മിസ് കേരള
സംഘടന
മലയാളി സുന്ദരികളെ കണ്ടെത്താൻ 1999 മുതൽ വർഷംതോറും സംഘടിപ്പിക്കുന്ന സൗന്ദര്യമത്സരമാണ് മിസ് കേരള[1].ഇംപ്രസാരിയോ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. നിരവധി റൗണ്ട് മത്സരങ്ങൾക്കു ശേഷമാണ് ജേതാക്കളെ നിർണ്ണയിക്കുന്നത്. ഒന്നാം സ്ഥാനത്തിനു പുറമേ രണ്ടും മൂന്നും സ്ഥാനവും മറ്റു ചില സമ്മാനങ്ങളും നൽകാറുണ്ട്. ഈ മത്സരത്തിൽ നിന്നു ജയിക്കുന്ന യുവതിയാണ് മിസ് ഇന്ത്യ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്.[2]
വിജയികൾ
തിരുത്തുകവർഷം | വിജയി |
---|---|
1999 | സ്വപ്ന മേനോൻ |
2000 | രഞ്ജിനി ഹരിദാസ് |
2001 | നോവ കൃഷ്ണൻ |
2002 | രഞ്ജിനി മേനോൻ |
2003 | രേഷ്മ ജോർജ്ജ് |
2004 | മത്സരം നടന്നില്ല |
2005 | ജോവിറ്റ ടെസ് ജോർജ്ജ് |
2006 | മത്സരം നടന്നില്ല |
2007 | രോഹിണി മറിയം ഇടിക്കുള[3] |
2008 | ശ്രീ തുളസി[4] |
2009 | അർച്ചന നായർ[5] |
2010 | ഇന്ദു തമ്പി[6] |
2017 | നൂറിൻ ഷെരീഫ് |
2018 | പ്രതിഭ സായ് |
2019 | അൻസി കബീർ |
അവലംബങ്ങൾ
തിരുത്തുക- ↑ മിസ് കേരള ഔദ്യോഗിക വെബ്സൈറ്റ്
- ↑ ആദ്യത്തെ മിസ് കേരള ഇവിടെയുണ്ട് Archived 2015-03-12 at the Wayback Machine., മലയാള മനോരമ, മാർച്ച് 10, 2015
- ↑ "Rohini Mariam is Miss Kerala" (in ഇംഗ്ലീഷ്). The Hindu. Archived from the original on 2009-06-30. Retrieved 2009-08-06.
- ↑ "Step by step" (in ഇംഗ്ലീഷ്). The Hindu. Archived from the original on 2009-01-25. Retrieved 2009-08-06.
- ↑ "Winners 2009". Archived from the original on 2009-08-08. Retrieved 2009-08-06.
- ↑ മിസ്കേരള.നെറ്റ്