ആശയപരമോ കലാപരമോ, കച്ചവടപരമോ ആശയങ്ങളുടെ മേലുള്ള വിവിധതരത്തിലുള്ള നിയമപരമായ കുത്തകയെയാണു് ബൗദ്ധികസ്വത്തവകാശം (Intellectual Property Right) എന്നുവിളിക്കുന്നതു്. ഇതു സംബന്ധിക്കുന്ന നിയമങ്ങളെയും ഈ പേരിൽ വിളിക്കാറുണ്ടു്. വ്യാപാരമുദ്ര, പേറ്റന്റ്, പകർപ്പവകാശം, വ്യാപാരരഹസ്യങ്ങൾ എന്നിവയെ എല്ലാം പൊതുവിൽ പറയുന്ന പേരാണു് ബൗദ്ധികസ്വത്തവകാശം എന്നതു്. ഈ നിയമങ്ങളുടെ കീഴിൽ ഉടമസ്ഥനു്, സംഗീതം, സാഹിത്യം, കല, ആശയങ്ങൾ, രൂപകല്പനങ്ങൾ തുടങ്ങിയ അഭൗതികമായ വസ്തുക്കൾക്കുമേൽ അവകാശങ്ങൾ ലഭിക്കുന്നു.

ഈ നിയമങ്ങൾ പരസ്പരബന്ധമില്ലാത്ത വെവ്വേറെ ആവശ്യങ്ങൾക്കുള്ളതാണെങ്കിലും, ഒറ്റയ്ക്കൊറ്റയ്ക്ക് വിശദീകരിക്കാതെ ബൗദ്ധികസ്വത്തവകാശം എന്ന പേരിൽ ഉപയോഗിക്കുന്നതു് സർവ്വസാധാരണമായിരിക്കുകയാണ്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബൗദ്ധികസ്വത്തവകാശം&oldid=3905803" എന്ന താളിൽനിന്ന് ശേഖരിച്ചത്