രാജീവ് ആലുങ്കൽ

മലയാള കവിയും, ഗാനരചയിതാവും
(Rajeev Alunkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രദ്ധേയനായ മലയാള കവിയും, ഗാനരചയിതാവും, പ്രഭാഷകനുമായ രാജീവ് ആലുങ്കൽ ഇപ്പോൾ കേന്ദ്ര ഫിലിം സെൻസർ ബോർഡ്‌ അംഗമാണ്. കേരള സർക്കാർ നിയന്ത്രണത്തിലുള്ള പല്ലന കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാനായിരുന്നു.[1]പ്രണയവും, തത്ത്വചിന്തകളും നിറഞ്ഞതാണ് ഇദ്ദേഹത്തിന്റെ പ്രധാന കവിതകളും, ഗാനങ്ങളും. 2002 ൽ ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന മോഹൻലാൽ ചിത്രം മുതൽ, വെട്ടം, കനകസിംഹാസനം, മല്ലു സിംഗ്, റൊമൻസ്, അറബിം ഒട്ടകവും പി. മാധവൻ നായരും, സൗണ്ട് തോമ, ചട്ടക്കാരി, ഹാപ്പി വെഡിങ്, കുട്ടനാടൻ മാർപാപ്പ, ആനക്കള്ളൻ, തുടങ്ങി 130 ലേറെ ചിത്രങ്ങൾക്ക് ഗാനങ്ങളെഴുതി. “ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ്, സാമവേദം നാവിലുണർത്തിയ സ്വാമിയേ” തുടങ്ങിയ ആൽബം ഗാനങ്ങൾ ഏറെ പ്രശസ്തമാണ്. ഗാനരചന രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ്,[2][3][4] ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, മൂന്ന് പ്രാവശ്യം ഫിലിം ക്രിട്ടിക്സ് അവാർഡ്, വയലാർ രാമവർമ്മ അവാർഡ്, ജേസി അവാർഡ്, ഏഷ്യാനെറ്റ് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ രാജീവ് ആലുങ്കലിന് ലഭിച്ചിട്ടുണ്ട്.

രാജീവ് ആലുങ്കൽ
2012
ജനനം (1973-08-17) ഓഗസ്റ്റ് 17, 1973  (51 വയസ്സ്)
തൊഴിൽഗാനരചയിതാവ്, കവി, സംഗീത സംവിധായകൻ, പ്രഭാഷകൻ
സജീവ കാലം1997 – തുടരുന്നു
മാതാപിതാക്ക(ൾ)മാധവൻ നായർ (അച്ഛൻ), ഇന്ദിര (അമ്മ)
പുരസ്കാരങ്ങൾകേരള സംഗീത നാടക അക്കാദമി അവാർഡ്
കേരള സർക്കാർ അവാർഡ് (മികച്ച നാടക ഗാന രചയിതാവ്)
കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് (മൂന്ന് പ്രാവശ്യം)

കഴിഞ്ഞ മുപ്പതു വർഷക്കാലം കൊണ്ട് നാടകം - ആൽബം - സിനിമ രംഗങ്ങളിലായി 4200 ൽപ്പരം ഗാനങ്ങൾ രചിച്ച രാജീവ് ആലുങ്കലിന്റെ കർമ്മ വൈപുല്യം താരതമ്യങ്ങളില്ലാത്തതാണ്. പത്തൊൻപതാം വയസ്സിൽ എഴുത്തു ജീവിതോപാധിയായി സ്വീകരിച്ചു. പാട്ടെഴുത്തിന്റെ സമസ്ത മേഘലകളിലും വ്യക്തമായി അടയാളപ്പെട്ട രാജീവ് ആലുങ്കൽ മികച്ച പ്രഭാഷകൻ എന്ന നിലയിലും ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളി സമൂഹത്തിനു മുന്നിൽ സ്വീകാര്യനായി.

