പ്രിയങ്കാ ഗാന്ധി

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
(Priyanka Gandhi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് പ്രിയങ്ക ഗാന്ധി വാദ്ര (ജനനം: ജനുവരി 12, 1972). രാജീവ് ഗാന്ധി ഫൌണ്ടേഷന്റെ ട്രസ്റ്റിയായി സേവനമനുഷ്ഠിക്കുന്നു. രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും മകളാണ്. അതുപോലെ തന്നെ ഫിറോസ്, ഇന്ദിര ഗാന്ധി എന്നിവരുടെ കൊച്ചുമകളുമാണ്. നെഹ്റു-ഗാന്ധി കുടുംബത്തിലെ ഒരു അംഗം കൂടിയായ അവർ 2019 ജനുവരി 23 ന് ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു.

പ്രിയങ്ക ഗാന്ധി വാദ്ര
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി
പദവിയിൽ
ഓഫീസിൽ
11 സെപ്റ്റംബർ 2020
രാഷ്ട്രപതിസോണിയ ഗാന്ധി (ഇടക്കാലം)
മല്ലികാർജുൻ ഖർഗെ
മുൻഗാമിപോസ്റ്റ് സ്ഥാപിതമായി
ലോക്‌സഭാംഗം
പദവിയിൽ
ഓഫീസിൽ
23 നവംബർ 2024
മുൻഗാമിരാഹുൽ ഗാന്ധി
മണ്ഡലംവയനാട്, കേരളം
അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി (കിഴക്കൻ ഉത്തർപ്രദേശ്))
ഓഫീസിൽ
4 ഫെബ്രുവരി 2019 – 11 സെപ്റ്റംബർ 2020
രാഷ്ട്രപതിരാഹുൽ ഗാന്ധി
സോണിയ ഗാന്ധി (ഇടക്കാലം)
പിൻഗാമിപോസ്റ്റ് ഇല്ലാതായി
വ്യക്തിഗത വിവരങ്ങൾ
ജനനം (1972-01-12) 12 ജനുവരി 1972  (52 വയസ്സ്)
ന്യൂ ഡെൽഹി, ഡെൽഹി, ഇന്ത്യ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളി
കുട്ടികൾറായ്ഹാൻ വാദ്ര (മകൻ)
മിറായ വാദ്ര (മകൾ)
മാതാപിതാക്കൾsരാജീവ് ഗാന്ധി (അച്ഛൻ)
സോണിയ ഗാന്ധി (അമ്മ)
ബന്ധുക്കൾരാഹുൽ ഗാന്ധി (സഹോദരൻ)
നെഹ്രു ഗാന്ധി കുടുംബം
അൽമ മേറ്റർഡെൽഹി സർവകലാശാല (B.A., M.A.)
ജോലിരാഷ്ടീയ പ്രവർത്തക
ഒപ്പ്

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക
 
രാഹുൽ ഗാന്ധി , പ്രിയങ്ക ഗാന്ധി, റോബർട്ട് വാദ്ര

പ്രിയങ്ക ഗാന്ധി 1972 ജനുവരി 12 ന് ന്യൂഡൽഹിയിൽ രാജീവ് ഗാന്ധിയുടേയും ഇറ്റാലിയൻ വംശജയും മുൻ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന സോണിയാ ഗാന്ധിയുടേയും മകളായി ജനിച്ചു. പിതാവ് രാജീവ് ഗാന്ധി നെഹ്രു-ഗാന്ധി കുടുംബത്തിലെ ഒരംഗവും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചയാളുമായിരുന്നു. പാർലമെന്റ് അംഗവും കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അവരുടെ മൂത്ത സഹോദരനാണ്. മോഡേൺ സ്കൂളിൽ നിന്നും കോൺവെന്റ് ഓഫ് ജീസസ് ആൻഡ് മേരിയിൽ നിന്നും പ്രിയങ്ക സ്കൂൾ പഠനം നടത്തി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഡെൽഹി യൂണിവേഴ്സിറ്റിയിലെ ജീസസ് ആൻഡ് മേരി കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദം നേടി. [1] 2010 ൽ സൈക്കോളജിയിലെ പഠനം പൂർത്തിയാക്കിയ അവർ പിന്നീട് ബുദ്ധമത പഠനങ്ങളി‍ൽ എം.എ. ഡിഗ്രി ചെയ്തു.[2]


