മിസ് കേരള മത്സ്യം

(Puntius denisonii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ പശ്ചിമഘട്ട മേഖലയിൽ കാണപ്പെടുന്ന ഒരു പുഴ മത്സ്യമാണ് മിസ് കേരള അഥവാ ചെങ്കണിയാൻ[2]. പുണ്ട്യസ് ഡെനിസോണി (Puntius denisonii) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഇത് സഹ്യാദ്രിയ ഡെനിസോണി (Sahyadria denisonii) എന്നു പുനർനാമകരണം ചെയ്യണമെന്ന് നിർദ്ദേശമുയർന്നിട്ടുണ്ട്.[3][4]. ചെങ്കണഞ്ഞോൻ എന്ന പ്രാദേശിക നാമത്തിലും, ഡെനിസൺ ബാർബ്, റെഡ് ലൈൻ ടോർപിഡോ ബാർബ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. അലങ്കാരമത്സ്യമെന്ന നിലയിൽ പേരെടുത്ത മിസ് കേരളയെ, വംശനാശ ഭീഷണിനേരിടുന്നതിനാൽ രാഷ്ട്രാന്തര ജൈവസംരക്ഷണസംഘത്തിന്റെ ചെമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[5][6] വളപട്ടണം പുഴയുടെ പോഷകനദിയായ ചീങ്കണ്ണിപ്പുഴ, അച്ചൻ‌കോവിലാർ, ചാലിയാർ എന്നിവകളിലും മുണ്ടക്കയത്തിനടുത്തുമായി നാല് ആവാസകേന്ദ്രങ്ങളിലാണ് ഇവ കാണപ്പെടുന്നത്.[7]

മിസ് കേരള മത്സ്യം
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Cypriniformes
Family: Cyprinidae
Genus: Sahyadria
Species:
S. denisonii
Binomial name
Sahyadria denisonii
(F. Day, 1865)
Synonyms
  • Labeo denisonii F. Day, 1865
  • Barbus denisonii (F. Day, 1865)
  • Crossocheilus denisonii (F. Day, 1865)
  • Puntius denisonii (F. Day, 1865)

പതിനഞ്ചു സെന്റിമീറ്ററോളം നീളമുള്ള ഉടലിന്റെ പാർശ്വഭാഗത്ത്, മദ്ധ്യത്തിൽ നിന്ന് കണ്ണോളമെത്തുന്ന ചുവന്ന രേഖയുള്ളതിനാൽ അത്യാകർഷകമായിരിക്കുന്ന "മിസ് കേരള" അലങ്കാര മത്സ്യ വിപണിയിൽ ഒന്നിന് 1500 രൂപയോളം വിലമതിക്കപ്പെടുന്നതായി പറയപ്പെടുന്നു. വ്യാപകമായ കയറ്റുമതിമൂലം വംശനാശഭീഷണിയിലായതിനെ തുടർന്നാണ് ആ അവസ്ഥയിലായ ജീവിവർഗ്ഗങ്ങളുടെ ചെമ്പട്ടികയിൽ ഇതിനെ ഉൾപ്പെടുത്തിയത്.[8]

പ്രകൃതിദത്തമായ ആവാസസ്ഥാനങ്ങൾക്കു വെളിയിൽ ഇതിന്റെ പ്രേരിതപ്രജനനത്തിനുള്ള ശ്രമങ്ങൾ ഭാഗികവിജയം മാത്രം കൈവരിച്ചതായി പറയപ്പെടുന്നു.[7]

പേരിനു പിന്നിൽ

തിരുത്തുക

1865 ൽ മുണ്ടക്കയത്തുനിന്ന് ഫാദർ ഹെൻട്രി ബേക്കർ ശേഖരിച്ച ഈ മത്സ്യയിനത്തിന്, ഡോ.ഫ്രാൻസിസ് ഡെ എന്ന ജന്തുശാസ്ത്രജ്ഞനാണ് മദ്രാസ് ഗവർണറും പ്രകൃതിസ്നേഹിയുമായിരുന്ന ഡെനീസനോടുള്ള ബഹുമാനാർഥം 'ലേബിയോ ഡെനിസോണി' എന്ന് പേരിട്ടത്. 'പുന്റിയസ്', 'ബാർബസ്' തുടങ്ങി പല ജീനസുകളിലായി ഈ മത്സ്യം ശാസ്ത്രലോകത്ത് അറിയപ്പെട്ടു[3].

  1. Ali, A., Raghavan, R. & Dahanukar, N. 2011. Sahyadria denisonii. In: IUCN 2013. IUCN Red List of Threatened Species. Version 2013.2. <www.iucnredlist.org>. Downloaded on 28 November 2013.
  2. "'മിസ് കേരള' കുഞ്ഞുങ്ങൾക്കു ജന്മം നൽകി". ദീപിക. Retrieved 12 ഫെബ്രുവരി 2010.[പ്രവർത്തിക്കാത്ത കണ്ണി]
  3. 3.0 3.1 "'മിസ് കേരള'യുടെ പേര് മാറുന്നു; ഇനി സഹ്യാദ്രിയുടെ നാമത്തിൽ". മാതൃഭൂമി ദിനപത്രം. Archived from the original on 2013-11-27. Retrieved 27 നവംബർ 2013.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-12-02. Retrieved 2013-11-27.
  5. Devi, R. & Boguskaya, N. (2007). "Puntius denisonii". IUCN Red List of Threatened Species. Version 2007. International Union for Conservation of Nature. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)CS1 maint: multiple names: authors list (link)
  6. "Endangered Beauty", 2010 ജനുവരി 11-ലെ ഹിന്ദു ദിനപത്രത്തിലെ മുഖപ്രസംഗം [1][പ്രവർത്തിക്കാത്ത കണ്ണി]
  7. 7.0 7.1 Dennis Marcus Mathew (31 ജനുവരി 2010). "'Miss Kerala' finds spot on IUCN Red List" (in ഇംഗ്ലീഷ്). The Hindu. Archived from the original on 2010-02-03. Retrieved 12 ഫെബ്രുവരി 2010.
  8. ""മിസ് കേരള' റെഡ് ലിസ്റ്റിൽ". മെട്രൊ വാർത്ത. 01 ഫെബ്രുവരി 2010. Retrieved 12 ഫെബ്രുവരി 2010. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മിസ്_കേരള_മത്സ്യം&oldid=3807194" എന്ന താളിൽനിന്ന് ശേഖരിച്ചത്