ജീവിതരേഖ

തിരുത്തുക

ബാല്യം, വിദ്യാഭ്യാസം

തിരുത്തുക

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ കടക്കരപ്പള്ളി ഗ്രാമത്തിലെ ആലുങ്കലിൽ കണ്ടനാട്ട് എസ്. മാധവൻ നായരുടെയും കാരുവള്ളി ആർ. ഇന്ദിരയുടെയും മൂത്ത മകനായി 1973 ഓഗസ്റ്റ് 17-ന് ജനിച്ചു. സജീവ് എന്നൊരു അനുജൻ അദ്ദേഹത്തിനുണ്ടായിരുന്നു. ചെറുപ്പകാലത്ത് തന്നെ മാതാവിനെയും ഏക സഹോദരനേയും നഷ്ടപ്പെട്ട രാജീവിന് കയ്പേറിയ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം വയലാർ ശിരോമണി രാഘവപ്പണിക്കരുടെ കീഴിൽ പത്തു വർഷം സംസ്കൃതം പഠിച്ചു.

കവിതാ രംഗത്ത്

തിരുത്തുക

1987-ൽ എൻ.എസ്.എസിന്റെ സർവ്വീസ് വാരികയിലാണ് ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. മലയാളത്തിലെ പ്രധാനപ്പെട്ട ആനുകാലികങ്ങളിലെല്ലാം രാജീവ് ആലുങ്കലിന്റെ കവിതകൾ പ്രസിദ്ധീകരിച്ചു വരുന്നു.

ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള സാഹിത്യ സാംസ്ക്കാരിക സമ്മേളന വേദികളിൽ പ്രഭാഷകനായി ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2016-ൽ സിംഗപ്പൂരിൽ വച്ചു നടന്ന സൗത്ത് ഏഷ്യൻ കവികളുടെ സമ്മേളനത്തിൽ, മലയാള ഭാഷയെ പ്രതിനിധീകരിച്ച് പങ്കെടുത്ത്, പ്രസംഗിക്കുകയും, "വേരുകളുടെ വേദാന്തം" എന്ന സ്വന്തംകവിത അവതരിപ്പിക്കുകയും ചെയ്തു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ വച്ച്, മദർ തെരേസയുടെ വിശുദ്ധപദവി ചടങ്ങുകൾക്കു മുൻപായി രാജീവ് ആലുങ്കലിന്റെ " തെരേസാമ്മ " എന്ന കവിത ഫ്രാൻസിസ് മാർപ്പാപ്പ പ്രകാശിപ്പിച്ചു. ഉഷാ ഉതുപ്പ് വത്തിക്കാനിൽ ആലപിച്ച ഈ കവിത ഇംഗ്ലീഷ്, അൽബേനിയൻ, ഇറ്റാലിയൻ, ഹിന്ദി, ബംഗാളി, തമിഴ് തുടങ്ങിയ ഒൻപത് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. [5]

മഹാകവി കുമാരനാശാൻ അന്ത്യ വിശ്രമം കൊള്ളുന്ന ആലപ്പുഴ ജില്ലയിലെ പല്ലന കുമാരകോടിയിൽ കേരള സർക്കാർ നിയന്ത്രണത്തിലുള്ള കുമാരനാശാൻ സ്മാരകത്തിന്റെ ചെയർമാൻ എന്ന നിലയിൽ 2017-2022 കാലഘട്ടത്തിൽ നടത്തിയ വിപുലമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും, കലാ സാഹിത്യ സംഗമങ്ങൾക്കും നേതൃത്വം നൽകിയത് രാജീവ്‌ ആലുങ്കലിനെ ഏറെ അഭിനന്ദനങ്ങൾക്ക് അർഹനാക്കുകയും, ഗുരുശ്രീ ദേശീയ പുരസ്കാരം മുംബൈയിൽ വച്ചു സ്വീകരിക്കുകയും ചെയ്തു. [6]

