആരാധനാലയങ്ങൾ

തിരുത്തുക

രാമപുരം, ഭഗവാൻ ശ്രീരാമന്റെ പ്രതിഷ്ഠയുള്ള ക്ഷേത്രം കൊണ്ട്, പുണ്യ പ്രസിദ്ധമാണ്‌. (സ്ഥലനാമത്തിനു കാരണവും ഈ രാമക്ഷേത്രമാണ്) സമീപ പ്രദേശങ്ങളായ കൂടപ്പുലത്തു ശ്രി ലക്ഷ്മണന്റെയും അമനകരയിൽ ശ്രീ ഭരതന്റെയും മേതിരിയിൽ ശ്രീ ശത്രുഘ്നന്റെയും ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നു. ഈ നാലു ക്ഷേത്രങ്ങളും ഒരേസമയത്ത്, ഒരേ ദിവസം തന്നെ ദർശനം (നാലമ്പല ദർശനം)നടത്തുന്നതു വളരെ ശ്രേഷ്ഠമായി കരുതുന്നു. കർക്കടകത്തിൽ ധാരാളം ഭക്തർ ഇത് അനുഷ്ഠിച്ചുവരുന്നുണ്ട്. പ്രസിദ്ധമായ പള്ളിയമ്പുറം മഹാദേവക്ഷേത്രം ശ്രീരാമക്ഷേത്രത്തിൽ നിന്നും ഒരുകിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.

രാമപുരത്ത് പുരാതനമായ രണ്ട് ക്രിസ്ത്യൻ പള്ളികളുണ്ട്. അടുത്തകാലത്തായി ഈ പള്ളികൾ പൊളിക്കണം എന്ന് ഒരു വിവാദമുണ്ടായിരുന്നു. [1]

സെന്റ് അഗസ്റ്റിന്റെ പേരിലുള്ള ഒരു ചെറിയ പള്ളിയും പരിശുദ്ധ മാതാവിന്റെ ഒരു വലിയ പള്ളിയുമാണ് രാമപുരത്തെ ഇരട്ട പള്ളികൾ. സെന്റ് അഗസ്റ്റിന്റെ പള്ളി 1450-ൽ നിർമ്മിച്ചതാണെങ്കിൽ പരിശുദ്ധമറിയത്തിന്റെ പള്ളി 1864-ൽ നിർമ്മിച്ചതാണ്[അവലംബം ആവശ്യമാണ്]. അഞ്ചു നൂറ്റാണ്ടിന്റെ സുറിയാനി ക്രിസ്ത്യാനി പാരമ്പര്യമുണ്ട് രാമപുരത്തിന്[അവലംബം ആവശ്യമാണ്]. ആർച്ച് ബിഷപ്പായിരുന്ന അലെക്സിസ് ഡി മെനെസിസ് വിശുദ്ധ മറിയത്തിന്റെ പേരിലുള്ള ചെറിയ പള്ളി സെന്റ് അഗസ്റ്റിനായി സമർപ്പിക്കുകയായിരുന്നു. ഇവിടെ നിന്നാണ് കൊടുങ്ങല്ലൂരിന്റെ ഗവർണ്ണർ ആയിരുന്ന പാറേമ്മാക്കൽ തോമ്മാക്കത്തനാർ സുറിയാനി ക്രിസ്ത്യാനി സമൂഹത്തെ ഭരിച്ചത്. അദ്ദേഹത്തിന്റെ ഭൌതീകാവശിഷ്ടങ്ങൾ ഈ പള്ളി പരിസരത്താണ് അടക്കിയിരിക്കുന്നത്. വിശുദ്ധ തേവർ പറമ്പിൽ‍ കുഞ്ഞച്ചന്റെ ഭൌതീകാവശിഷ്ടങ്ങൾ അടക്കിയിരിക്കുന്നതും ഇവിടെത്തന്നെ. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട തേവർ പറമ്പിൽ അച്ചന്റെ കുരിശടി സന്ദർശിക്കുവാൻ ധാരാളം വിശ്വാസികൾ എല്ലാ വർഷവും ഇവിടെ എത്തുന്നു.പള്ളി കെട്ടിടങ്ങൾ ആദ്യകാല വിദേശാധിപത്യത്തിൽ വ്യാപകമായിരുന്ന ഒരു പ്രത്യേക വാസ്തുവിദ്യാ ശൈലിയിലാണ് തീർത്തിരിക്കുന്നത്. പോർച്ചുഗീസ് (പറങ്കി) വാസ്തുവിദ്യാ ശൈലിയുടെ മുകളിൽ പേർഷ്യൻ വാസ്തുവിദ്യാ ശൈലിയുടെ സ്വാധീനം പ്രകടമായി കാണാം. ഈ പള്ളികളിലെ റോമൻ തൂണുകളും വരാന്തയും പ്രൌഢമായ ഗതകാലത്തിന്റെ ശേഷിപ്പുകളാണ്.

പ്രശസ്തരായ രാമപുരത്തുകാർ

തിരുത്തുക

കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ രചയിതാവായ രാമപുരത്തുവാരിയരുടെ ജന്മഗൃഹം ശ്രീരാമക്ഷേത്രത്തിന്റെ തൊട്ടടുത്തു തന്നെയായിരുന്നു. ആ സ്ഥാനത്തു ഇന്നു അദ്ദേഹത്തിന്റെനാമത്തിൽ ഒരു യു. പി. സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. വിഖ്യാത കവി കൃഷ്ണൻ പറപ്പിള്ളിയും പ്രസിദ്ധ കഥാകാരി ലളിതാംബിക അന്തർജനവും ആദ്യത്തെ യാത്രാവിവരണകർത്താവായ ഗോബര്ണ‍ദോറച്ചനും[മുൻപു പറഞ്ഞിരിക്കുന്ന പാറേമ്മാക്കൽ തോമ്മാക്കത്തനാർ] ദീർഘകാലം മേഘാലയ ഗവർണർ ആയിരുന്ന ശ്രീ. എം.എം.ജേക്കബ്ബ് എന്നിവർ രാമപുരത്തിന്റെ യശസിനു കാരണമായിട്ടുണ്ട്.

1905 ജനുവരി 1 ന് ജനിച്ച് 113-ാം വയസിൽ 2018 ഏപ്രിൽ 4 ന് അന്തരിച്ച പത്മനാഭ മാരാർ. അച്ഛൻ ശങ്കര മാരാർ. രാമപുരം ശ്രീ രാമസ്വാമി ക്ഷേത്രത്തിൽ 8-ാം വയസു മുതൽ മരിക്കുന്നതു വരെ 104 വർഷം ഇടയ്ക്ക കൊട്ടി. രേഖകളുടെ അഭാവത്തിൽ ഇദ്ദേഹത്തിന് ഗിന്നസ് റെക്കോഡിൽ സ്ഥാനം നേടാനായില്ല.

  1. "ഹിന്ദു ദിനപത്രം - രാമപുരം പള്ളികൾ സംരക്ഷിക്കുന്നതിനെ പറ്റിയുള്ള തർക്കം". Archived from the original on 2005-05-12. Retrieved 2006-10-21.
"https://ml.wikipedia.org/w/index.php?title=രാമപുരം,_കോട്ടയം&oldid=3678497" എന്ന താളിൽനിന്ന് ശേഖരിച്ചത്