പുളിയനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (നവംബർ 2010) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
9°52′12″N 76°18′51″E / 9.87000°N 76.31417°E കേരളത്തിൽ എറണാകുളം ജില്ലയിലെ അങ്കമാലി നഗരത്തിനു അടുത്തുള്ള ഒരു ഗ്രാമം ആണ് പുളിയനം. സ്ഥല നാമമായി ബന്ധപ്പെട്ടു രണ്ട് ഐതിഹ്യങ്ങളാണ് പ്രധാനമായും ഉള്ളത്. പണ്ട് ഇവിടം പുലി വിഹാരിച്ചിരുന്ന വന ഭൂമി ആയതു കൊണ്ട് ഈ പ്രദേശം പുലിവനം എന്നു അറിയപ്പെട്ടിരുന്നു എന്നും, പിന്നീട് പുലിവനം രൂപമാറ്റം സംഭവിച്ചു പുളിയനം ആയി എന്നതാണു ഒരു ഐതിഹ്യം. പുളി മരം ധാരാളം ഉള്ള സ്ഥലമായതു കൊണ്ടു പുളിവനം പുളിയനം രൂപാന്തരം സംഭവിച്ചു പുളിയനം ആയി എന്നതാണു രണ്ടാമത്തെ ഐതിഹ്യം. പുളിയനം അങ്കമാലി നഗരത്തിനു 11 കി.മി കിഴക്ക് ദിക്കായും കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിനു 6 കി.മി വടക്കായും സ്ഥിതി ചെയ്യുന്നു. അങ്കമാലിയാണു അടുത്തുള്ള തീവണ്ടി നിലയം.
പുളിയനം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | എറണാകുളം |
സമയമേഖല | IST (UTC+5:30) |
ചാലക്കുടിപ്പുഴയും മാഞ്ഞാലി തോടും ജല സമൃദ്ധമാക്കുന്ന പുളിയനത്തെ പ്രമുഖ കൃഷി നെല്ല് അണ്.കൂടാതെ റബ്ബർ, വാഴ തുടങ്ങിയവയും ഉണ്ട്. കരിങ്കല്ലിനു പേരു കേട്ട സ്ഥലമാണു പുളിയനം. പല പ്രമുഖ ക്ഷേത്രങ്ങളുടേയും ശിലാശില്പങ്ങളും നിർമ്മിച്ചിരിക്കുന്നത് പുളിയനം കല്ലുകളാണ്.
പുളിയനത്തിലെ കല സാംസ്ക്കാരിക പ്രവർത്തനങ്ങൾ പ്രസിദ്ധമാണ് . ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ, സെന്റ് ഫ്രാൻസീസ് ലോവർ പ്രൈമറി സ്കൂൾ, ദേശസേവിനി ഗ്രാമീണ വായനശാല, കലാമണ്ഡലം ഹൈദർ അലി സ്മാരക കഥകളി സമിതി , യുനൈറ്റഡ് കലാകായിക സമിതി, നവധാര സമിതി, സ്നേഹ സാംസ്ക്കാരിക നിലയം തുടങ്ങിയവ പുളിയനത്തു സ്ഥിതി ചെയ്യുന്നു .