ഗാനരചനാ രംഗത്ത്

തിരുത്തുക

1993-ൽ ചേർത്തല ഷൈലജ തീയറ്റേഴ്സിന്റെ മാന്ത്രികക്കരടി എന്ന നാടകത്തിലൂടെ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ചു. കൊല്ലം കാളിദാസ കലാകേന്ദ്രം, കൊല്ലം അസ്സീസി, വൈക്കം മാളവിക, കാഞ്ഞിരപ്പള്ളി അമല, ചേർത്തല ജൂബിലി, തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക പ്രശസ്ത നാടക സമിതികൾക്കു വേണ്ടിയും ഗാനരചന നിർവ്വഹിച്ചു. 1995 മുതൽ ജോണി സാഗരിഗ, മാഗ്നാ സൗണ്ട്, ടി.സീരിസ്, തരംഗിണി, ഈസ്റ്റ് കോസ്റ്റ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ആൽബങ്ങൾക്ക് വേണ്ടി ഗാനങ്ങളെഴുതി.

2003-ൽ ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലൂടെ സിനിമാഗാനരചനാ രംഗത്തേക്ക് ഇദ്ദേഹം പ്രവേശിച്ചു.[7] തുടർന്ന് വെട്ടം, കനകസിംഹാസനം, അറബിയും ഒട്ടകവും പി. മാധവൻ നായരും, ചട്ടക്കാരി, റോമൻസ്, സൗണ്ട് തോമ, മല്ലൂസിംഗ്, ഷീ ടാക്സി, ഹാപ്പി വെഡ്ഡിംഗ്, കുട്ടനാടൻ മാർപാപ്പ, ആനക്കള്ളൻ, മഹാറാണി തുടങ്ങി 130-ൽ ഏറെ ചിത്രങ്ങൾക്കായി നാനൂറോളം[8] ഗാനങ്ങളുടെ രചന നിർവ്വഹിച്ചു.നാടകം, ആൽബം സിനിമാ രംഗങ്ങളിലായി 4200 ഗാനങ്ങൾ രചിച്ച അപൂർവ നേട്ടത്തിന് URF നാഷണൽ റെക്കോർഡ് 2021 ൽ ലഭിച്ചു.[9]

2004-ൽ കായംകുളം സപര്യയുടെ "ഓമൽക്കിനാവ് "എന്ന നാടകത്തിലെ 'ആശതൻ കൂടാര കൂട്ടിൽ ' എന്ന ഗാനത്തിന് മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു. മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് 2006, 2012, 2018 വർഷങ്ങളിൽ ലഭിച്ചു.[10][11] ഏ.ആർ.റഹ്മാന്റെ "വൺ ലൗ " എന്ന ബഹുഭാഷാ ആൽബത്തിലെ എക മലയാളഗാനത്തിന്റെ രചയിതാവാണ് രാജീവ് ആലുങ്കൽ. കെ.പി.കുമാരൻ സംവിധാനം ചെയ്ത ആകാശഗോപുരം എന്ന മലയാള ചിത്രത്തിനു വേണ്ടി ടൈറ്റാനിക്ക് എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം നൽകിയ. വിശ്വപ്രസിദ്ധ സംഗീതജ്ഞൻ ജോൺ ആൾട്ട്മാന്റെ ഈണത്തിലും ഇദ്ദേഹം ഗാനരചന നിർവ്വഹിച്ചു.

ഇതിനു പുറമേ നാടൻ പാട്ടുകൾ, ഭക്തിഗാനങ്ങൾ, ദേശഭക്തിഗാനങ്ങൾ, ആകാശവാണി-ദൂരദർശൻ ഗാനങ്ങൾ തുടങ്ങിയവയും രാജീവ് ആലുങ്കൽ രചിച്ചിട്ടുണ്ട്.[12] ഒട്ടേറെ ഗാനങ്ങൾക്ക് രചനയോടൊപ്പം സംഗീതവും നൽകിയിട്ടുമുണ്ട്.

മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന പല്ലന കുമാര കോടിയിൽ കേരള സർക്കാർ നിയന്ത്രണത്തിലുള്ള സ്മാരകത്തിന്റെ ചെയർമാനായി 2017- 2022 കാലഘട്ടത്തിൽ പ്രവർത്തിച്ചു. സ്മാരകത്തിന്റെ സർവ്വതോന്മുഖമായ പുരോഗതിക്ക് നേതൃപരമായ പങ്കുവഹിച്ചു. [13]

യൂട്യൂബിൽ കോടിക്കണക്കിന് വ്യൂവേഴ്സ് ഉള്ള ദേശഭക്തി ഗാനങ്ങളും, സംഘഗാനങ്ങളും, ലളിത ഗാനങ്ങളും, കുട്ടി പാട്ടുകളും, താരാട്ട് പാട്ടുകളും രാജീവ്‌ ആലുങ്കൽ എഴുതി ചിട്ടപ്പെടുത്തിയതാണ്. കലാലയ മത്സര വേദികളിൽ പുതിയ തലമുറ ഈ പാട്ടുകൾ പരക്കെ ഉപയോഗിക്കുന്നു. [14]

കേരളത്തിൽ ആയിരക്കണക്കിന് ഗ്രാമക്ഷേത്രങ്ങളിലെ ആദ്യ ഭക്തി ഗാനങ്ങളുടെ രചയിതാവും രാജീവ്‌ ആലുങ്കലാണ്. കേരളത്തിലെ സ്കൂൾ - യൂണിവേഴ്സിറ്റി തലങ്ങളിൽ രാജീവ്‌ ആലുങ്കലിന്റെ കവിതകൾ പാഠ്യ വിഷയമാണ്.

രാജീവ്‌ ആലുങ്കൽ എഴുതിയ ഹിറ്റ് ‌ഗാനങ്ങൾ

1. തിങ്കൾ നിലാവിൽ (ഹരിഹരൻ പിള്ള ഹാപ്പിയാണ്)

2. മുന്തിരി വാവേ (ഹരിഹരൻ പിള്ള ഹാപ്പിയാണ്)

3. പ്രിയതമേ ശകുന്തളെ (കനകസിംഹാസനം)

4. സുന്ദരനോ സൂരിയനോ (കനകസിംഹാസനം)

5. I Love You December (വെട്ടം)

6. ഇനിയും കൊതിയോടെ കാത്തിരിക്കാം (ഭാര്യ ഒന്ന് മക്കൾ മൂന്ന്)

7. ചെമ്പകവല്ലികളിൽ (അറബിയും ഒട്ടകവും)

8. കാക്ക മലയിലെ (മല്ലു സിംഗ്)

9. ഒരു കിങ്ങിണി കാറ്റ് (മല്ലു സിംഗ്)

10. അർത്തുങ്കലെ പള്ളിയിൽ (റോമൻസ്)

11. കന്നി പെണ്ണെ (സൗണ്ട് തോമ)

12. മച്ചാൻ എന്റെ മാത്രമല്ലെ (നാടോടിമന്നൻ)

13. ഏതോ പ്രിയരാഗം (ആര്യ )

14. എൻ പ്രേമത്തിന് കോപം കാണും (ആര്യ)

15. I'm very Sorry ഒരു നാലായിരം സോറി (പ്രണയമായി)

16. സാമവേദം നാവിലുണർത്തിയ സ്വാമിയേ (ആൽബം - സ്വാമി അയ്യപ്പൻ - എം.ജി.ശ്രീകുമാർ)

17. ഇഷ്ടമാണെന്നാദ്യം ചൊല്ലിയതാരാണ് (ആൽബം - ഇഷ്ടമാണ്)

18. നിലാമഴ ഇതോ കിനാമഴ (ആൽബം - ഹാർട്ട്‌ ബീറ്റസ് - കെ.എസ്. ചിത്ര)

19. മയിൽപീലി ഞാൻ തരാം (ആൽബം - മൽഹാർ - മലയാളം ഗസൽ - ഹരിഹരൻ)

