പോവിഡോൺ-അയഡിൻ
ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും ചർമ്മത്തെ അണുവിമുക്തമാക്കുന്നതിന് ഉപയോഗിക്കുന്ന ഒരു ആന്റിസെപ്റ്റിക് ആണ് ബെറ്റാഡിൻ എന്നുകൂടി അറിയപ്പെടുന്ന പോവിഡോൺ-അയഡിൻ (PVP-I) അഥവാ ഐഡോപോവിഡോൺ.[1] [2] രോഗിയുടെ ശരീരഭാഗങ്ങളും ആരോഗ്യപ്രവർത്തകരുടെ കൈകളും മറ്റും അണുവിമുക്തമാക്കുന്നതിന് ഇത് ഉപയോഗിക്കുന്നു. ചെറിയ മുറിവുകൾക്കും ഇത് ഉപയോഗിക്കാറുണ്ട്. ഇത് ചർമ്മത്തിൽ ദ്രവരൂപത്തിലോ അല്ലെങ്കിൽ പൊടിരുപത്തിലോ പ്രയോഗിക്കാം.
Clinical data | |
---|---|
Trade names | Betadine, Wokadine, Pyodine, others |
Other names | polyvidone iodine, iodopovidone |
AHFS/Drugs.com | |
License data | |
Routes of administration | Topical |
ATC code | |
Legal status | |
Legal status |
|
Identifiers | |
| |
CAS Number | |
PubChem CID | |
DrugBank | |
ChemSpider |
|
UNII | |
KEGG | |
ChEBI | |
ChEMBL | |
CompTox Dashboard (EPA) | |
ECHA InfoCard | 100.110.412 |
Chemical and physical data | |
Formula | (C6H9NO)n·xI |
Molar mass | variable |
(verify) |
പാർശ്വഫലങ്ങളിൽ ത്വക്ക് അലർജി ഉൾപ്പെടുന്നു.[1] വലിയ മുറിവുകളിൽ ഉപയോഗിക്കുകയാണെങ്കിൽ, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, രക്തത്തിലെ സോഡിയത്തിന്റെ അളവ് വർദ്ധന, മെറ്റബോളിക് അസിഡോസിസ് എന്നിവ ഉണ്ടാകാം. 32 ആഴ്ചയിൽ താഴെയുള്ള ഗർഭിണികളോ ലിഥിയം മരുന്ന് ഉപയോഗിക്കുന്നവരോ ഇത് ഉപയോഗിക്കരുത്. തൈറോയ്ഡ് പ്രശ്നമുള്ളവരിൽ പതിവായി ഉപയോഗിക്കുന്നത് ശുപാർശ ചെയ്യപ്പെടുന്നില്ല. [2]
പോവിഡോൺ -അയഡിൻ ഒരു കെമിക്കൽ കോംപ്ലക്സ് ആണ് . ഇതിൽ 9% മുതൽ 12% വരെ അയോഡിൻ അടങ്ങിയിരിക്കുന്നു.[3] ഇത് പുറത്തുവിടുന്ന അയോഡിൻ സൂക്ഷ്മാണുക്കളുടെ നാശത്തിന് കാരണമാകുന്നു.
1955 ൽ പോവിഡോൺ അയഡിൻ വാണിജ്യപരമായ ഉപയോഗത്തിലേക്ക് വന്നു.[4] ലോകാരോഗ്യ സംഘടനയുടെ അവശ്യ മരുന്നുകളുടെ പട്ടികയിൽ പെടുന്ന ഔഷധമാണിത്. ബെറ്റാഡൈൻ ഉൾപ്പെടെ നിരവധി ബ്രാൻഡ് നാമങ്ങളിൽ ഇത് വിൽക്കുന്നു.[2] [5] [6]
മെഡിക്കൽ ഉപയോഗങ്ങൾ
തിരുത്തുകമുറിവ് അണുബാധ തടയുന്നതിനും പ്രതിരോധിക്കുന്നതിനും വിശാലമായ സ്പെക്ട്രം ആന്റിസെപ്റ്റിക് ആണ് പോവിഡോൺ-അയഡിൻ. ചെറിയ മുറിവുകൾ, ചതവ്, പൊള്ളൽ, ഉരച്ചിലുകൾ, പൊട്ടലുകൾ എന്നിവയ്ക്കുള്ള പ്രഥമശുശ്രൂഷയിൽ ഇത് ഉപയോഗിക്കാം. മൃദുവായ ടിഷ്യു വഴി സാവധാനത്തിൽ ആഗിരണം ചെയ്യപ്പെടുന്നതിനാൽ പോവിഡോൺ-അയഡിൻ കൂടുതൽ കാലം നിലനിൽക്കുന്ന ആന്റിസെപ്റ്റിക് ഇഫക്റ്റുകൾ കാണിക്കുന്നു.[7] ബാക്ടീരിയ, ഫംഗസ്, പ്രോട്ടോസോവ, യീസ്റ്റ്, വൈറസ് എന്നിവയ്‌ക്കെതിരായ വിശാലമായ മൈക്രോബൈസിഡൽ പ്രവർത്തനം പ്രദർശിപ്പിക്കുന്നു. ലായനിയിൽ നിന്ന് അയോഡിൻ സാവധാനത്തിൽ പുറത്തുവിടുന്നത് സസ്തന കോശങ്ങളിലേക്കുള്ള അയോഡിൻ വിഷാംശം കുറയ്ക്കുന്നു.
