പൂനേരി പഗഡി

(Puneri Pagadi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലുള്ള ആളുകൾ വിശേഷാവസരങ്ങളിലും മറ്റും ധരിക്കുന്ന ഒരു പ്രത്യേക തലപ്പാവാണ് പൂനേരി പഗഡി.[1] മറാഠിയിൽ പൂനേരി പഗഡി എന്നാൽ 'പൂനെയിലെ തലപ്പാവ്' എന്നാണ് അർത്ഥം. പത്തൊൻപതാം നൂറ്റാണ്ടുമുതലാണ് ഈ തലപ്പാവ് ഉപയോഗിച്ചു തുടങ്ങിയതെന്നു വിശ്വസിക്കുന്നു.[2] ഒരുകാലത്ത് ബഹുമാനസൂചകമായി ധരിച്ചിരുന്ന തലപ്പാവിനെ ഇപ്പോൾ പ്രായഭേദമന്യേ ഏവരും ധരിക്കുന്നുണ്ട്.[3] പൂനേരി പഗഡിയുടെ മഹത്ത്വവും തനിമയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2009 സെപ്റ്റംബർ 4-ന് ഇതിനെ ഭൂപ്രദേശസൂചികാപദവിയുള്ള ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി.[1][3][4][5][6]

മഹാദേവ് ഗോവിന്ദ് റാനാഡേയാണ് ആദ്യമായി പൂനേരി പഗഡി അവതരിപ്പിച്ചത്. അദ്ദേഹം ശിരസ്സിൽ ധരിച്ചിരിക്കുന്നത് പൂനേരി പഗഡിയാണ്.

ചരിത്രം

തിരുത്തുക
 
പൂനെ നഗരത്തിലെ തലപ്പാവ് നിർമ്മാണം. (1890-ൽ)

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സാമൂഹ്യപരിഷ്കർത്താവ് മഹാദേവ് ഗോവിന്ദ് റാനാഡേയാണ് ആദ്യമായി പൂനേരി പഗഡി ധരിച്ചതെന്നു വിശ്വസിക്കുന്നു. പിന്നീട് ലോകമാന്യ ബാലഗംഗാധര തിലക്, ജെ.എസ്. കരാൺഡിക്കാർ, ഡി.ഡി. സാത്യേ, നരസിംഹ ചിന്താമൻ ഖേൽക്കർ, ദത്തോ വാമൻ പോട്ദാർ എന്നിവരും പൂനേരി പഗഡി ധരിച്ചിരുന്നു.[2] 1973-ൽ പൂനെയിൽ അരങ്ങേറിയ ഖാസീറാം കോത്വാൽ എന്ന മറാഠി നാടകത്തിലൂടെയാണ് പൂനേരി പഗഡി ജനശ്രദ്ധയാകർഷിച്ചത്.[3]

ഒരുകാലത്ത് ബഹുമാനത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി കരുതിയിരുന്ന പൂനേരി പഗഡിയെ ഇപ്പോൾ വിശേഷാവസരങ്ങളിലും മറ്റും പ്രായഭേദമില്ലാതെ ഏവരും ധരിക്കുന്നുണ്ട്. ഗൊന്തൽ എന്ന കലാരൂപത്തിന്റെ അവതരണത്തിലും നാടകങ്ങളിലും ചലച്ചിത്രങ്ങളിലുമെല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്. ചിലർ ഇതിനെ ഒരു വിശിഷ്ട വസ്തുവായി കരുതി സുവനീർ ആയും സൂക്ഷിക്കുന്നു.[3]

ഭൂപ്രദേശ സൂചികാപദവി

തിരുത്തുക

പൂനെയുടെ സംസ്കാരത്തിന്റെ ഭാഗമായി മാറിയ പൂനേരി പഗഡിയുടെ മഹത്ത്വവും തനിമയും നിലനിർത്തുന്നതിനായി ഭൂപ്രദേശ സൂചികാപദവി നൽകണമെന്ന ആവശ്യത്തോടെ ശ്രീ പൂനേരി പഗഡി സംഘ് എന്ന സംഘടന നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. അതോടെ 2009 സെപ്റ്റംബർ 4-ന് പൂനേരി പഗഡിക്കു ഭൂപ്രദേശസൂചികാപദവി ലഭിച്ചു. അതായത് ഇതിനെ ഒരു ബൗദ്ധിക സമ്പത്തായി കണക്കാക്കുന്നു. പൂനെ നഗരത്തിനു പുറത്ത് നിർമ്മിക്കുന്ന തലപ്പാവിനെ പൂനേരി പഗഡി എന്ന പേരിൽ വിൽക്കുന്നതു തടയാൻ ഇതിലൂടെ സാധിക്കുന്നു.

  1. 1.0 1.1 "Indian association seeks IPR for 'Puneri Pagadi'". Business Standard. 2009 April 7. Retrieved 2012 June 12. {{cite web}}: Check date values in: |accessdate= and |date= (help)
  2. 2.0 2.1 "Turban legend: Puneri Pagadi may soon get intellectual property tag". Mid-day. 2009 April 6. Retrieved 2012 June 13. {{cite web}}: Check date values in: |accessdate= and |date= (help)
  3. 3.0 3.1 3.2 3.3 Shruti Nambiar (2011 August 2). "The Pagadi Unravelled". The Indian Express. pp. 1–2. Retrieved 2012 June 13. {{cite web}}: Check date values in: |accessdate= and |date= (help)
  4. "Puneri Pagadi gets GI tag; latest to join protected goods club". Zee News. 2009 September 21. Retrieved 2012 June 13. {{cite web}}: Check date values in: |accessdate= and |date= (help)
  5. "Puneri Pagdi obtains geographical indication status". OneIndia News. 2010 January 3. Archived from the original on 2013-05-14. Retrieved 2012 June 13. {{cite web}}: Check date values in: |accessdate= and |date= (help)
  6. Chandran Iyer (2009 September 22). "Puneri Pagadi gets pride of place". Mid Day. Retrieved 2012 June 13. {{cite web}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=പൂനേരി_പഗഡി&oldid=3798444" എന്ന താളിൽനിന്ന് ശേഖരിച്ചത്