20. പഴവങ്ങാടി ഗണേശൻ (ആൽബം - ഓം ഗണനാദം - കെ.ജെ.യേശുദാസ് )

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ

തിരുത്തുക
  • നിലവിളിത്തെയ്യം (കവിതാസമാഹാരം - പരിധി പബ്ലിക്കേഷൻസ്, തിരുവനന്തപുരം)
  • എന്റെ പ്രിയ ഗീതങ്ങൾ (തിരഞ്ഞെടുത്ത 1001 ഗാനങ്ങൾ - H&C പബ്ലിക്കേഷൻസ്. തൃശൂർ )[15]
  • വേരുകളുടെ വേദാന്തം (കവിതാ സമാഹാരം) ഡി.സി. ബുക്സ്, കോട്ടയം.
  • പല്ലൊട്ടി മിഠായി (ബാല കവിതാ സമാഹാരം) പൂർണ്ണ പബ്ലികേഷൻസ്, കോഴിക്കോട്
  • കനൽപ്പെണ്ണ് (കവിതാ സമാഹാരം) മാണി ബുക്സ്, ആലപ്പുഴ.
  • ഇനിയും കൊതിയോടെ (സമ്പൂർണ്ണ ചലച്ചിത്ര ഗാനങ്ങൾ) ലിപി പബ്ലിക്കേഷൻസ്, കോഴിക്കോട്


