സമുദ്രത്തിൽ നിശ്ചിത പാതകളിലുടെ ഇടമുറിയാതെ കാണുന്ന ഒഴുക്കിനെയാണു് സമുദ്രജലപ്രവാഹം. എന്നു പറയുന്നതു്. പ്രക്ഷുബ്ധ്ധ തിരമാലകൾ, കാറ്റ്, കൊറിയോലിസ് ബലങ്ങൾ , സമുദ്രജലത്തിന്റെ താപനില, ലവണാംശ വ്യതിയാനം, സൂര്യനും ചന്ദ്രനും മൂലമുണ്ടാകുന്ന വേലിയേറ്റവും വേലിയിറക്കവും എന്നിവയൊക്കെയാണു് സമുദ്രജലപ്രവാഹങ്ങളുണ്ടാകാൻ കാരണമാകുന്നതു്.. ഒഴുക്കിന്റെ ദിശയിലുള്ള ആഴം,കൊറിയോലിസ് ബലം, തീരങ്ങളുടെ സാമീപ്യം, അടിത്തട്ടിന്റെ ഘടന, മറ്റു സമുദ്രജലപ്രവാഹങ്ങളുമായുള്ള കൂടിച്ചേരൽ എന്നീ ഘടകങ്ങൾ സമുദ്രജലപ്രവാഹങ്ങളുടെ ശക്തിയേയും ദിശയേയും നിർണ്ണയിക്കുന്നു.

ഭൂമുഖത്തെ പ്രധാന സമുദ്രജലപ്രവാഹ പാതകൾ.
ഭൂമുഖത്തെ പ്രധാന സമുദ്രജലപ്രവാഹളുടെ ഒരു ചിത്രീകരണം

ഭൂമിയിലെ വിവിധപ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കാലാവസ്ഥാവ്യത്യാസങ്ങളിൽ സമുദ്രജലപ്രവാഹങ്ങൾ

ഒരു പങ്കു വഹിക്കുന്നുണ്ടു്. ഉദാഹരണത്തിനു് മെക്സിക്കൻ ഉൾക്കടലിൽ നിന്നും വടക്കേ അമേരിക്കയുടെ കിഴക്കൻ തീരത്തിനോടു ചേർന്നു് അറ്റ്ലാന്റിക്കിലൂടെ ഒഴുകുന്ന ഗൾഫ് സ്ട്രീം (Gulf Stream) എന്നറിയപ്പെടുന്ന സമുദ്രജലപ്രവാഹമാണു് പടിഞ്ഞാറൻ യൂറോപ്പിന്റെ ശരാശരിയിൽ ഉയർന്ന താപനിലയ്ക്ക് (ഒരേ അക്ഷാംശത്തിലുള്ള മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ) കാരണം. അതുപോലെത്തന്നെ ഹവായ് ദ്വീപസമൂഹത്തിലെ താരതമ്യേന കുറഞ്ഞ താപനിലയ്ക്കു കാരണം കാലിഫോർണിയൻ ശീതജലപ്രവാഹമാണു്.

ചുറ്റുപാടുമുള്ള സമുദ്രജലത്തിന്റെ താപനിലയുമായുള്ള വ്യത്യാസം കണക്കിലെടുത്ത് സമുദ്രജലപ്രവാഹങ്ങളെ ഉഷ്ണജലപ്രവാഹങ്ങൾ, ശീതജലപ്രവാഹങ്ങൾ, മിതശീതോഷ്ണജലപ്രവാഹങ്ങൾ എന്നിങ്ങനെ തരം തിരിക്കാം. ഉഷ്ണജലപ്രവാഹങ്ങൾ മദ്ധ്യരേഖാപ്രദേശങ്ങളിൽ നിന്നും ധ്രുവങ്ങളെ ലക്ഷ്യമാക്കി ഒഴുകുമ്പോൾ ശീതജലപ്രവാഹങ്ങൾ ധ്രുവപ്രദേശങ്ങളിൽ നിന്നും തിരിച്ച് മദ്ധ്യരേഖാപ്രദേശങ്ങൾ ലക്ഷ്യമാക്കി ഒഴുകുന്നു. പലപ്പോഴും ഇത്തരം പ്രവാഹങ്ങൾ പരസ്പരം കൂടിച്ചേരുകയും മിതശീതോഷ്ണസ്വഭാവമുള്ള പ്രവാഹങ്ങളായി മാറുകയും ചെയ്യുന്നു.

കാരണങ്ങൾതിരുത്തുക

 
സമുദ്രജലപ്രവാഹം രേഖപ്പെടുത്താനുള്ള ഉപകരണം


പ്രധാനപ്പെട്ട സമുദ്രജലപ്രവാഹങ്ങൾതിരുത്തുക

 
സുപ്രധാന സമുദ്രജലപ്രവാഹങ്ങൾ (Source: NOAA).


കാലാവസ്ഥയിലുള്ള പങ്ക്തിരുത്തുക

ജൈവമണ്ഡലസ്വാധീനംതിരുത്തുക

സാമ്പത്തികപ്രാധാന്യംതിരുത്തുക

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സമുദ്രജലപ്രവാഹം&oldid=3090451" എന്ന താളിൽനിന്ന് ശേഖരിച്ചത്