പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു വാൾപല്ലൻ പൂച്ചയാണ് സ്മൈലോഡോൺ. വടക്കെ അമേരിക്കയിലും തെക്കേ അമേരിക്കയിലും ആണ് ഇവ വസിച്ചിരുന്നത് , ഇവ അവിടെ മാത്രം കണ്ടിരുന്ന തദേശീയമായിട്ടുള്ള ഇനം ആയിരുന്നു . മാർജ്ജാര വംശത്തിലെ †മച്ചിരോടോന്റിനെ എന്ന ഉപകുടുംബത്തിൽ ആണ് ഇവ പെടുക . അനവധി ജാതി ഉണ്ടെകിലും ഇന്ന് നിലവിൽ വേർതിരിച്ചു എടുത്തിടുള്ളത് മുന്ന് എണ്ണം മാത്രം ആണ് . ജീവിച്ചിരിക്കുന്നതും പോയതുമായ പൂച്ചകളിൽ വെച്ചു ഏറ്റവും വലുതായിരുന്നു ഇവ .

സ്മൈലോഡോൺ
Temporal range: പ്ലീസ്റ്റോസീൻ 2.5–.01 Ma
Smilodon fatalis fossil at the National Museum of Natural History, Washington, DC
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Smilodon

Lund, 1842
Species

വിളിപ്പേരുകൾ ഇവയ്ക്ക് രണ്ടുണ്ട് ഒന്ന് വാൾപല്ലൻ പൂച്ച എന്നും മറ്റൊന്ന് വാൾപല്ലൻ കടുവ എന്നുമാണ് , എന്നാൽ ഇവക്ക് കടുവയുമായി ഒരു ബന്ധവും ഇല്ല. ഈ ഉപകുടുംബത്തിൽ ഇന്ന് ഒരു പൂച്ചയും ജീവിച്ചിരിപ്പില്ല.

സ്മൈലോഡോൺ എന്ന ഈ പേര് വരുന്നത്‌ രണ്ടു ഗ്രീക്ക് പദങ്ങളിൽ നിന്നും ആണ് , (ഗ്രീക്ക്) σμίλη എന്നും ὀδoύς എന്നും . σμίλη എന്നാൽ അർഥം ഉളി എന്നാണ് , ὀδoύς എന്നാൽ അർഥം പല്ല് എന്നുമാണ് .

"https://ml.wikipedia.org/w/index.php?title=സ്മൈലോഡോൺ&oldid=4082201" എന്ന താളിൽനിന്ന് ശേഖരിച്ചത്