പുരസ്‌കാരങ്ങൾ

തിരുത്തുക
Year Awards Notes
2022 ആശാൻ ഭാരതി ദേശീയ സാഹിത്യ പുരസ്ക്കാരം. [16][17] കലാ - സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക്
2021 URF നാഷ്ണൽ റെക്കോർഡ് [18][19] നാടകം, ആൽബം, സിനിമ എന്നീ മേഖലകളിലായി 4200 ഗാനങ്ങളുടെ രചനയ്ക്ക്
2020 കെടാമംഗലം സദാനന്ദൻ സ്മാരക "കലാസാഗര" പുരസ്കാരം [20][21] ഗാനരചനാരംഗത്തെ സമഗ്ര സംഭാവനയ്ക്ക്എ
2019 ഗുരുശ്രീ പുരസ്കാരം ഗാനരചനാരംഗത്തെ സമഗ്ര സംഭാവനയ്ക്ക്
2018 ഫിലിം ക്രിട്ടിക്സ്അവാർഡ് മികച്ച ഗാനരചയിതാവ് - [വെട്ടംതട്ടും വട്ടക്കായൽ] ചിത്രം - ആനക്കള്ളൻ[22][23]
2018 പി.എൻ പണിക്കർ യുവപ്രതിഭാ പുരസ്കാരം കാവ്യ രംഗത്തെ സമഗ്ര സംഭാവനക്ക്[24]
2017 ജേ.സി അവാർഡ് മികച്ച ഗാനരചന - [മദ്ധ്യാഹ്ന സൂര്യന്റെ.. ]ചിത്രം: ആറടി
2016 കാവ്യശ്രീ പുരസ്ക്കാരം മികച്ച കവിതാ സമാഹാരം. ("വേരുകളു ടെ വേദാന്തം" എന്ന കവിതാ സമാഹാരത്തിന് [ഇൻഡോ മലേഷ്യൻ കൾച്ചറൽ ഫോറം][25] [26])
2016 കൗമുദി ടീച്ചർ പുരസ്ക്കാരം [കലാ-സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ] [27]
2015 സാംബശിവൻ സ്മാരക അവാർഡ് [20 വർഷത്തെ കലാസാംസ്ക്കാരിക, രംഗത്തെ സംഭാവനയ്ക്ക് ] [28]
2015 തിക്കുറിശ്ശി അവാർഡ് [മികച്ച ചലച്ചിത്ര ഗാനരചയിതാവ്] [മേലേ ചേലോടെ ...., ;ചിത്രം - ആംഗ്രിബേബിസ് ]
2012 കലാശ്രീപുരസ്‌കാരം കേരള സംഗീത നാടക അക്കാദമി
2012 ഫിലിം ക്രിട്ടിക്സ് അവാർഡ് 'ചെമ്പകവല്ലികളിൽ' (അറബീം ഒട്ടകോം പി. മാധവൻ നായരും)
2012 രാജൻ പി.ദേവ് അവാർഡ് [ മികച്ച നാടക ഗാന രചയിതാവ് ]
2012 S L .പുരം സദാനന്ദൻ അവാർഡ് [ മികച്ച നാടക ഗാനരചയിതാവ് ]
2012 ലോഹിതദാസ് അവാർഡ് [ മികച്ച നാടക ഗാനരചയിതാവ് ]
2011 ഏഷ്യാനെറ്റ് അവാർഡ് മികച്ച ഗാനരചയിതാവ് – ഹരിചന്ദനം ( സീരിയൽ )
2010 കലാദർപ്പണം അവാർഡ് [ ആർട്ട് ആന്റ് കൾച്ചറൽ മൂവ്മെന്റ് ഓഫ് ഇന്ത്യ ]
2009 വയലാർ രാമവർമ്മ ചലച്ചിത്ര അവാർഡ് മികച്ച ഗാനരചയിതാവ് – ഇനിയും കൊതിയോടെ (ചിത്രം - ഭാര്യ ഒന്ന് മക്കൾ മൂന്ന്)
2007 ജീവൻ ടി.വി.അവാർഡ് മികച്ച ഗാനരചയിതാവ് – ഏകാകികളുടെ ഗീതം (ആൽബം)
2007 ഹരിപ്രിയ പുരസ്കാരം മികച്ച കവിതാസമാഹാരം – നിലവിളിത്തെയ്യം
2006 കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് മികച്ച ഗാനരചയിതാവ് – 'പ്രിയതമേ ശകുന്തളേ' (ചിത്രം -കനകസിംഹാസനം)
2004 കേരളസംസ്ഥാന സർക്കാർ പുരസ്കാരം മികച്ച നാടക ഗാനരചയിതാവ് – 'ആശതൻ കൂടാര കൂട്ടിൽ' (നാടകം - ഓമൽക്കിനാവ്)
2002 ഇ.എം.എസ്. അവാർഡ് മികച്ച നാടക ഗാനരചയിതാവ്
1997 നാന ഗാലപ് പോൾ അവാർഡ് മികച്ച നാടക ഗാനരചയിതാവ്
1988 മന്നം ട്രോഫി മികച്ച നവാഗത കവി (ഹൈസ്കൂൾ തലം)
  1. "Chairman of Kumaranashan Cultural Institution, Kerala". Manorama Online. March 18, 2017.
  2. "Akademi awards announced". The Hindu. February 21, 2013.
  3. http://www.keralaculture.org/light-music/467. {{cite web}}: Missing or empty |title= (help)
  4. "Rajeev Alunkal about Lyrics". Manoramaonline. September 1, 2015.
  5. "Canonisation of Mother Theresa". Manoramaonline. August 22, 2016.