"... I am very clear in my mind. Politics is not a strong pull, the people are. And I can do things for them without being in politics"

—Gandhi speaking about her joining politics in an interview with Rediff.com[3]

സഹോദരൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലും, അമ്മ സോണിയ ഗാന്ധിയുടെ മണ്ഡലമായ അമേതിയിലും പൊതുജനങ്ങളുമായി ഇടപെടൽ നടത്താറുണ്ട്‌.[4] മുൻകാലങ്ങളിൽ പൊതുവേ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പ്രിയങ്ക പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രമേ പ്രത്യക്ഷപെടാറുണ്ടായിരുന്നുള്ളു.

2019 ജനുവരി 23 ന്, പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിൽ ചേർന്നു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായി നിയമിതയായി.

ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിൽ 2004 ൽ അവർ അമ്മയുടെ കാമ്പയിൻ മാനേജറും രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടികളുടെ നിരീക്ഷകയും ആയിരുന്നു.[5]

തിരഞ്ഞെടുപ്പ് രാഷ്ട്രീയം

തിരുത്തുക

2024 വയനാട് ലോക്‌സഭാ ഇലെക്ഷനിൽ മത്സരിക്കുന്ന പ്രിയങ്ക ഗാന്ധി 4,10,913 വോട്ടുകൾക്കു, രാഹുൽ ഗാന്ധിയുടെ ലോക്‌സഭ ഭൂരിപക്ഷത്തെയും മറികടന്ന്,  വയനാട് ലോക്‌സഭാ ഇലെക്ഷനിൽ വിജയിച്ചു [6]

സ്വകാര്യ ജീവിതം

തിരുത്തുക

ഡെൽഹിയിൽ നിന്നുള്ള ഒരു ബിസിനസുകാരനായ റോബർട്ട് വദ്രയാണ് പ്രിയങ്കയെ വിവാഹം ചെയ്തത്. 1997 ഫെബ്രുവരി 18-ന് ഒരു പരമ്പരാഗത ഹിന്ദു ചടങ്ങിൽ 10 ജനപഥിലെ ഗാന്ധി കുടുംബത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്.[7][8] അവർക്ക് രണ്ടു കുട്ടികൾ ഉണ്ട്; മകൻ റായ്ഹാൻ, മകൾ മിറായ. പ്രിയങ്ക ഗാന്ധി ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിരുന്നു.[9] ബുദ്ധമത തത്ത്വചിന്ത പിന്തുടരുന്ന അവർ എസ്. എൻ. ഗോയങ്കയാൽ പഠിപ്പിക്കപ്പെട്ട വിപാസന ധ്യാന രീതിയാണ് പിന്തുടർന്നിരുന്നത്.[10]

  1. {{cite news}}: Empty citation (help)
  2. {{cite news}}: Empty citation (help)
  3. "The Rediff Election Interview- Priyanka Vadra". Rediff.com. Retrieved 1 May 2017.
  4. "Priyanka Vadra returns to campaign in Amethi". India Today. January 16, 2012.
  5. "Priyanka may be assigned 100 constituencies". Rediff.com. Retrieved 1 May 2017.
  6. "ചുരം കയറി പ്രിയങ്കയുടെ ഭൂരിപക്ഷം, രാഹുൽ ഗാന്ധിയെയും മറികടന്നു; പാലക്കാട് ബിജെപിക്ക് വോട്ട് ചോർച്ച?". Retrieved 2024-11-23.
  7. "Archived copy". Archived from the original on 13 സെപ്റ്റംബർ 2013. Retrieved 16 ജൂലൈ 2013.{{cite web}}: CS1 maint: archived copy as title (link)
  8. "Who is Robert Vadra?", India Today, 10 October 2011; retrieved 15 February 2013.
  9. "10 facts to know about Priyanka Gandhi" (in അമേരിക്കൻ ഇംഗ്ലീഷ്). 2014-08-01. Retrieved 2018-11-14.
  10. "Priyanka Gandhi Vadra". The Outlook. Retrieved 18 October 2012.
"https://ml.wikipedia.org/w/index.php?title=പ്രിയങ്കാ_ഗാന്ധി&oldid=4138614" എന്ന താളിൽനിന്ന് ശേഖരിച്ചത്