ഇതരമാർഗങ്ങൾ
തിരുത്തുകശസ്ത്രക്രിയയ്ക്ക് മുമ്പ് ചർമ്മം വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്ലോറെക്സിഡൈൻ, ഡിനേച്ചേഡ് ആൽക്കഹോൾ എന്നിവ പോവിഡോൺ-അയഡിൻ ഉപയോഗിക്കുന്നതിനേക്കാൾ നല്ലതാണ് എന്നതിന് തെളിവുകളുണ്ട് [8]
രസതന്ത്രം
തിരുത്തുകപൊവിഡോൺ, ഹൈഡ്രജൻ അയോഡൈഡ്,മൂലക അയഡിൻ എന്നിവ അടങ്ങിയ ഒരു കെമിക്കൽ സമുച്ചയം ആണ് പോവിഡോൺ -അയഡിൻ. തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളം, എഥനോൾ, ഐസോപ്രോപൈൽ ആൽക്കഹോൾ, പോളിയെത്തിലീൻ ഗ്ലൈക്കോൾ, ഗ്ലിസറോൾ എന്നിവയിൽ ഇത് പൂർണ്ണമായും ലയിക്കുന്നു.
ചരിത്രം
തിരുത്തുക1955 ൽ ഫിലാഡൽഫിയയിലെ ഇൻഡസ്ട്രിയൽ ടോക്സിക്കോളജി ലബോറട്ടറികളിൽ എച്ച്എ ഷെലാൻസ്കിയും എംവി ഷെലാൻസ്കിയും പോവിഡോൺ -അയഡിൻ കണ്ടെത്തി. ബാക്ടീരിയ വിരുദ്ധ പ്രവർത്തനം തെളിയിക്കാൻ അവർ പരിശോധനകൾ നടത്തി. ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇത് മറ്റ് അയോഡിൻ ഫോർമുലേഷനുകളേക്കാൾ മികച്ചതാണെന്ന് കണ്ടെത്തി.[9]
1811 ൽ ബെർണാഡ് കോർട്ടോയിസ് അയോഡിൻ കണ്ടെത്തിയതിനെത്തുടർന്ന്, ചർമ്മ അണുബാധ തടയുന്നതിനും ചികിത്സിക്കുന്നതിനും മുറിവുകളുടെ ചികിത്സയ്ക്കും ഇത് വ്യാപകമായി ഉപയോഗിച്ചു. അയോഡിൻ ഫലപ്രദമായ ബ്രോഡ്-സ്പെക്ട്രം ബാക്ടീരിയനാശിനിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്, മാത്രമല്ല ഇത് യീസ്റ്റ്, പൂപ്പൽ, ഫംഗസ്, വൈറസ്, പ്രോട്ടോസോവൻ എന്നിവയ്ക്കെതിരെയും ഫലപ്രദമാണ്. ജലീയ ലായനികളുടെ രൂപത്തിൽ അതിന്റെ ഉപയോഗത്തിലെ പോരായ്മകൾ അലർജി, വിഷാംശം, ചുറ്റുമുള്ള ടിഷ്യൂകളുടെ കറ എന്നിവ ഉൾപ്പെടുന്നു. പോവിഡോൺ -അയഡിൻ കണ്ടെത്തലും ഉപയോഗവും ഈ കുറവുകളെ മറികടന്നു. ഉൽപ്പന്നം ഒരു അയോഡോഫോറായി വർത്തിക്കുന്നു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 World Health Organization (2009). Stuart MC, Kouimtzi M, Hill SR (eds.). WHO Model Formulary 2008. World Health Organization. pp. 321–323. hdl:10665/44053. ISBN 9789241547659.
- ↑ 2.0 2.1 2.2 British national formulary : BNF 69 (69 ed.). British Medical Association. 2015. p. 840. ISBN 9780857111562.
- ↑ Encyclopedia of polymer science and technology (3 ed.). John Wiley & Sons. 2013. p. 728. ISBN 9780470073698. Archived from the original on 2017-01-13.
- ↑ Sneader, Walter (2005). Drug Discovery: A History (in ഇംഗ്ലീഷ്). John Wiley & Sons. p. 68. ISBN 9780470015520. Archived from the original on 2017-01-13.
- ↑ World Health Organization (2019). World Health Organization model list of essential medicines: 21st list 2019. Geneva: World Health Organization. hdl:10665/325771. WHO/MVP/EMP/IAU/2019.06. License: CC BY-NC-SA 3.0 IGO.
- ↑ "Povidone/iodine solution: Indications, Side Effects, Warnings - Drugs.com". www.drugs.com. Archived from the original on 13 January 2017. Retrieved 11 January 2017.
- ↑ Wade, Ryckie G.; Burr, Nicholas E.; McCauley, Gordon; Bourke, Grainne; Efthimiou, Orestis (1 September 2020). "The Comparative Efficacy of Chlorhexidine Gluconate and Povidone-iodine Antiseptics for the Prevention of Infection in Clean Surgery: A Systematic Review and Network Meta-analysis". Annals of Surgery. Publish Ahead of Print. doi:10.1097/SLA.0000000000004076.
- ↑ Wade, Ryckie G.; Burr, Nicholas E.; McCauley, Gordon; Bourke, Grainne; Efthimiou, Orestis (1 September 2020). "The Comparative Efficacy of Chlorhexidine Gluconate and Povidone-iodine Antiseptics for the Prevention of Infection in Clean Surgery: A Systematic Review and Network Meta-analysis". Annals of Surgery. Publish Ahead of Print. doi:10.1097/SLA.0000000000004076.
- ↑ Sneader, Walter (2005). Drug Discovery: A History. New York: John Wiley & Sons. p. 68. ISBN 978-0-471-89979-2.
- പോവിഡോൺ-അയഡിൻ എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- "Povidone-iodine". Drug Information Portal. U.S. National Library of Medicine.