  6. https://www.facebook.com/ManoramaOnline. "രാജീവ് ആലുങ്കൽ കുമാരനാശാൻ സ്മാരക സമിതിയുടെ ചെയർമാനായി". Retrieved 2023-05-20. {{cite web}}: |last= has generic name (help); External link in |last= (help)
  7. "Short-lived happiness". The Hindu. November 27, 2003. Archived from the original on 2005-01-21. Retrieved 2017-05-11.
  8. "വിക്കിനെ അതിജീവിച്ച് ആദ്യ പ്രസംഗം; വയറിങ് ചെയ്ത ഹോട്ടലിൽ ഇരുന്ന് പിന്നീട് പാട്ടെഴുത്ത്: ജീവിതം പറഞ്ഞ് രാജീവ് ആലുങ്കൽ". Retrieved 2021-08-22.
  9. Daily, Keralakaumudi. "യൂണിവേഴ്സൽ റെക്കാർഡ് ഫോറത്തിൻ്റെ ദേശീയ അംഗീകാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കുന്നു" (in ഇംഗ്ലീഷ്). Retrieved 2022-05-13.
  10. https://www.newindianexpress.com/entertainment/malayalam/2019/apr/09/kerala-film-critics-awards-announced-1962020.html. {{cite web}}: Missing or empty |title= (help)
  11. "Kerala Film Critics Awards announced". Retrieved 2021-09-20.
  12. "Dailyhunt" (in ഇംഗ്ലീഷ്). Retrieved 2021-08-22.
  13. "രാജീവ് ആലുങ്കൽ കുമാരനാശാൻ സ്മാരക സമിതിയുടെ ചെയർമാനായി". Retrieved 2022-08-15.
  14. "പാട്ടെഴുത്തിന്റെ 30 വർഷങ്ങൾ; രാജീവ് ആലുങ്കലിന്റെ 'സൂപ്പർഹിറ്റ് സംഗീതജീവിതം'". Retrieved 2024-10-23.
  15. "നാലുവരി കൊണ്ട് പാട്ട് ഹിറ്റാകില്ല". Retrieved 2023-02-18.
  16. "തമിഴ് കൾച്ചറൽ റിസർച്ച് സെന്ററിന്റെ ആശാൻ - ഭാരതി ദേശീയ സാഹിത്യ പുരസ്‌കാരം രാജീവ്‌ ആലുങ്കലിന്" (in ഇംഗ്ലീഷ്). Retrieved 2022-08-17.
  17. Daily, Keralakaumudi. "തമിഴ് കൾച്ചറൽ റിസർച്ച് സെന്ററിന്റെ ആശാൻ - ഭാരതി ദേശീയ സാഹിത്യ പുരസ്‌കാരം രാജീവ്‌ ആലുങ്കലിന്" (in ഇംഗ്ലീഷ്). Retrieved 2022-08-17.
  18. Daily, Keralakaumudi. "യൂണിവേഴ്സൽ റെക്കാർഡ് ഫോറത്തിൻ്റെ ദേശീയ അംഗീകാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള സമ്മാനിക്കുന്നു" (in ഇംഗ്ലീഷ്). Retrieved 2021-11-24.
  19. "രാജീവ് ആലുങ്കലിന് യൂണിവേഴ്‌സൽ റെക്കോർഡ് ഫോറത്തിന്റെ ദേശീയ അംഗീകാരം - Rajeev Alunkal Got National Recognition From The Universal Records Forum" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2021-11-22. Retrieved 2021-11-24.
  20. "കലാസാഗര പുരസ്‌കാരം സ്വന്തമാക്കി ഗാനരചയിതാവ് രാജീവ്‌ ആലുങ്കൽ". Retrieved 2021-06-17.
  21. "രാജീവ് ആലുങ്കലിന് കലാ സാഗര പുരസ്‌കാരം" (in ഇംഗ്ലീഷ്). Retrieved 2021-06-17.
  22. "Kerala Film Critics Awards announced". Retrieved 2021-09-20.
  23. "Kerala Film Critics Awards announced". Retrieved 2021-09-20.
  24. "യുവപ്രതിഭാ പുരസ്കാരം രാജീവ് ആലുങ്കലിന്". Retrieved 2020-09-14.
  25. http://www.keralaculture.org/light-music/467. {{cite web}}: Missing or empty |title= (help)
  26. "Akademi awards announced". The Hindu. February 21, 2013.
  27. "Kaumudi Teacher Award". Manoramaonline. June 18, 2016.
  28. "Sambashivan Award for Rajeev Alunkal". Manorama Online. October 12, 2015.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=രാജീവ്_ആലുങ്കൽ&oldid=4121484" എന്ന താളിൽനിന്ന് ശേഖരിച്ചത്